Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, March 13, 2017

ഉമ്മാന്റെ കുഞ്ഞോൻ ഭാഗം 8

ജാസിം അഹമ്മദ്
പുത്തൻ പുരക്കൽ
പാലക്കാട്..

എവിടെയോ കേട്ടു മറന്ന പേര്..പക്ഷേ ഓർത്തെടുക്കാൻ പറ്റുന്നില്ലാാ..

"എന്തായാലും കുഞ്ഞോനെ..നമുക്കൊന്നു പോയി നോക്കാം..ആരാണ് നമുക്കൊരു കൈതാങ്ങ് എന്ന് പറയാനൊക്കൂലല്ലോ.."

"കാക്കായി.. ഞാൻ ഒരു കാര്യം ചോദിക്കട്ടേ..."

" എന്താടാ.."

"ഇങ്ങൾ നിസ്ക്കരിക്കാറില്ലേ.."
ഫൈസലിന്റെ ചോദ്യം കേട്ട് നിഷാദ് ഒന്നു നെറ്റി ചുളിച്ചു..

"എന്താ കുഞ്ഞോനെ ..ഇപ്പോ അങ്ങനെ ചോദിക്കാൻ..."

"ഒന്നുല്ലാ..ന്റെ ഉമ്മച്ചി ന്നോട് എപ്പോഴും പറയും എന്ത് വന്നാലും നിസ്ക്കാരം കലാഹ് ആക്കരുതെന്ന്.. നമുക്ക്  നിന്ന് നിസ്ക്കരിക്കാൻ പറ്റൂലെങ്കിൽ ഇരുന്നു നിസ്ക്കരിക്കണം...ഇരുന്നു നിസ്ക്കരിക്കാൻ പറ്റൂലേൽ കിടന്ന് നിസ്ക്കരിക്കണം..അതിനും പറ്റൂലേൽ കണ്ണുകൊണ്ട്..അല്ലെങ്കിൽ മനസ്സോണ്ടെങ്കിലും..എങ്കിലേ നമ്മളെ മനസ്സിൽ എപ്പോഴും പടച്ചോൻ കുടിയിരിക്കൂ..പടച്ചോൻ കൂടെ ണ്ടായാൽ മാത്രേ എല്ലാം ഖൈറായ രീതീൽ നടക്കൂ .."

"ഉം.."
നിഷാദ് ഒന്നു മൂളി..

"ന്റെ ഉമ്മാന്റെ അടുത്തിന്ന് പോരുന്ന വരേ നിസ്ക്കാരം ഞാൻ മുടക്കലില്ലേയ്നു..ഇന്നലെ ആ ഉസ്താദ് ന്നോട് പറഞ്ഞു..നിസ്ക്കാരം മുടക്കരുതെന്നും ഒഴിവു കിട്ടുമ്പോഴൊക്കെ സ്വലാത്ത് ചെല്ലാാനും..അപ്പോ എന്റെ എല്ലാ ആഗ്രഹവും നടക്കുമെന്ന്.പക്ഷേ...."
അതും പറഞ്ഞ് ഫൈസൽ നിർത്തി...

"എന്തേ കുഞ്ഞോനെ ഒരു പക്ഷേ...ഇപ്പോ അതൊന്നും വേണ്ടാാന്ന് തോന്നിയോ..?"

"അതല്ല.. കാക്കായി..ഇപ്പോ ന്റെ ഉമ്മയും ഉപ്പയും ഒക്കെ കാക്കായിയാ..നിക്ക് മാതൃകയാവേണ്ട ഇങ്ങൾ അതൊന്നു ചെയ്യാതിരിക്കുമ്പോ..."

"അത് ..കുഞ്ഞോനെ ..ഞാൻ ആ ഓർഫനേജിൽ നിക്കുമ്പോ എല്ലാം ചെയ്തിനു..പിന്നെ എല്ലാരും കൂടി ന്നെ കള്ളനാക്കിയപ്പോ പടച്ചോനിലുള്ള വിശ്വാസവും കുറഞ്ഞു.അങ്ങനെ നിന്നു പോയതാ.."

"ആണോ...ന്നാ കാക്കായി മുടങ്ങിപോയ ആ തൊഴിൽ നമ്മക്ക് സ്ഥിരാാക്കിയാലോ.."

"ഓ..ആയിക്കോട്ടെ..ഈ കുഞ്ഞോൻ ന്നെ നന്നാക്കിയേ അടങ്ങുള്ളു ലേ.."
.
രണ്ടു പേരും ചിരിച്ചു..ഒരു പൈപ്പു വെള്ളത്തിൽ വുളു എടുത്ത് ഒന്നിച്ചു നിസ്ക്കരിച്ചു..പടച്ച റബ്ബിനോട് ദുആ ചെയ്തു ..ഖൈറായ ഒരു വഴി തുറന്നു തരാൻ വേണ്ടി..
മാറ്റത്തിന്റെ ഒരു പുതിയ വെളിച്ചം അവിടെ ആരംഭിക്കുകയായിരുന്നു...
             
പിറ്റേന്ന് സുബ് ഹി ബാങ്ക് കൊടുക്കുമ്പോഴേക്കും രണ്ടുപേരും ഏണീറ്റ് പ്രഭാത കർമ്മങ്ങൾ ഒക്കെ ചെയ്ത് നിസ്ക്കരിച്ച്
അപ്പൊഴേക്കും നേരം പുലർന്നു തുടങ്ങിയിരുന്നു..ഒരു ഹോട്ടലിൽ പോയി ചായ കുടിച്ച്..നിഷാദ് ഒരു ടെക്സ്റ്റയിൽ ഷോപ്പിൽ കയറി ഫൈസലിനു ഒരു കൂട്ടം ഡ്രസ്സ് കൂടി വാങ്ങി..

"എന്തിനാ കാക്കായീ..ഇപ്പോ ഇതൊക്കെ വാങ്ങിയേ.."

"അനക്ക് അന്നാ ഹോട്ടലിൽ കയറുമ്പോ വാങ്ങിയതല്ലേ..ഇതൊക്കെ മുഷിഞ്ഞിണ്..വല്യ പണക്കാരെ മുന്നിലൊക്കെ പോവുമ്പോ അതിനനുസരിച്ചുള്ള വേഷൊക്കെ വേണ്ടേ..ഇടാൻ.ഇയ്യ് ഇപ്പോ  ഇതിട്ടാാ മതി‌.."

നിഷാദ് ഫൈസലിനെ പുതിയ ഡ്രസ്സ് ഇടീപ്പിച്ചു...
അങ്ങനെ രണ്ടുപേരും
ആ അഡ്രസ്സും തേടി യാത്ര തുടങ്ങി...ഒരു പത്തു കിലോമീറ്ററോളം പിന്നിട്ട ബസ് യാത്രക്ക് ശേഷം രണ്ടുപേരും ആ വലിയ വീടിന്റെ മുന്നിലെത്തി..
എല്ലാ വിധ ആധുനിക സൗകര്യങ്ങളോടും കൂടിയ
ഒരു വലിയ മാളിക വീട്..വിശാലമാായതും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്നതുമായ റബ്ബർ തോട്ടങ്ങൾ..മുറ്റത്ത്  ഗേറ്റിനടുത്ത് രണ്ട് സെക്യൂരിറ്റി ഗാർഡുകൾ..

"ആരാ...എന്തു വേണം..?"

"ഞങ്ങൾ ജാസിം മുതലാളിയെ കാണാൻ വന്നതാ.."

"പെർമിഷൻ എടുത്തിട്ടുണ്ടോ..?"
 സെക്യൂരിറ്റി ചോദിച്ചു

"ഇല്ലാ..ഈ എഴുത്ത് കാണിക്കാൻ പറഞ്ഞു.."നിഷാദ്പറഞ്ഞു..

"ഉം..ഇവിടെ വെയിറ്റ് ചെയ്യ്..ഞാനിപ്പോ വരാ.."

ഓരോ കാഴ്ചകൾ നോക്കികൊണ്ട് രണ്ടുപേരും ഗേറ്റിനു പുറത്തു നിന്നു..

        (തുടരും..)

shas

No comments: