Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, June 12, 2016

റമളാന്‍ ഇരുപത്തിയേഴാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം: കാല്‍ നാട്ടല്‍ കര്‍മ്മം നടത്തി

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ എല്ലാ വര്‍ഷവും റമളാന്‍ ഇരുപത്തിയേഴാം രാവില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനം ജൂലൈ 1 ന് വെള്ളിയാഴ്ച നടക്കും. പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി മഅ്ദിന്‍ കാമ്പസില്‍ നടന്ന കാല്‍നാട്ടലിന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി എ.പി അബ്ദുല്‍ കരീം ഹാജി എന്നിവര്‍ നേതൃത്വം നല്‍കി. വി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, കെ മുഹമ്മദ് ഇബ്‌റാഹീം കൊന്നോല, ദുല്‍ഫുഖാറലി സഖാഫി, സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം, കമ്മുക്കുട്ടി ഹാജി തൃശ്ശൂര്‍ എന്നിവര്‍ സംബന്ധിച്ചു. കാല വര്‍ഷം കണക്കിലെടുത്ത് വളരെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. വിശാലമായ പന്തലാണ് ഇത്തവണ സംവിധാനിക്കുന്നത്.
റമളാനില്‍ മഅ്ദിന്‍ അക്കാദമി നടപ്പിലാക്കുന്ന പരിപാടികളുടെ ഭാഗമായി വനിതകള്‍ക്കായി ഹോം സയന്‍സ് ക്ലാസിന് ഇന്നലെ തുടക്കമായി. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് പ്രഭാഷണം നടത്തി. ചരിത്ര പഠനം സെഷനില്‍ അഹമദ് കാമില്‍ സഖാഫി ക്ലാസെടുത്തു . സമൂഹ നോമ്പ് തുറയോടുനുബന്ധിച്ച് നടന്ന ആത്മീയ മജ്‌ലിസിന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് കെ.പി.എച്ച് തങ്ങള്‍ കാവനൂര്‍ നേതൃത്വം നല്‍കി. ഇന്ന്് സയ്യിദ് ഹുസൈന്‍ ജമലുല്ലൈലി അസ്സഖാഫി നേതൃത്വം നല്‍കും.

No comments: