കുമ്പള : എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ മുതഅല്ലിം സമിതിക്ക് കീഴില്‍ സംഘടിക്കപ്പെടുന്ന ഡിവിഷന്‍ മുതഅല്ലിം സമ്മേളനം ജൂണ്‍ 13 ശനി വൈകുന്നേരം 3 ന് ശാന്തിപ്പള്ളത്ത് വെച്ച് നടക്കും. സമ്മേളനത്തിന്റെ മുന്നോടിയായി നടത്തപ്പെടുന്ന മുറാഫഖ,മിന്‍ഹാജ് എന്നീ പരിപാടികള്‍ എല്ലാ ദഅ്‌വ,ശരീഅത്ത് കോളേജ്,പള്ളി ദര്‍സ് എന്നിവിടങ്ങളില്‍ പൂര്‍ത്തിയായി വരുന്നു. ഡിവിഷനിലെ എല്ലാ സെക്ടര്‍,യൂണിറ്റ് ഘടകങ്ങളില്‍ നിന്നായി 200 ല്‍പരം മത വിദ്യാര്‍ത്ഥികള്‍ സമ്മേളനത്തില്‍ എത്തിച്ചേരും. വിശുദ്ധ റമളാനിലെ ദഅ്‌വ പ്രവര്‍ത്തനം,മുതഅല്ലിമിന്റെ മാനിഫെസ്റ്റോ തുടങ്ങി മത വിദ്യാര്‍ത്ഥികള്‍ക്ക് അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട വ്യത്യസ്ത വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. യോഗത്തില്‍ മുതഅല്ലിം സമിതി ചെയര്‍മാന്‍ അബ്ദുല്ലത്തീഫ് സഖാഫി മുണ്ട്യത്തടുക്കയുടെ അദ്ധ്യക്ഷതയില്‍ എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ ഉപാദ്ധ്യക്ഷന്‍ ഹാഫിള് ഇല്ല്യാസ് സഖാഫി പാടലടുക്ക ഉദ്ഘാടനം ചെയ്തു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്‌സനി,സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫി,മുഹ്യദ്ധീന്‍ സഖാഫി,സിറാജ് കോട്ടക്കുന്ന്,ഷംസീര്‍ സൈനി,സാബിത് മുഗു, ഖലീല്‍ ഹിമമി സഖാഫി,സുബൈര്‍ ബാഡൂര്‍,തസ്ലീം കുന്നില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tuesday, June 9, 2015
മുതഅല്ലിം സമ്മേളനം : ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍
Subscribe to:
Post Comments (Atom)


No comments:
Post a Comment