Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, May 24, 2015

ത്വാഹിര്‍ തങ്ങള്‍ ഉറൂസ് : മഹല്ല് പ്രഭാഷണങ്ങള്‍ ആവേശമാകുന്നു


പുത്തിഗെ : ഈ മാസം 29,30,31 തീയ്യതികളില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറക് ഭാഗമായി മഹല്ലുകളില്‍ നടക്കുന്ന മതപ്രഭാഷണങ്ങള്‍ ആവേശമാകുന്നു. ഇതിനകം ആറ് സ്ഥലത്ത് പഞ്ചദിന പ്രഭാഷണങ്ങളും എണ്‍പതോളം സ്ഥലങ്ങളില്‍ ഏകദിന പ്രഭാഷണവും നടന്നു. എസ് എം എ ജില്ലാ പ്രസിഡണ്ട് കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി മുഹിമ്മാത്ത് മഹല്ലിലും, ഹംസ മിസ്ബാഹി ഓട്ടപ്പടവിന്റെ നേതൃത്വത്തില്‍ കോട്ടക്കുന്നിലും സമസ്ത താലൂക്ക് സെക്രട്ടറി അബ്ദുറഹ്മാന്‍ അഹ്‌സനിയുടെ നേതൃത്വത്തില്‍ മുട്ടത്തോടിയിലും,ഇബ്രാഹിം സഖാഫി കര്‍ന്നൂറിന്റെ നേതൃത്വത്തില്‍ കനിയാനയിലും സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങളുടെ നേതൃത്വത്തില്‍ രിഫാഈ നഗറിലും നാളെ മുതല്‍ പ്രഭാഷണം തുടങ്ങും. എസ് എസ് എഫ് ബദിയഡുക്ക ഡിവിഷന്‍ പ്രസിഡണ്ട് ഹാരിസ് ഹിമമി സഖാഫിയുടെ നേതൃത്വത്തില്‍ ഊജംപദവിലും അബ്ദുസ്സലാം കാമില്‍ അഹ്‌സനിയുടെ നേതൃത്വത്തില്‍ മദീന മഖ്ദൂമിലും നടന്ന് വരുന്ന പ്രഭാഷണങ്ങള്‍ 24 ന് സമാപിക്കും.

No comments: