Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, August 17, 2016

മുഹിമ്മാത്ത് ദിക്ര്‍ സ്വലാത്ത് മജ്‌ലിസും ദുആ സംഗമവും വ്യാഴാഴ്ച

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണ ഭാഗമായി പുത്തിഗെ മുഹിമ്മാത്തില്‍ നടന്നു വരുന്ന മാസാന്ത അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്‌ലിസും ദുആ സംഗമവും ആഗസ്റ്റ് 18ന് (വ്യാഴാഴ്ച) മഗ്രിബ് നിസ്‌കാരനാനന്തരം പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും.

വൈകിട്ട് 5 മണിക്ക് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സദസ്സിന് ഹാഫിള് സയ്യിദ് ഇസ്മാഈല്‍ ബാഫഖി നേതൃത്വം നല്‍കും. സിയാറത്ത്, ദിക്‌റ്, ഉല്‍ബോധനം, സ്വലാത്ത്, അനുസ്മരണം, കൂട്ടു പ്രാര്‍ത്ഥന എന്നിവയ്ക്ക് ശേഷം തബറുക്ക് വിതരണത്തോടെ സമാപിക്കും.

ദിക്ര്‍ദുആ സദസ്സിന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ നേതൃത്വം നല്‍കും. എസ് എസ് എഫ് ബദിയഡുക്ക ഡിവിഷന്‍ പ്രസിഡന്റ് ഹാരിസ് ഹിമമി സഖാഫി പരപ്പ ഉത്‌ബോധനം നടത്തും. സയ്യിദ് മുനീറുല്‍ അഹ്ദല്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ബായാര്‍ അബ്ദുല്ല മുസ്ലിയ്ാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അബ്ദുരഹ്മാന്‍ അഹ്‌സനി, മൂസ സഖാഫി കളത്തൂര്‍, മുസ്തഫ സഖാഫി പട്ടാമ്പി, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, അബ്ദുല്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍, ബഷീര്‍ പുളിക്കൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍ എം.അന്തുഞ്ഞി മൊഗര്‍, ഹാജി അമീര്‍ അലി ചൂരി തുടങ്ങിയവര്‍ സംബന്ധിക്കും.

No comments: