ഹൈദരലി സഖാഫി:
മായുന്നില്ല മനസ്സിൽ നിന്ന് ആ മുഖം, ഇന്ന് രാവിലെ ഓഫീസിൽ ബദർ മൗലിദ് നടന്നു, അങ്ങ് മിനിഞ്ഞാന്ന് പറഞ്ഞ പോലെ കുറെ ആളുണ്ടായിരുന്നു... ബദർ കഴിഞ്ഞ് ഞങ്ങളെല്ലാം വന്നു, പൊന്മള പള്ളിയുടെ പടിഞ്ഞാറ് റോഡും കടന്ന് മൈലാഞ്ചി ചെടികൾക്കിടയിലെ അങ്ങയുടെ ഖബറിന്നരികെ...... ആ പച്ച മൺകൂന നോക്കി വിതുമ്പാത്തവർ ആരുമില്ലായിരുന്നു.... അങ്ങയുടെ ആത്മ സുഹൃത്ത് ടി ടി നാസർ സഖാഫി വിതുമ്പിക്കൊണ്ടാണ് ദു: ആ പൂർത്തീകരിച്ചത്.... ഇന്നലെ വൈകുന്നേരം അങ്ങയുടെ വീട്ടിൽ നടന്ന ദു:ആയിൽ പറവൂർ സഖാഫി ഉസ്താദും വിതുമ്പിപ്പോയി .... ഒരു നെരിപ്പോടായി ഞങ്ങളുടെ നെഞ്ചിൽ പടർന്നു കയറിയിരിക്കയാണോ സഖാഫീ നിങ്ങൾ......? ഇല്ല നിങ്ങൾ ഞങ്ങളിൽ കൊളുത്തിയ ദീപം അണയില്ല! , ഇന്ന് അസ്വറിന് ശേഷം കോട്ടപ്പടി പള്ളിയിൽ തഹ്ലീലും അനുസ്മരണവും നടന്നു വൈകുന്നേരം പള്ളിപ്പടി അങ്ങാടിയിൽ വെച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ സി ഫൈസി ഉസ്താദ്, തുറാബ് തങ്ങൾ, സ്വലാഹുദ്ദീൻ ബുഖാരി, അബൂബക്കർ മാസ്റ്റർ, മജീദ് അഹ്സനി ചെങ്ങാനി എന്നിവർ എത്തിയിരുന്നു എല്ലാവർക്കും അങ്ങയെ പറ്റി നല്ലതേ പറയാനുള്ളു . വിടചൊല്ലിപ്പോയ നിങ്ങൾക്ക് വിഷമമില്ലാതിരിക്കട്ടെ അതിന് ദു: ആ ചെയ്യുന്നു , അങ്ങ് ഞങ്ങളെ ഏൽപിച്ച കുടുംബത്തെയും പ്രസ്ഥാനത്തെയും ഇടനെഞ്ചിലെ മിടിപ്പ് മറും വരെ കാക്കും അങ്ങ് തെളിച്ച പ്രകാശം ഞങ്ങളിൽ മുനിഞ്ഞ് കത്തും, കെടാവിളക്കായി..... നമുക്ക് ജന്നാത്തിൽ ഒന്നിക്കാം, അതിനായി നാഥനോടിരക്കുന്നു
.... സ്നേഹപൂർവ്വം വികെ എം പൊന്മള
Saturday, August 20, 2016
ഹൈദരലി സഖാഫി.....
Subscribe to:
Post Comments (Atom)
No comments:
Post a Comment