Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, March 31, 2015

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഉണര്‍ത്തു സമ്മേളനം 2 ന്

 : 'ന്യൂജനറേഷന്‍ തിരുത്തെഴുതുന്നു' എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംസ്ഥാന വ്യപകമായി ആചരിക്കുന്ന ഉണര്‍ത്തുകാല ക്യാമ്പയിന്റെ ഭാഗമായി ജില്ലകള്‍ തോറും നടക്കുന്ന ഉണര്‍ത്തു സമ്മേളനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 02-04-15 ന് 4 മണിക്ക് കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയില്‍ നടക്കും. അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, സംസ്ഥാന നേതാക്കളായ എന്‍ വി അബ്ദുല്‍ റസ്സാക് സഖാഫി, എം മജീദ് അരിയല്ലൂര്‍, മുഹമ്മദ് ഫാറൂഖ് നഈമി, റഷീദ് നരീക്കോട് , റാഷിദ് ബുഖാരി, മുഹമ്മദലി കിനാലൂര്‍, ജാഫര്‍ സി എന്‍, ജില്ലാ,ഡിവിഷന്‍ നേതാക്കള്‍ സംബന്ധിക്കും.
ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിദ്ധീഖ് പൂത്തപ്പലം, ജമാലുദ്ദീന്‍ സഖാഫി,റഫീഖ് സഖാഫി ചേടിക്കുണ്ട് ,ഉമര്‍ സഖാഫി പള്ളത്തൂര്‍, ഫാറൂഖ് കുബണൂര്‍, ജബ്ബാര്‍ സഖാഫി പാത്തൂര്‍, ശക്കീര്‍ പെട്ടിക്കുണ്ട്, അബ്ദുസ്സലാം സഖാഫി പാടലട്ക്ക സംബന്ധിച്ചു.
സ്വലാഹുദ്ദീന്‍ അയ്യൂബി സ്വാഗതവും സ്വാദിഖ് ആവള നന്ദിയും പറഞ്ഞു.

No comments: