ഹാഫിള് ഇല്‍യാസ് സഖാഫി പാടലടുക്ക
----------------------------------------------------------
അറിയാത്ത കാര്യങ്ങളില്‍ അറിവുള്ളവരെ കണ്ട് അനുകരിച്ച്
പഠിക്കുകയെന്നത് മനുഷ്യന്റെ ജീവിത ഭാഗമാണ്. പിഞ്ചുമക്കള്‍ ചെറുപ്രായത്തില്‍
മാതാപിതാക്കളില്‍ നിന്നും സാഹചാര്യങ്ങളില്‍ നിന്നും കണ്ട് പഠിച്ച് അതേ പടി
ജീവിതത്തില്‍ പകര്‍ത്തുന്നത് ഈ അനുഗരണ ശീലം ശൈശവകാലം മുതല്‍ക്കേ മനുഷ്യനില്‍ നിലനില്‍ക്കുന്നുവെന്നതിനുള്ള മകുടോദാഹരണമാണ്.
പഴയ കാലങ്ങളില്‍ കുട്ടികളോടുള്ള പെരുമാറ്റത്തില്‍
മാതാപിതാക്കള്‍ ഈ അനുകരണം പോസ്റ്റീവാകാന്‍ വേണ്ടി ബഹുമാന പദങ്ങള്‍ മാത്രമേ
പ്രയോഗിച്ചിരുന്നുള്ളു. ചെറിയ കുട്ടികളോടുള്ള സംഭാഷണത്തില്‍ 'നീ'
എന്നു സംസാരിക്കേണ്ടടുത്ത് 'നിങ്ങള്‍' എന്നായിരുന്നു അഭിസംബോധന
നടത്തിയിരുന്നത് . പില്‍കാലത്ത് മാതാപിതാക്കളോട് മര്യാദപൂര്‍വ്വം ബഹൂമാനത്തോടെ
പെരുമാറാന്‍ അവരെ പ്രാപ്തരാക്കിയ ഘടകവും ഇതു തന്നെ. പക്ഷെ കാലം മാറി ഇന്ന്
മാതാപിതാക്കളുടെ പേര് വിളിച്ചും അല്ലാതെയുമാണ് കുട്ടികാലം മുതല്‍ക്കേ അവര്‍ കേള്‍ക്കുന്നത്.
ക്രമേണ പ്രായം കൂടുമ്പോഴും മാറ്റാന്‍ സാധിക്കാത്ത വിധം അവരില്‍ ഉറച്ചു പോകുന്നു.
ബഹുമാനവും ആദരവും അതു വഴി നഷ്ടമാകുകയും ചെയ്യുന്നു.
മൊത്തത്തില്‍ മനുഷ്യന്‍ അറിയാത്ത കാര്യങ്ങള്‍ വരുമ്പോള്‍
അതുമായി കൂടുതല്‍ പരിചയമുള്ളവരുടെ അഭിപ്രായങ്ങള്‍ തേടുകയും അതു മനസ്സിലാക്കാനുള്ള
ഉറവിടം കണ്ടെത്തുകയും ചെയ്യുന്നുവന്നത് സര്‍വ്വ സാധാരണമാണ്. ഇത് വരെ പറഞ്ഞു
വെച്ചത് ആധുനിക സിനിമാ സംവിധാനം ഈ മനുഷ്യനില്‍ വരുത്തിവെച്ച വിനയുടെ വ്യാപ്തി
മനസ്സിലാക്കാനാണ്. സിനിമ ഒരു കലയാണ്. അഭിനയിക്കുന്നവര്‍ യാതാര്‍ത്ഥ്യവുമായി പുല
ബന്ധം പോലുമില്ലെന്നത് എല്ലാവര്‍ക്കുമറിയാവുന്ന വസ്തുതയാണ്. കണ്ട് നില്‍ക്കുന്നവര്‍ക്ക്
ആനന്ദം സൃഷ്ടിക്കുക, കയ്യടി നേടിയെടുക്കുക,അതുവഴി
വന്‍ സമ്പാദ്യം നേടുക ഇതെല്ലാമാണ് ഇതിന്റെ ലക്ഷ്യമെങ്കിലും അനാശാസ്യ പ്രവണതകള്‍ക്കും
ബലാത്സംഘങ്ങള്‍ക്കും, കൊള്ളയടി, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, ആത്മഹത്യ
തുടങ്ങി ഇന്ന് സമൂഹത്തെ ഒന്നടങ്കം ഗ്രസിച്ച് കൊണ്ടിരിക്കുന്ന ദുര്‍നടപടികള്‍ക്ക്
വലിയൊരളവോളം കാരണക്കാരന്‍ സിനിമ തന്നെ. വലിയ എ ടി എം, ബാങ്ക് കൊള്ള , ആസൂത്രിത കൊലപാതകങ്ങള്‍
ഇവകളിലെ പ്രതികളില്‍ പലരും കേസ് വിസ്താര വേളകളില്‍ നിശ്ചിത സിനിമയിലെ ഇന്ന രംഗമാണ്
എനിക്ക് പ്രചോദനമായെന്ന പരസ്യമായ രഹസ്യം തുറന്ന് പറഞ്ഞിട്ടുണ്ട്.
സ്ത്രീത്വത്തിന് ഏറെ പ്രാധാന്യം കല്‍പിക്കുന്നുവെന്ന്
നാഴികക്ക് നാല്‍പത് വട്ടം വിളിച്ച് പറയുന്ന സ്ത്രിത്വ വാദികളൊന്നും സിനിമാ
സീരിയലുകളില്‍ സ്ത്രീകളുടെ നഗ്ന പ്രദര്‍ശനം കമ്പോളവല്‍ക്കരിക്കുമ്പോള്‍
ഒന്നും ഉരിയാടുന്നില്ലെന്നത് ഖേദകരം തന്നെ, പ്രകോപനപരമായ വസ്ത്ര വിധാനം, നഗ്നത പ്രദര്‍ശിപ്പിച്ചുള്ള പുതിയ മോഡല്‍ ഡ്രസ്സുകള്‍
ഇവയെല്ലാം ധരിച്ച് സമൂഹ മധ്യത്തില്‍ സ്ത്രീ സഞ്ചരിക്കുമ്പോഴാണ് പീഢനംകളും
കൂട്ടമാനഭംഗങ്ങളും കൊലകളുമെല്ലാം വര്‍ദ്ദിക്കുന്നത് . ഈ വസ്ത്ര വിധാനത്തിനും
പ്രചോദനം ലഭിക്കുന്നത് സിനിമാ സീരിയലുകളില്‍ നിന്നാണെന്ന് വരുമ്പോള്‍ ഈ മേഖല
സമൂഹത്തില്‍ വരുത്തിവെക്കുന്ന നഷ്ടങ്ങളുടെ കണക്ക് നമുക്ക് ബോധ്യമാകും.
മദ്യപാനം ആനന്ദം നല്‍കുന്നതാണെന്നും ദുരിതം
അനുഭവിക്കുമ്പോള്‍ പ്രതിവിധി ആത്മഹത്യയാണെന്നും മനുഷ്യ മനസ്സിന്റെ അകത്തളത്തേക്ക്
എത്തിച്ചത് സിനിമകളാണ്. മാതാപിതാക്കളേയും കുടുംബത്തേയും കണ്ണീര്‍ കുടിപ്പിച്ച്
കടന്നു കളയുന്ന ആധുനിക സമൂഹത്തിലെ യുവതീ യുവാക്കള്‍ ശാപമാകുന്നത് ഈ അനുകരണത്തിന്റെ
ഇരകളായിട്ടാണ്. മുമ്പും പിന്നാമ്പുറവും നോക്കാതെ അന്യന്റെ കൂടെ
ഇറങ്ങിത്തിരിക്കുന്ന യുവതികള്‍ സുന്ദരമായ ജീവിത യാത്ര വഴിമുട്ടുമ്പോള്‍ അവര്‍ക്ക്
സമാധാന കേന്ദ്രമായി കണ്ടെത്തുന്നത് ഏതെങ്കിലും റെയില്‍വേ ട്രാക്കിലോ ഒരുകഷ്ണം
കയറിലോ ആണ്.
അങ്ങിനെ സമൂഹത്തിന്റെ സന്തുലിതാവസ്ഥക്ക് വലിയ വിള്ളല്‍
വീഴ്ത്താന്‍ മാത്രമേ ക്രിമിനല്‍ പശ്ചാത്തലമുള്ള സിനിമാ സീരിയലുകള്‍ക്ക്
കഴിഞ്ഞിട്ടുള്ളു. ഇത്തരം പശ്ചാത്തലങ്ങളുള്ള സിനിമള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താത്ത
പക്ഷം സമൂഹത്തില്‍ കാണുന്ന തിനമകള്‍ക്ക് ആക്കം കൂടുകയേ ഉള്ളു. സര്‍ക്കാറും
അധികൃതരും രോഗം കണ്ടെത്തി ചികിത്സില്ലെങ്കില്‍ വരുന്ന തലമുറ ക്രിമിനലുകളും
തോന്നിവാസികളുമായി മാറിയതിന്റെ ശാപം ഈ തലമുറ വഹിക്കേണ്ടി വരും.
Visit:
http://www.muhimmathonline.com/2016/08/article-ilyas-saqafi.html?m=1


No comments:
Post a Comment