കുമ്പള: നിസ്വാര്‍ത്ഥമായ സേവനവും നിഷ്‌കപടമായ സ്‌നേഹവും സമൂഹത്തിന് സമര്‍പ്പിച്ച് ലോകത്തിന് മാതൃക സൃഷ്ടിച്ച ആധ്യത്മിക ലോകത്തെ സമുന്നത വ്യക്തിപ്രഭാത്തിന്റെ ഉടമായാണ് ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഈ (ഖ:സി) യെന്ന് എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ ഉപാധ്യക്ഷന്‍ ഹാഫിള് ഇല്‍യാസ് സഖാഫി പാടലുടക്ക അഭിപ്രായപ്പെട്ടു.ജീവിത തിരക്കിനിടയില്‍ സ്വകുടുംബത്തെപ്പോലും ശ്രദ്ധിക്കാന്‍ സമയം കാണാത്ത പുതുതലമുറ ശൈഖ് രിഫാഇയുടെ കരുണാ ജീവിതത്തില്‍ നിന്ന് മാതൃക ഉള്‍കൊള്ളണമെന്ന് അദ്ധേഹം ഓര്‍മ്മപ്പെടുത്തി. എന്നും അശരണര്‍ക്കും പാവപ്പെട്ടവര്‍ക്കും ഇതര ജീവികള്‍ക്ക് വരെ കാരുണ്യത്തിന്റെ വറ്റാത്ത നീരുറവയായിരുന്നു ശൈഖ് രിഫാഈ.
എസ് എസ് എഫ് കാസാറഗോഡ് ഡിവിഷന്‍ കമ്മിറ്റി കുമ്പള ശാന്തിപള്ളത്ത് സംഘടിപ്പിച്ച ശൈഖ് രിഫാഈ അനുസ്മരണ പരിപാടി ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രാസിഡണ്ട് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ശംസീര്‍ സൈനി, മുഹ്‌യിദ്ധീന്‍ സഖാഫി കൊടിയമ്മ, സുബൈര്‍ ബാഡൂര്‍,തസ്‌ലീം കുന്നില്‍ സംബന്ധിച്ചു. സിറാജ് കോട്ടക്കുന്ന് സ്വാഗതവും സാബിത്ത് മുഗു നന്ദിയും പറഞ്ഞു.


No comments:
Post a Comment