എനിക്ക് ഒർമയുള്ള കാലം തൊട്ടു ഇടതു കയ്യനാണ്.എഴുത്തും,ഭക്ഷണം കഴിക്കലും, കളിക്കലും എല്ലാം ഇടതു കൈ കൊണ്ടാണ്.
ശൈത്താന്റെ കൈ കൊണ്ട് തിന്നാൻ പറ്റൂല എന്ന് പറഞ്ഞു ഇടതു കൈ കൊണ്ട് ആദ്യം ഭക്ഷണം കഴിക്കൽ നിർത്തിച്ചു.
പിന്നീട് മെല്ലെ ഇടതു കൈ കൊണ്ട് എഴുതലും നിർത്തിച്ചു ( അത് കൊണ്ട് ഇപ്പോൾ രണ്ടു കൈ കൊണ്ടും എഴുതാൻ അറിയാം)
ഇപ്പോ നോട്ടു പുസ്തകം പോലെ ചെറിയ പ്രതലത്തിൽ ഞാൻ വലതു കൈ കൊണ്ടും, ബ്ലാക്‌ബോർഡ് പോലെ വലിയ പ്രതലത്തിൽ ഇടതു കൈ കൊണ്ടുമാണ് എഴുതാർ.
ഭക്ഷണം കഴിക്കൽ വലതു കൈകൊണ്ടായങ്കിലും സ്പൂൺ പോലുള്ളവ വെച്ച് വലതു കൈ കൊണ്ട് ഭക്ഷണം കഴിക്കൽ ബുദ്ധിമുട്ടാണ്.
ഇടതു കൈ കൊണ്ട് കിട്ടിയ വലിയ ഗുണം, പണ്ട് ക്രിക്കറ്റ് കളിക്കാൻ പോവുമ്പോൾ ഇടതു വശത്തുള്ള ബൗണ്ടറി വളരെ അടുത്തായിരിക്കും. ബഹുഭൂരിപക്ഷം വലതു കയ്യന്മാർക്ക് അങ്ങോട്ട് സിക്സ് അടിക്കാൻ പ്രയാസമുള്ളപ്പോൾ......... വേണ്ടത്ര കളിയറിയാത്ത എനിക്ക് സിക്സ് അടിക്കാൻ കഴിഞ്ഞു എന്നുള്ളതു നല്ല സുഖമുള്ള കാര്യമാണ്
പിന്നെ ഇടതു കൈ കൊണ്ട് സ്കൂളിൽ പഞ്ചഗുസ്തി പിടിക്കുമ്പോൾ പലപ്പോഴും പലരെയും തോൽപിക്കാൻ പറ്റിയിരുന്നു............
ഹൈദരാബാദിൽ നിന്ന് വരുന്ന സമയത്തു പ്രതികാരം തീരാത്തതും ഇടതു കൈ കൊണ്ട്.
ഡിഗ്രി പഠിക്കുമ്പോൾ കാറ്ററിംഗ് പരിപാടിയിൽ ഇടതു കൈ കൊണ്ട് വിളമ്പിയത് കൊണ്ട് ഒരുപാട് പേർ ഉപദേശിച്ചിട്ടുണ്ട്.......... പിന്നീട് കാറ്ററിങ്ങിൽ വിളമ്പൽ പരിപാടി നിർത്തി, വേസ്റ്റ് മാനേജ്‌മെന്റ് ആയി ....അതിനു ഇടത് കൈ കുഴപ്പമില്ലല്ലോ.........
എന്ത് വാങ്ങിക്കാനും ആദ്യം നീളുക ഇടതു കയ്യയിരിക്കും, അത് കൊണ്ട് വലതു കൈ മഹാത്മ്യത്തെ കുറിച്ച് ഒരുപാട് ഉപദേശം കേട്ടിട്ടുണ്ട്.
ലോക ജനസംഖ്യയിൽ 5 മുതൽ 10 ശതമാനം പേര് ഇടതു കയ്യന്മാരാണ്. ഇടതു കയ്യന്മാർക്ക് എന്തെങ്കിലും തരത്തിലുള്ള പ്രതികതകൾ ഉണ്ടാവും എന്നാണ് ഗവേഷകർ ചൂണ്ടി കാണികുന്നുണ്ട്. അമേരിക്കൻ പ്രെസിഡന്റുമാരിൽ ഇടതു കയ്യന്മാർ എല്ലാവരും മികച്ച പ്രെസിഡന്റുമാർ ആയിരുന്നു. പഠന വൈകല്യങ്ങൾ വലതു കയ്യന്മാരെക്കാൾ സാധ്യത ഇടതു കയ്യന്മാർക്ക് ഉണ്ട്. സ്കിസിഫ്രീനിയ ഇടതു കയ്യന്മാരിൽ കൂടുതൽ സാധ്യതയുണ്ട്.
ശരീരത്തിന്റെ ഇടതു ഭാഗത്തെ നിയന്തിക്കുന്നത് മസ്തിക്ഷ്കത്തിന്റെ വലതു അർദ്ധഗോളവും, വലതു ഭാഗത്തെ നിയന്ത്രിക്കുന്നത് മസ്തിഷ്കത്തിന്റെ ഇടതു അർദ്ധഗോളവുമാണ്, അത് കൊണ്ട് തന്നെ മസ്തിഷ്ക- നാഡീ സംബന്ധമായ പല പ്രതികതകളും ഇടതു കയ്യന്മാർക്ക് ഉണ്ട്. വലതു കയ്യന്മാരിൽ നിന്നും വ്യത്യസതമായിട്ടാണ് ഇടതു കയ്യന്മാരിൽ ഭാഷയുടെ വികാസവും,മനസിലാക്കലും.
അരിസ്റ്റോട്ടിൽ, ന്യൂട്ടൺ, ഐസ്റ്റീൻ,ഗാന്ധിജി, ലിയനാര്ഡോ ഡാവിഞ്ചി, ചാർളി ചാപ്ലിൻ, മേരി ക്യൂറി തുടങ്ങി ധാരാളം പ്രമുഖരായ ആളുകൾ ഇടതു കയ്യന്മാരായിരുന്നു.
ഇടതു കയ്യന്മാർ നല്ല സർഗാത്മക ശേഷിയുള്ളവരാവും, മാനസികരോഗം വരാൻ സാധ്യത കൂടുതൽ ആണ്, നിയാണ്ടർതാൽ മനുഷ്യരിലും ഇടതു കയ്യന്മാർ ന്യൂനപക്ഷമായിരുന്നു, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് കൂടുതൽ ഇടതു കയ്യന്മാരിലായിരിക്കും തുടങ്ങിയ ധാരാളം രസകരമായ ഗവേഷണങ്ങളുമുണ്ട്.
സ്കൂൾ കാലത്ത് ഒരു അന്തര്മുഖനായിരുന്ന ഞാൻ പലപ്പോഴും തിരിച്ചറിയപ്പെടുന്നത് "ഇടത്തെ കയ്യൻ" എന്ന നിലക്കാണ്. അത് എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്വത്വവുമാണ്. ഏത് വൈവിധ്യങ്ങളെയും ആഘോഷിക്കാൻ എനിക്കിഷ്ടമാണ്. ഒരു ഇടതു കയ്യനായത്തിൽ അഭിമാനിക്കുന്നു.
*എല്ലാ ഇടത്തുകയ്യന്മാർക്കും അഭിവാദ്യങ്ങൾ*
റിയാസ് സൈ
(കരിയർ കൗൺസിലർ)

No comments:
Post a Comment