Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, February 25, 2017

കണ്ണൂർ ഇന്റർ നാഷണൽ എയർപോർട്ട് 2017 സപ്റ്റംബറിൽ തുറന്ന് പ്രവർത്തിക്കും.

കണ്ണൂർ: കണ്ണൂർ ഇന്റർ നാഷണൽ എയർപോർട്ട് 2017 സപ്റ്റംബറിൽ യാത്രക്കാർക്കായി തുറന്ന് പ്രവർത്തിക്കും.റൺ വേയുടേയും വിമാന ഗതാഗതത്തിന്റെയും 90%വും ടെർമിനലിന്റെ 82%വും പണികൾ പൂർത്തീകരിച്ചതായി കിയാൽ മാനേജിങ്ങ് ഡയറക്ടർ വി.തുളസീ ദാസ് പ്രവാസിശബ്ദത്തോട് പറഞ്ഞു. എല്ലാം പൂർണ്ണ സജ്ജമാകാൻ ഇനി ദിവസങ്ങൾ മാത്രം മതിയാകും. തുടർന്ന് 3മാസം പരീക്ഷണ ദിനങ്ങളാണ്‌. വിമാനങ്ങൾ ഇറങ്ങി യാത്രക്കാർ വരികയും ടെർമിനലിൽ യാത്രക്കാർ നിറയുകയും ഒക്കെ ഡെമ്മിയായി ചെയ്യണം. വിമാനങ്ങളേയും നൂറുകണക്കിന്‌ ആളുകളേയും വാടകക്ക് എടുത്ത് ഈ പരീക്ഷണം നടത്തണം. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ 2017 സപ്റ്റംബറിന്‌ മുമ്പായി തീരും. രാജ്യത്തേ രണ്ടാമത്തേ ഗ്രീൻ എയർപോർട്ടായിരിക്കും ഇത്. 3050 മീറ്റർ റൺ വേ ഇപ്പോൾ പൂർത്തിയായി. ലോകത്തിലേ വലിയ യാത്രാ വിമാനങ്ങൾക്ക് ഇവിടെ ഇറങ്ങാം. ബോയിങ്ങ് 777-300, 747-400 കൂറ്റൻ യാത്രാ വിമാനങ്ങൾക്ക് ലാന്റ് ചെയ്യാം. നിലവിൽ മംഗലാപുരത്തും കോഴിക്കോടും ഈ സൗകര്യം ഇല്ല. ഇതുമൂലം മലബാറിലേ യാത്രക്കാരും, കർണ്ണാടകത്തിലേ യാത്രക്കാരും കണ്ണൂരിനേ ആശ്രയിക്കേണ്ടിവരും.80ഹെക്ടർ സ്ഥലം കൂടി ഏറ്റെടുത്ത് റൺ വേ 4000 മീറ്ററാക്കി ലോകത്തേ എലൈറ്റ് വിമാനത്താവള പദവിയിലേക്ക് കണ്ണൂരിനെ കൊണ്ടുവരാൻ ശ്രമങ്ങൾ നടക്കുകയാണ്‌. ഇത് സാധ്യമായാൽ ലോകത്തേ ഏറ്റവും വലിയ ഭീമൻ ചരക്ക് വിമാനമായ എ 320യും ആന്റണോവ് എൻ 225യും കണ്ണൂരിൽ ഇറങ്ങും. കേരളത്തിൽ ഈ സൗകര്യം മറ്റ് വിമാനത്താവളത്തിനില്ല. 3.5 ലക്ഷം സ്കയർഫീറ്റിലാണ്‌ ടെർമിനൽ പൂർത്തിയായിരിക്കുന്നത്.

No comments: