തറാവീഹ് 20 എന്നും റമളാനിൽ മാത്രമേയുള്ളു എന്നും പണ്ട്❗ പിന്നീട് 8 റകഅത്താക്കി. വിശദീകരിച്ച് വശംകെട്ടപ്പോൾ 11 ആയി.അവസാനം-കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതായി എന്നു പറഞ്ഞതു പോലെ- തറാവീഹ് എന്ന പ്രത്യേക നിസ്കാരം തന്നെ ഇല്ലാതായി❗ പുണ്യങ്ങൾ പൂത്തിറങ്ങുന്ന വിശുദ്ധ റമളാനിൽ ആരാധനകൾ മലീമസമാക്കുന്ന പ്രവണതകൾ സമുദായ മേൽവിലാസത്തിൽ രംഗത്തെത്തുമ്പോൾ ,വിശ്വാസികൾ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു❗
തറാവീഹ് ഇരുപത് റകഅത്തെന്ന് ഇബ്നുതൈമിയ്യ❗
തറാവീഹ് 20 റക്അത്തെന്ന് ഇബ്നുൽ ഖയ്യിം❗
തറാവീഹ് 20 റകഅത്തെന്ന് ഇബ്നു അബ്ദുൽ വഹാബ്!❗
തറാവീഹ് 20 റക്അത്തെന്ന് ശൗക്കാനി❗
തറാവീഹ് 20 റകഅത്തെന്ന് സൗദി ഗ്രാന്റ് മുഫ്തി അബ്ദുൽ അസീസ് ആലുശൈഖ്❗
തറാവീഹ് 20 റകഅത്തെന്ന് സൗദീ മുഫ്ത്തി ശൈഖ് അബ്ദുല്ലാ അല്‍ ജ്ബ്രീന❗
തറാവീഹ് 20 റകഅത്തെന്ന് കെ എം മൗലവി❗
തറാവീഹ് 20 റകഅത്തെന്ന് മുജാഹിദ് സ്ഥാപക നേതാക്കളും പാഠപുസ്തകവും❗
തറാവീഹ് എത്ര വേണമെങ്കിലും നിസ്കരിക്കാമെന്ന് വഹാബീ മൗലവി സകരിയ്യ സലാഹി❗
20 നിസ്കരിക്കൽ ബിദ്അത്താണെന്ന് പറഞ്ഞ് നാടുകളിൽ പ്രശ്നമുണ്ടാക്കിയതെന്തിനായിരുന്നു❓
തറാവീഹ് 20 റക്അത്താണെന്ന് - മുജാഹിദ് മദ്രസയിൽ പഠിപ്പിച്ചതെന്തിനായിരുന്നു❓
ഏതായാലും -മക്കയിലും മദീനയിലും ഇരുപതാണ് നിസ്കരിക്കുന്നതെന്ന് സമ്മതിക്കേണ്ടി വന്നു❗
നാല്പതോ എത്ര വേണമെങ്കിലും നിസ്കരിക്കാമെന്നതിന് തെളിവ് കിട്ടിയത് അടുത്ത നാളിൽ❗ഈ ഹദീസ് മുമ്പ് കണ്ടിരുന്നെങ്കിലും - എണ്ണം പഠിപ്പിക്കാനായിരുന്നെന്ന് മനസ്സിലായത് ഈ അടുത്ത നാളിലാണത്രെ❗ ഇമാമുമാരെ തള്ളി സ്വയം ഗവേഷണത്തിനിറങ്ങിയാൽ ഇതും ഇതിലപ്പുറവും പറയേണ്ടി വരും. ദീൻ ചിലർക്ക് കളിക്കാനുള്ളതായി മാറിയിരിക്കുന്നു. അല്ലാഹു കാക്കട്ടെ.
തറാവീഹ്11ന്റെ വാദത്തിന് പ്രമാണ പിൻബലമില്ലെന്ന് മുജാഹിദുകൾ
വഹാബികളുടെ - 20ലും 8 ലും 11 ലും കറങ്ങി നടക്കുന്ന തറാവീഹ് വ്യതിയാനങ്ങൾ
തറാവീഹ് വഹാബികൾ വിവാദമാക്കിയത് 1938 ൽ
തറാവീഹ് വെട്ടിനിരത്തി വഹാബികൾ
മുജാഹിദുകൾ തറാവീഹിന്റെ റക്അത്തുൾപ്പെടെ ഒട്ടനവധി വിഷയങ്ങളിൽ സഹാബികളെ അംഗീകരിക്കുന്നില്ലെന്ന് പ്രമുഖ മുജാഹിദ് മൗലവി
എഴുപത്തി മൂന്നിലെ രക്ഷപെട്ട വിഭാഗത്തിൽ മുജാഹിദുകളില്ലെന്ന് മൗലവിമാർ പറയാതെ പറയുന്നു!
20 നിസ്കരിക്കൽ ബിദ്അത്തും നരകത്തിലുമാണെന്ന് പറഞ്ഞ് നോട്ടീസിറക്കിയും കവല പ്രസംഗം നടത്തിയും നാട്ടിൽ പ്രശ്നങ്ങളുണ്ടാക്കിയവർ നയം തിരുത്തിയപ്പോൾ - മൗലവിമാരുടെ വാക്ക് കേട്ട് പടച്ചോൻ നരകത്തിലിട്ട സുന്നികളെ സ്വർഗത്തിലേക്ക് മാറ്റാനുള്ള കുറുക്കുവഴി കൂടി പടച്ചോ നോടവതരിപ്പിച്ചാൽ നന്നായിരുന്നു. നെഞ്ചത്ത് കൈ കെട്ടി വഹാബിയാകുന്നതിന് മുമ്പ് വഹാബിയാകണോ, ആഖിറം നഷ്ടപ്പെടുത്തണോ എന്ന് നെഞ്ചത്ത് കൈവെച്ച് ചിന്തിക്കുന്നത് നന്നായിരിക്കും
ഖുദ്സി


No comments:
Post a Comment