സീതാംഗോളി: സപ്തഭാഷാ സംഗമ ഭൂമിയായ കാസറഗോഡ് ജില്ലയില്‍ പഞ്ച ഭാഷാ സമഗ്ര പരിശീലത്തിന് അവസരമുണ്ടാക്കിയ സീതാംഗോളിയിലെ ദ കോളേജ് ഓഫ് പ്ലഡ്ജിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് കാസറഗോഡ് എം പി പി കരുണാകരന്‍ അഭിപ്രായപ്പെട്ടു.കോളേജിന്റെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. മലയാളികള്‍ ഏറെ ഭയക്കുന്ന ഇംഗ്ലീഷ് ഭാഷ പ്രത്യേക കോഡ് ഉപയോഗിച്ച് പഠിപ്പിക്കുന്ന നൂതന രീതി ഭാഷ സ്വായത്തമാക്കുന്ന വര്‍ക്ക് ഏറെ പ്രയോജനപ്പെടും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
കോളേജ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഹാഫിള് ഇല്‍യാസ് സഖാഫി അല്‍ അസ്ഹരി പാടലടുക്ക അദ്ധ്യക്ഷത വഹിച്ചു.മനശ്ശാസ്ത്ര ശാഖയായ ടി എ യുടെ അപേക്ഷാ ഫോം വിതരണം അന്തുഞ്ഞി മൊഗര്‍ മുഹമ്മദ് ശരീഫ് എം എക്ക് നല്‍കി ഉല്‍ഘാടനം ചെയ്തു.കോളേജിലെ വിവിധ കോഴ്‌സുകളുടെ വിവരണം കോളേജ് ഡയറക്ടര്‍ അബ്ദുറഷീദ് പള്ളങ്കോട് നടത്തി. മൂസ കുഞ്ഞി സഖാഫി ആലംപാടി, ഫൈസല്‍ നെല്ലിക്കട്ട, ശാഹിദ് അബ്ദുല്ല നീര്‍ച്ചാല്‍, റാഷിദ്, സാബിത്ത്, താജുദ്ദീന്‍,ഖാലിദ് പി എം സൂബൈര്‍ സംസാരിച്ചു. നൗഷാദ് കോരിക്കാര്‍ സ്വഗതവും, ഇസ്മാഈല്‍ നെക്രജെ നന്ദിയും പറഞ്ഞു.

No comments:
Post a Comment