Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, March 13, 2017

ഉമ്മാന്റെ കുഞ്ഞോൻ ഭാഗം 9

അല്പസമയത്തിനകം  സെക്യൂരിറ്റി വന്നു..

"അകത്തേക്ക് ചെല്ലാൻ പറഞ്ഞു.."

പുറത്തെ കാഴ്ചകളേക്കാൾ മനോഹരമായിരുന്നു അകത്തേത്..ഇന്റെർലോക്കു ചെയ്ത അങ്കണങ്ങൾ..വിശാലമായ പുല്ലു വിരിച്ച ഗാർഡനുകൾ..ഗ്രാനൈറ്റു വിരിച്ച തറകൾ..എല്ലാാം കൂടി നിഷാദിനും ഫൈസലിനും അമ്പരിപ്പിക്കുന്ന കാഴചകളാായിരുന്നു..
എങ്കിലും ആ മാളിക വീട് ഒരു പഴമയുടെ രുചി നൽകിയിരുന്നു..

സിറ്റൗട്ടിൽ തന്നെ ഇരിക്കുന്നു എല്ലാ വിധ പ്രൗഢിയോടും കൂടി ജാസിം അഹമ്മദ്. ഏകദേശം നാല്പതു  നാല്പത്തഞ്ചു വയസ്സു പ്രായം തോന്നിക്കും..വെളുത്ത് സുമുഖനായ ഒരു വ്യക്തി..   സ്വർണ്ണ ഫെയിം ഉള്ള കണ്ണട..ഫൈസൽ മോനേയും നിഷാദിനേയും കണ്ടപ്പോ അദ്ദേഹം മുഖമുയർത്തിയൊന്നു നോക്കി..കുറച്ചു നേരം നോക്കി നിന്ന ശേഷം ഒന്നും മിണ്ടാതെ അകത്തേക്ക് കടന്നു..
നിഷാദിനു ആ മുഖം കണ്ടപ്പോ നല്ല പരിചയമുണ്ട്..
പാലക്കാട്ടെ എന്നല്ല കേരളത്തിലെ തന്നെ പ്രശസ്ത വ്യവസായപ്രമുഖനും ബിസിനസ്സ്കാരനും.. 12 വയസ്സുളള ഒരുമോൻ  ഉണ്ടായിരുന്നു  . വല്യുപ്പയോടും വല്യുമ്മയോടുമൊപ്പം എവിടെയോ യാത്ര കഴിഞ്ഞു വരുമ്പോ ആക്സിഡന്റിൽ മൂവരും മരണപ്പെട്ടു എന്ന് കേൾക്കുന്നു..

ഈ കാണുന്ന സ്വത്തുക്കളെല്ലാം അവകാശികളില്ലാതെ അനാഥമായി കൊണ്ടിരിക്കുന്നു..ഒരുപാട് കുട്ടികളെ പഠിപ്പിക്കാനും മറ്റും സ്പോൺസറാവാറുണ്ട്..അതോണ്ടാവും ഉസ്താദ് ഇയാളുടെ അഡ്രസ്സ് തന്നത്..   ഒരാളെ ഇഷ്ടപ്പെട്ടാൽ കൈ നിറയേ ദാനം ചെയ്യും ..ഇല്ലെങ്കിൽ മുഖം തിരിഞ്ഞു നടക്കും..ഇപ്പോ ഇതാ..അദ്ദേഹം ഞങ്ങളെ കണ്ടും മുഖം തിരിച്ചു നടന്നകന്നു..

പാവം ന്റെ കുഞ്ഞോൻ..എന്തു പ്രതീക്ഷയോടെയാവും  ഈ വീടിന്റെ പടികടന്ന് വന്നിട്ടുണ്ടാവാ...
ഉള്ളിൽ ഉള്ള സങ്കടം മറച്ചു വെച്ച് നിഷാദ് പറഞ്ഞു...

"വാ..കുഞ്ഞോനെ..നമുക്ക് പോവാം"
.
"ഉം"..
ഫൈസലിനും എന്തൊക്കെയോ മനസ്സിലായി..

"സാരല്ല്യ കാക്കായി..നമ്മക്ക് വിധിച്ചിട്ടുണ്ടാവൂലാ..
"
രണ്ടും പേരും സങ്കടമുള്ളിലൊതുക്കി അവിടെ നിന്നും ഇറങ്ങി...

           "  മോനേ..."
      അകത്തളത്തിൽ നിന്നൊരു
 സ്ത്രീ ശബ്ദം കേട്ട് രണ്ടുപേരും തിരിഞ്ഞു നോക്കി
ജാസിം അഹമ്മദിന്റെ ഭാര്യ സലീന ആയിരുന്നു അത്..
ഫൈസലിനെ കണ്ടതും അവർ ഓടി വന്നു കെട്ടിപ്പിടിച്ചു..

"ന്റെ പൊന്നുമോനേ...നീ വന്നോ..നിക്കറിയാായിരുന്നു നീ വരുമെന്ന്.."
ഫൈസലിനെ കെട്ടിപ്പിടിച്ച് അവർ ഒരുപാട് കരഞ്ഞു..

"സറീനാാ..സലിയെ അകത്തു കൊണ്ടുപോ.."
ജോലിക്കാരിയോടായി ജാസിം പറഞ്ഞു..

"ന്റെ മോൻ..ന്റെ മോനും വരട്ടേ..ന്നിട്ട് പൊയ്ക്കോളാം ഞാൻ..."
സലീന പറഞ്ഞു..

"മോൻ അങ്ങോട്ട് വന്നോളും സലീ..നീ അകത്തോട്ട് ചെല്ല്.."

രണ്ടുപേരും അകത്തേക്ക് പോയ ശേഷം ജാസിം സാർ പറഞ്ഞു..

"ഇവളെ കൊണ്ടു വരാനായിരു‌ന്നു ഞാൻ അകത്തേക്ക് പോയത്..ഞങ്ങളുടെ മരിച്ചുപോയ മോൻ ഷമീലുമായി നല്ല സാമ്യമുണ്ട്..ഈ കുട്ടിക്ക്..എന്താ മോന്റെ പേര്.."

"ഫൈസൽ മോൻ.."

"ഉം..ഫൈസലിനെ കണ്ടതിനു ശേഷമാ അവളൊന്നു ചിരിച്ചു കണ്ടത്..6 മാസായിട്ട് ഇവൾ ഇതേ ഇരിപ്പാണ് ആരോടും മിണ്ടാതെ..ചോദിക്കുന്നതിനു ഒരു മറുപടിയും ഇല്ലാ..വല്ലപ്പോഴും വല്ലതും കഴിച്ചാലായി..അതിരിക്കട്ടേ...
എന്താാ മോന്റെ പ്രശ്നം..?
അസീസ് ഉസ്താദ് എനിക്ക് വളരെ വേണ്ടപ്പെട്ടയാളാണ്..നിന്നെ സഹായിക്കണം എന്നു മാത്രമേ ഇതിൽ എഴുതിയിട്ടുള്ളു"
...
ഫൈസൽ അവരുടെ എല്ലാ കാര്യവും തുറന്നു പറഞ്ഞു.
അപ്പോഴേക്കും അവർക്ക് കുടിക്കാനുള്ള ജ്യൂസുമായി ഒരു ജോലിക്കാരൻ വന്നു..

"അത് മോനേ..ഈ വർഷത്തെ അഡ്മിഷൻ ഒക്കെ കഴിഞ്ഞിണ്ടാവൂലേ..ക്ലാസ് തുടങ്ങിട്ടിപ്പോ രണ്ടുമാസായില്ലേ.."

"അതൊക്കെ ഇവൻ പഠിച്ചെടുത്തോളും സാറേ‌..ഇവന്റെ പഠിക്കാനുള്ള ആഗ്രഹവും ലക്ഷ്യവും അത്രക്ക് വലുതാണ്.."
നിഷാദ് പറഞ്ഞു

"ഓക്കെ .....ഗുഡ്..
പിന്നെ ഫൈസൽ ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ കുട്ടിക്ക് ബുദ്ധിമുട്ടാവോ അത്.."

"എന്താണ് സാർ..?"

"മോൻ ഇവിടെനിന്ന് പഠിക്കാണേൽ എന്റെ ഭാര്യ സെലിക്കും അതൊരു ആശ്വാസാവുമായിരുന്നു.."

നിഷാദും ഫൈസലും മുഖത്തോട് മുഖം നോക്കി..

        (തുടരും...)

shas

No comments: