Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, March 5, 2017

ചരിത്രം തിരുത്തിയെഴുതി തൃശൂർ താജുൽ ഉലമ നഗർ

ശുഭ്ര വസ്ത്രധാരികളായ പണ്ഡിത സാതികരെ  കൊണ്ട് നിറഞ്ഞു കവിഞ്ഞു. വരും കാലത്തെ നവോത്ഥാന ചലനങ്ങൾക്ക് നെഞ്ചുറപ്പോടെ ചുക്കാൻ പിടിക്കാനുള്ള ആർജവം ഞങ്ങൾ നേടും എന്ന പടപ്പുറപ്പാടോടെ, കാന്തപുരത്തിന്റെ അനുയായി വൃന്ദം താജുൽ ഉലമ നഗറിൽ പ്രതിജ്ഞ പുതുക്കി രംഗത്തിറങ്ങുന്നു. വൈതരണികൾക്ക് തടുത്തു നിറുത്താൻ കഴിയാത്ത സമരാവേശവുമായി, എതിരാളികളുടെ ആക്ഷേപങ്ങൾ തൃണവൽഗണിച്ചു,മത  പ്രബോധനത്തിന്റെ സ്വയം സമർപ്പിത മുദ്രാവാക്യവുമായി. താജുൽ ഉലമയിലൂടെ പകർന്നെടുത്ത ആദർശ പ്രപഞ്ചം കൈമുതലാക്കി. നവയുഗത്തിനും പുതുതലമുറക്കും  വിശ്വാസ സംഹിതയുടെ പുതു വെളിച്ചം അനുഭവവേദ്യമാക്കാനുള്ള കരുത്ത് ഉരുവം ചെയ്ത് പാകപ്പെടുത്തുന്ന പണിശാലയിൽ നിന്ന്  പുതിയൊരു ഊർജവുമായി പണ്ഡിത പ്രതിഭകൾ അച്ചടക്കത്തിന്റെ ആൾരൂപങ്ങളായി  മാറിയപ്പോൾ !!!
മുസ്ലിം നവോത്ഥാനത്തിന്റെ കേരളീയ പരിസരം എന്ന പ്രമേയത്തിൽ നടക്കുന്ന ഉലമ സമ്മേളനം നാളെ സമാപനം കുറിക്കുന്നു. ഇസ്ലാം ആദ്യ കാലത്ത് തന്നെ കേരളത്തിൽ വന്നു എന്നതിന് തെളിവുകളേറെയാണ് ആദ്യ നവോത്ഥാന നായകൻ മാലിക്ബ്നു ദീനാറായിരുന്നു. പിന്നീടിങ്ങോട്ട് മഖ്ദൂമുമാരിലൂടെയും മമ്പുറം തങ്ങൾ മുതലായ പണ്ഡിത മഹത്വുക്കളിലൂടെ ഇസ്ലാം വളർന്ന് പന്തലിച്ചു. ബ്രിട്ടീഷുകാരുടെ കടന്ന് വരവ് ആ കാലഘട്ടത്തിലായിരുന്നു ബ്രിട്ടീഷുകാരോട് സമരം ചെയ്യാൻ അവർ നേതൃത്വം നൽകി പല പണ്ഡിതന്മാരും ജയിലടക്കപ്പെട്ടു. ഒരു ഗ്രന്ഥം ഇൽമുകൾക്ക് വേണ്ടിയാണെങ്കിൽ മറ്റൊന്ന് സംസ്കാര രാഷ്ട്രീയങ്ങളെ കുറിച്ചായിരുന്നു രചനകൾ. പണ്ഡിതന്മാർക്ക് രാഷ്ട്രീയത്തിൽ അഭിപ്രായം പറയാൻ പാടുണ്ടോ ഇല്ലേ എന്നത് സൈനുദ്ധീൻ മഖ്ദൂമിന്റെ തുഹ്‌ഫത്തുൽ മുജാഹിദീനിലൂടെ ഗ്രഹിക്കാവുന്നതാണ്. അങ്ങനെ നല്ല രീതിയിൽ നേതൃത്വം നൽകി ഖാളിമാർ നിയന്ത്രിച്ച് കൊണ്ടിരിക്കെയാണ് ബ്രിട്ടീഷുകാരുടെ അച്ചാരം വാങ്ങി വഹാബി (മുജാഹിദ്) പുത്തൻ പ്രസ്ഥാനത്തിന്റെ കടന്ന് വരവ്. അത് വരെ അനുഷ്ടിച്ച് പോന്നിരുന്ന പൂർവ്വിക കൈമാറിയ ഇസ്ലാമിന്റെ നേർവിപരീതമായിരുന്നു അവർ പ്രചരിപ്പിച്ച് കൊണ്ടിരുന്നത്. അതിനാൽ തന്നെ ജനങ്ങൾക്കിടയിൽ ആശയക്കുയപ്പങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഈ അവസ്തയിൽനിന്ന് ജനങ്ങളെ ഉത്ഭുദ്ധരാക്കുവാനും പുത്തൻ വാദങ്ങളെ തകർത്തെറിയാനും ഒരു പണ്ഡിത സഭ ആവശ്യമായി വന്നു.

ഇസ്ലാമിന്റെ യഥാർത്ഥ രൂപമല്ല ഈ പുത്തൻ വാദവുമായി വന്ന വഹാബികൾ കൊണ്ട് വന്നത് എന്നതിന്റെ തെളിവാണ് ഭൂരിപക്ഷമുസ്ലിംകൾ എതിർവശത്ത് നിന്നു എന്നത്. ഇവരുടെ വരവോടെ ആശയകുയപ്പത്തിലായവരെ നേർവഴിയിലൂടെ മുന്നോട്ട് നടത്താൻ രണ്ടാം നവോത്ഥാന പ്രവർത്തനവുമായാണ് സമസ്തയുടെ വരവ്. നവോത്ഥാനത്തിന്റെ നൂറ്റാണ്ട് കൊണ്ടാടിയവർ ഇസ്ലാമിനെ തകർത്തെറിയുവാനാണ് ശ്രമിച്ചത്. പലവിഭാഗങ്ങളാക്കി ബിന്നിപ്പിച്ചതിന്റെ നൂറ്റാണ്ടാണവർ ആഘോഷിച്ചത്.  അത് കൊണ്ട് തന്നെയാണ് പൂർവീകരായ മാലിക്ബുനു ദീനാറും മഖ്ദൂമുമാരും മമ്പുറം തങ്ങളുമടങ്ങുന്ന പൂർവ്വ സൂരികൾ അവരുടെ ചരിത്രത്തിൽ ഇടം പിടിക്കാതെ പോയതും.

1925 ൽ കുറ്റിച്ചിറ ജുമാമസ്ജിദിൽ ഒത്തു ചേർന്നയോഗത്തിൽ കെപി മുഹമ്മദ് മീരാൻ മുസ്ലിയാർ പ്രസിഡണ്ടായി കേരള ജംഇയ്യത്തുൽ ഉലമ രൂപീകരിച്ചു തൊട്ടടുത്ത വർഷം 1926 ൽകോഴിക്കോട് ടൗൺ ഹാളിൽ വിപുലമായ പണ്ഡിത സംഗമം നടന്നു. കോഴിക്കോട് ഖാളി ശിഹാബുദ്ധീൻ ചെറുകുഞ്ഞിക്കോയ തങ്ങൾ അധ്യക്ഷത വഹിച്ച യോഗത്തിൽ വരക്കൽ മുല്ലക്കോയതങ്ങൾ പ്രസിഡണ്ടും പി വി മുഹമ്മദ് മുസ്ലിയാർ പസെക്രട്ടറിയായും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നിലവിൽ വന്നു. രണ്ടാം ഘട്ട നവോത്ഥാനം അവിടെ നിന്ന് തുടങ്ങുകയാണ്‌. പുത്തൻ വാദവുമായി വന്നവർക്ക് വലിയ ആഘാതമാണിതിലൂടെ ഉണ്ടായത്. അന്ന് മുതൽ പിളർത്താനുള്ള ശ്രമങ്ങൾ അവർ തുടങ്ങിയിരുന്നു എന്ന് വേണം കരുതാൻ.

സമസ്തയുടെ തങ്ങൾക്കെതിരായ കർശന നിലപാടുകളെ ചെറുക്കാൻ അവർ മുസ്ലിംലീഗിൽ ചേക്കേറി അക്രമങ്ങളയിച്ച് വിടാൻ തുടങ്ങി പല മസ്ജിദുകളും അവർ കയ്യടക്കി. തന്റെ അവസാന തുള്ളി രക്തം ഉറ്റി വീഴും വരെ സുന്നികൾക്കെതിരെ പൊരുതും എന്ന് മുസ്ലിംലീഗിന്റെ ഉന്നത സ്ഥാനത്ത് നിന്ന് പറയാൻ സാധിച്ചു. അവരുടെ വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾക്കിടയിൽ തങ്ങളോട് വലിയ എതിർപ്പില്ലാത്തവരെ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു. അതിലൂടെ പാഠപുസ്തകങ്ങളിൽ നിന്ന് പുത്തൻ വാദത്തിനെതിരായ ഭാഗങ്ങൾ എടുത്ത് കളഞ്ഞു. പുത്ത്ൻ വാദക്കാരോടും കള്ള ത്വരീഖത്ത് കാരോരോടുമുള്ള എതിർപ്പുകൾ കുറഞ്ഞ് വരുകയും വഹാബികളിൽ നിന്നുള്ള ഒളിഞ്ഞുള്ള വിഭാഗീയതകൾക്കുമൊടുവിൽ സമസ്ത രണ്ടായി പിരിഞ്ഞു. ചേളാരി വിഭാഗം സമസ്തക്കാർക്ക്  ഇപ്പോഴും വഹാബികളെക്കാൾ എതിർപ്പ് സുന്നി വിഭാഗങ്ങളോടാണെന്നത് വഹാബികൾ എത്രത്തോളം അവരിൽ സാധീനം ചെലുത്തുന്നുണ്ട് എന്നതിന്റെ തെളിവാണ്.

ഭൗതിക വിദ്യാഭ്യാസത്തിന് ഉലമാക്കൾ എതിരായിരുന്നു എന്ന് പറഞ്ഞ് തങ്ങളാണ് ഭൗതിക വിദ്യാഭ്യാസം നൽകിയതെന്ന് വഹാബികൾ ഇടക്കിടെ ആവർത്തിക്കാറുണ്ട്. എന്നാൽ ഭൗതിക വിദ്യാഭ്യാസമല്ല വഹാബി വൈറസുകളാണ് അവർ പാഠപുസ്തകങ്ങളിലൂടെ പകർന്നതെന്ന് ഈ അടുത്ത് വിവാദമായ അഫ്ലലുൽ ഉലമ പാഠപുസ്തങ്ങളിൽ നിന്നും അതിനു മുമ്പ് പിൻവലിക്കപ്പെട്ടവയിൽ നിന്നും വ്യക്തമാണ്. പണ്ഡിതന്മാർ എതിർത്തിരുന്നു ഇംഗ്ലീഷിനെ എന്നത് ഒരർത്ഥത്തിൽ യാഥാർത്യമാണ് അതെന്തിനെന്നാൽ ഓരോ ഭാഷയുടെയും കൂടെ അവരുടെ സംസ്കാരവും കടന്ന് വരും എന്നതിനാലായിരുന്നു. അതിന്നത്തെ അവസ്തയിൽ നിന്ന് ചിന്തിച്ചാൽ മനസ്സിലാകും ഇംഗ്ലീഷ് എല്ലാഭാഷയേക്കാളും പരിഗണിക്കപ്പെട്ടപ്പോൾ അവരുടെ സംസ്കാരത്തിലേക്ക് ലോകം മാറുന്നു. മാന്യമായ വസ്ത്ര ധാരണകളിൽ  മുതിർന്നവരോടും കുടുംബങ്ങളോടുമുള്ള ഇടപയകലിൽ മാറ്റങ്ങളിൽ അടിച്ച് പൊളിയിൽ അങ്ങനെയെല്ലാമെല്ലാം അവരെ അനുകരിച്ച് കൊണ്ടിരിക്കുന്നു. ഈ ഒരു അപകടം മുന്നിൽ കണ്ടായിരുന്നു. ഉലമാക്കൾ ഇംഗ്ലീഷിനെ എതിർത്തിരുന്നത്. അല്ലാതെ ഭൗതിക വിജ്ഞാനത്തെ എതിർത്തതായിരുന്നില്ല എന്നതാണ് വാസ്തവം.

കേരള മുസ്ലിം നവോത്ഥാന ചരിത്രങ്ങൾ അയവിറക്കി നമുക്കൊത്ത് കൂടാം താജുൽ ഉലമാ നഗറിൽ

#ഷമീം_അടിവാരം

No comments: