Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, February 1, 2016

ആര്‍ എസ് സി ബുക്ക് ടെസ്റ്റ്: ഫലം പ്രസിദ്ധീകരിച്ചു


മസ്‌കത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഗള്‍ഫ് കൗണ്‍സില്‍ സംഘടിപ്പിച്ച ബുക്ക് ടെസ്റ്റ് ഫലം പുറത്തുവന്നു. ഒമാനില്‍ ജനറല്‍ വിഭാഗത്തില്‍ ജഅലാന്‍ നിന്നുള്ള സകീന ഇബ്‌റാഹിം ഒന്നാം സ്ഥാനവും സലാലയില്‍ നിന്നുള്ള ഡോ. ഹുസൈന്‍ രണ്ടാം സ്ഥാനവും നിസ്‌വയിലെ തസ്‌നി ശംസുദ്ദീന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്റ്റുഡന്‍സ് വിഭാഗത്തില്‍ മസ്‌കത്തില്‍ നിന്നുള്ള മുഹമ്മദ് ഇര്‍ഫാന്‍, സഹ്‌ല ബശീര്‍, ജഅലാനില്‍ നിന്നുള്ള ഫാത്വിമ ഫ്‌ളോറി ഹിബ സാക്കിര്‍ എന്നിവര്‍ ഒന്നാം സ്ഥാനവും സലാലയിലെ നദീറ സുറയ്യ രാണ്ടാം സ്ഥാനവും കരസ്ഥമാക്കി. മസ്‌കത്തിലെ ഫാത്വിമ റഹ്മ, അമീറ അലി, ജഅലാനിലെ ഫാത്വിമ ലിയാന്‍ എന്നിവര്‍ മൂന്നാം സ്ഥാനത്തിനും അര്‍ഹരായി. സയ്യിദ് സലാഹുദ്ദീന്‍ ബുഖാരി രചിച്ച് ഇസ്‌ലാമിക് പബ്ലിഷിംഗ് ബ്യൂറോ പുറത്തിറക്കിയ റസൂലിന്റെ ബാല്യം എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ബുക് ടെസ്റ്റ്. രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടന്നത്. ഓണ്‍ലൈന്‍ വഴിയായിരുന്നു ആദ്യ ഘട്ടം. ഇതില്‍ നിശ്ചിത മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ഥികളും യുവജനങ്ങളുമടക്കം ആയിരത്തില്‍ പരം ആളുകളാണ് രണ്ടാം ഘട്ട എഴുത്തു പരീക്ഷിയില്‍ പങ്കെടുത്തത്. 33 സെന്ററുകളിലാണ് പരീക്ഷ നടന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ പതിനായിരക്കണക്കിന് ആളുകളാണ് ബുക് ടെസ്റ്റില്‍ പങ്കെടുത്തത്. ഗള്‍ഫ് തലത്തില്‍ വിജയികളായവരുടെ പേര് വിവരങ്ങള്‍ കഴിഞ്ഞ ദിവസം ഗള്‍ഫ് കൗണ്‍സില്‍ പുറത്തുവിട്ടിരുന്നു. ജി സി സിക്ക് പുറത്തുള്ളവര്‍ക്കും ഗ്ലോബല്‍ വിഭാഗത്തില്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നു.

No comments: