മലയാൡകൾ അടക്കം പ്രവാസികൾക്ക് ആശ്വാസമായി പരമോന്നതസഭയുടെ തീരുമാനം
ദമാം: സൗദിയിൽ കുടുംബ വിസയ്ക്ക് ഏർപ്പെടുത്തിയിരുന്ന അധികനിരക്ക് പിൻവലിക്കാൻ തീരുമാനിച്ചു. സൗദി പരമോന്നത സഭയാണ് പ്രവാസികൾക്ക് ആശ്വാസകരമായ ഈ തീരുമാനം എടുത്തത്. സ്വദേശിവത്കരണ നിയമം നടപ്പിലാക്കിയതിനു തൊട്ടുപിന്നാലെ ഏർപ്പെടുത്തിയ അധികനികുതി തീരുമാനം പ്രവാസികൾക്ക് ഏറെ തിരിച്ചടിയുണ്ടാക്കിയിരുന്നു. കുടുംബവിസയിൽ എത്തുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന അധികനികുതി മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്. ഇഖാമയിൽ എത്തുന്നവർ അധികതുക നൽകേണ്ടി വരും. ഇത് ഒഴിവാക്കിയിട്ടില്ല.സ്വദേശിവത്കരണ നിയമം നടപ്പാക്കിയതിന് പിന്നാലെയാണ് സൗദി സർക്കാർ കുടുംബവിസയിൽ അധികഫീസ് ചുമത്താൻ തീരുമാനിച്ചിരുന്നത്. വീസ അടിക്കുമ്പോൾ 100 സൗദി റിയാലും (അതായത് ഏകദേശം 1773 രൂപ) 2017 ജൂലായ് ഒന്നുമുതൽ 200 റിയാൽ വീതവും പിരിക്കാനായിരുന്നു തീരുമാനം. വർഷംതോറും 100 റിയാൽ വീതം വർധിപ്പിച്ച് 2020 ആകുമ്പോഴേക്കും ഓരോ അംഗത്തിൽനിന്നും 400 റിയാൽ പിരിച്ചെടുക്കാനാണ് നിശ്ചയിച്ചിരുന്നത്.എന്നാൽ, തീരുമാനം വന്നതോടെ പ്രവാസികൾ എല്ലാവരും കുടുംബാംഗങ്ങളെ നാട്ടിലേക്ക് തിരിച്ചയയ്ക്കാൻ തുടങ്ങി. ഇതോടെ ഇതു തിരിച്ചടിയാകുമെന്നു കണ്ട സൗദി ഭരണകൂടം തീരുമാനം പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. തീരുമാനം പിൻവലിച്ചില്ലായിരുന്നെങ്കിൽ അഞ്ച് അംഗങ്ങളുള്ള കുടുംബത്തിന് വർഷത്തിൽ 1000 റിയാൽ നൽകേണ്ടുന്ന കടുത്ത സാമ്പത്തിക ബാധ്യത പ്രവാസികൾക്കുണ്ടാകുമായിരുന്നു. തീരുമാനം പിൻവലിച്ചതോടെ ഇതും പ്രവാസികൾക്ക് ആശ്വാസമായി.എന്നാൽ, ഇഖാമയിൽ എത്തുന്നവർ അധികനിരക്ക് നൽകണമെന്ന വ്യവസ്ഥ തുടരുന്നത് കൂടുതൽ തിരിച്ചടിയാകും. ഇഖാമയുടെ രണ്ടുശതമാനം അധികം പിരിച്ചെടുക്കാനാണ് തീരുമാനം. എന്നാൽ, ഇതു കുടുംബ വിസക്കാർക്കു മാത്രമല്ല, എല്ലാ വിദേശപൗരൻമാർക്കും നിയമം ബാധകമാകും. ഇഖാമ പുതുക്കുമ്പോഴും പുതിയവ എടുക്കുമ്പോഴും വർഷത്തിലൊരിക്കൽ ഫീസ് ഈടാക്കും. സ്വദേശിവത്കരണത്തിന് പിന്നാലെ ഇഖാമയുടെ കാലാവധി രണ്ടു വർഷത്തിൽ നിന്ന് ഒരു വർഷമാക്കി കുറച്ചിരുന്നു.ഇഖാമയിൽ 1000 സൗദി റിയാലുണ്ടായിരുന്നത് തൊഴിൽ ലെവി ഉൾപ്പെടെ ഇപ്പോൾ 4000 റിയാൽ വരെയായിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് ഇതുമൂലം ഇഖാമയ്ക്കുമാത്രം വർഷം 65,000 രൂപ നൽകേണ്ടിവരും.
അറിയിച്ചു.


No comments:
Post a Comment