((...വ്യത്യസ്തങ്ങളായ കമന്റുകളാലും പ്രോത്സാഹനങ്ങളാലും പ്രചോദനം നൽകിയ എല്ലാ പ്രിയ കൂട്ടുകാർക്കും പ്രത്യേക നന്ദി രേഖപ്പെടുത്തുകയും തുടർന്നും ഈ സഹകരണം പ്രതീക്ഷിച്ചും ഞാനീ കഥ തുടരട്ടേ.....))
...... ഷാസ്....
*********************************
ഷാനിയുടെ നിലവിളി ആ വീടു മുഴുവൻ പ്രകമ്പനം കൊണ്ടു..
*********************************
ഷാനിയുടെ നിലവിളി ആ വീടു മുഴുവൻ പ്രകമ്പനം കൊണ്ടു..
"മോളേ..എന്താ..എന്താ പറ്റിയേ"
ഓടി വന്ന മൈമൂനത്തായും സൈതാലിക്കയേയും ഷാനി ഒരു ഞെട്ടലോടെ നോക്കി നിന്നു..
പിന്നീട് പതിയെ യാഥാർത്യങ്ങളെ ഏറ്റെടുത്തു.
അപ്പോ ഇതുവരേ ഞാൻ കണ്ടതെല്ലാം സ്വപ്നങ്ങളാായിരുന്നോ..?
മിഴിച്ച് നിൽക്കുന്ന ഷാനിയെ കണ്ടു മൈമൂനത്താ ചോദിച്ചു
പിന്നീട് പതിയെ യാഥാർത്യങ്ങളെ ഏറ്റെടുത്തു.
അപ്പോ ഇതുവരേ ഞാൻ കണ്ടതെല്ലാം സ്വപ്നങ്ങളാായിരുന്നോ..?
മിഴിച്ച് നിൽക്കുന്ന ഷാനിയെ കണ്ടു മൈമൂനത്താ ചോദിച്ചു
"ന്താ ഷാനി ഇയ്യ് വല്ല സ്വപ്നവും കണ്ടോ.."
മൈമൂനത്തായുടെ ചോദ്യത്തിനൊരുത്തരം നൽകാനാവാതെ അവൾ ഒരു തരം ഭീതിയുടെ മറവിൽ ഒളിച്ചു..
"അത്..പി...ന്നെ... ഉപ്പാ..ഞാൻ.."
"അത്..പി...ന്നെ... ഉപ്പാ..ഞാൻ.."
"എന്താ മോളേ..ന്തിനാന്റെ കുട്ടി ഇങ്ങനെ കിതക്ക്ണേ.."
"അത്...ഉപ്പാ..നിക്ക്.ഉപ്പാനോടൊരു കാര്യം പറയാനുണ്ട്.."
"ആഹാ..ഷാനിയേ..ഇയ്യ് സമയത്രായീ നോക്കിക്കേ രണ്ടുമണി! ഇപ്പോഴാണോ ഉപ്പാനോട് കിന്നാരം പറയാൻ നിക്ക്ണേ..ഇന്ന് മുഴുവൻ അന്റുപ്പ പണിക്കാരെ ഒപ്പം ഓടി നടക്കെയ്നു..ഇപ്പഴാ ഒന്നു കെടന്നേ.."
"മോളേ..മോളിപ്പോ കിടക്ക്..കാര്യൊക്കെ നമ്മക്ക് നാളേം പറയാലോ.." സൈതാലിക്കാ ആശ്വസിപ്പിച്ചു..
"അത്..ഉപ്പാ..എനിക്ക്.."
വാക്കുകൾ പുറത്ത് വരാൻ മടിച്ചുകൊണ്ട് ഉള്ളിൽ നിന്നു തേങ്ങി..
വാക്കുകൾ പുറത്ത് വരാൻ മടിച്ചുകൊണ്ട് ഉള്ളിൽ നിന്നു തേങ്ങി..
"ഇയ്യ് ഇപ്പോ ഒന്നു നല്ലോണം ഉറങ്ങ് മോളേ..കിടക്കുമ്പോ നല്ലത് എന്തേലും ചൊല്ലി കിടക്കാഞ്ഞിട്ടല്ലേ ഇങ്ങനോരോന്ന് കാണ് ണേ..മോളൊരു ആയത്തുൽ കുർസിയ്യ് ഒക്കെ ഓതി കെടക്ക്..അപ്പോ ഒരു ഇബ്ലീസും അടുത്ത് വരൂലാ..മൈമൂ ..ഇയ്യ് ഇന്നോളെ അടുത്ത് കിടന്നോ..മോള് നല്ലോണം പേടിച്ചിക്ക്ണ്.."
ഉപ്പാന്റെ വാക്ക് അനുസരിച്ച് ഉമ്മാനേയും കൂട്ടുപിടിച്ച് ഷാനി ഉറങ്ങാൻ കിടന്നു..
തിരിഞ്ഞും മറിഞ്ഞും കിടന്നു എന്നല്ലാതെ ഉറക്കം പിന്നെ അവളുടെ അരികിലേക്ക് വന്നതേയില്ല..എണീറ്റ് വുളൂ എടുത്ത് തഹജ്ജുദ് നിസ്ക്കരിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് പടച്ചവന്റെ മുന്നിൽ എല്ലാ ദുഃഖങ്ങളുടേയും ഭാണ്ഡക്കെട്ട് അഴിച്ചപ്പോൾ തെല്ലൊരാശ്വാസം തോന്നി..

സമയം മൂന്ന് മണി..ഇന്നൊരു ദിവസം കൂടി കഴിഞ്ഞാൽ നാളെ തന്റെ വിവാഹമാണ്..
വരനില്ലാത്ത പന്തലിൽ അത്രയും ആളുകൾക്ക് മുന്നിൽ തല കുനിച്ചു നിൽക്കുന്ന ഉപ്പാന്റെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു..ഉച്ച വരേ കല്യാണ വീട്ടിൽ വിരുന്നുകാരുടെ പ്രവാഹമായിരുന്നു..കാണുന്ന മുഖങ്ങളിലെല്ലാം അവൾ സക്കീനത്തായെ തിരഞ്ഞുകൊണ്ടിരുന്നു..ഹിഷാമിന്റെ വീട്ടിലെ എന്തെങ്കിലും വിവരം കിട്ടിയാലോ എന്നായിരുന്നു പ്രതീക്ഷ..
സക്കീനത്താക്ക് സുലുന്റെ വീട്ടിലെന്തോ വിശേഷമുള്ളതോണ്ട് വരാനും പറ്റൂലാന്ന് ഉമ്മ പറഞ്ഞപ്പോ ആ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു..

വൈകുന്നേരമായപ്പോഴേക്കും നാദി വന്നു..
"എന്തൊരു കോലമാ ഷാനീ ഇത്..ഒരു കല്യാണപെണ്ണാായിട്ട് ഇതുവരേ നിന്റെ കുളിയൊന്നും കഴിഞ്ഞില്ലേ.."
"എന്തൊരു കോലമാ ഷാനീ ഇത്..ഒരു കല്യാണപെണ്ണാായിട്ട് ഇതുവരേ നിന്റെ കുളിയൊന്നും കഴിഞ്ഞില്ലേ.."
"നാദീ എനിക്ക് വയ്യടാ..ഇങ്ങനൊരു ഭാരവും പേറി നടക്കാൻ.."
"ഷാനീ..ഇനിയേതായാലും ഉപ്പ ഒന്നും അറിയണ്ട..എന്തേലും നല്ലത് സംഭവിക്കാൻ നമുക്ക് റബ്ബിനോട് പറയാം..അല്ലാതെപ്പോ എന്താ ചെയ്യാ.അനക്കും വേണ്ടി ഞാനിന്ന് ഹിഷാമിന്റെ വീട്ടുപടിക്കൽ കൂടിയാ വരണേ..പക്ഷേ..."
"എന്താ നാദീ..."ജിജ്ഞാസയോടെ അവൾ തിരക്കി
"ഒരു കല്യാണത്തിന്റെ ആരവങ്ങളൊന്നും അവിടെ കണ്ടില്ലാ..ഒരാളനക്കവും ഇല്ലാ..
അതൊക്കെ പോട്ടെ..ഇയ്യ് അന്റെ ഉപ്പാക്കും ഉമ്മാക്കും വേണ്ടിട്ടെങ്കിലും കുളിച്ച് റെഡിയായി വാ..ഞാൻ മൈലാഞ്ചി ട്യൂബ് കൊണ്ടോന്നിണ്.."
അതൊക്കെ പോട്ടെ..ഇയ്യ് അന്റെ ഉപ്പാക്കും ഉമ്മാക്കും വേണ്ടിട്ടെങ്കിലും കുളിച്ച് റെഡിയായി വാ..ഞാൻ മൈലാഞ്ചി ട്യൂബ് കൊണ്ടോന്നിണ്.."
"എന്തിനാടാ..എനിക്ക് ഒന്നും വേണ്ടാാ..എനിക്ക് വയ്യ ഇങ്ങനെ അഭിനയിക്കാൻ"
"ന്നിട്ടോ..എല്ലാരേം അറീക്കണോ ഇയ്യും കൂടി അറിഞ്ഞോണ്ടായിരുന്നു എല്ലാം എന്ന്.."
നാദിയുടെ നിർബന്ധത്തിനു വഴങ്ങി അവൾ കുളിയും ഭക്ഷണവുമെല്ലാം കഴിച്ച് മൈലാഞ്ചിയിടൽ ചടങ്ങിനായി ഒരുങ്ങിയിരുന്നു..
നിവർത്തി വെച്ച ഉള്ളം കയ്യിൽ മൈലാഞ്ചിയണിയുമ്പോഴും സങ്കടത്തിന്റെ ഭാരവും പേറി ഓടിനടക്കുന്ന മനസ്സിനെ തളക്കാനാവാതെ അവൾ പാടുപെട്ടു..അവളുടെ സമ്മതത്തിനു കാത്തു നിൽക്കാതെ അടർന്നു വീണ മിഴിനീർ തുള്ളികൾ മൈലാഞ്ചി കൈകളിലെ ചായം കലക്കി..

"എന്താ ഷാനീ ഇത്..ഇയ്യ് കരയാണോ.."
"നാദീ..ഹിഷാം എന്നെ ചതിക്കോ ടാ.."
ആശ്വാസവാക്കുകൾക്ക് വേണ്ടി പരതി ഒടുവിൽ പരാജയം സമ്മതിച്ചു നാദിയും മൗനത്തെ പുൽകി നിന്നു..
അന്ന് രാത്രി നാദിയും കൂട്ടുകാരിക്കു വേണ്ടി കാവലിരുന്നു..വിധിയെ പഴിച്ചും നൊമ്പരങ്ങൾ കടിച്ചമർത്തിയും ഉറക്കമില്ലാത്ത അന്നത്തെ രാത്രിയെ അവർ കഴിച്ചുകൂട്ടി..
കല്യാണ ദിനത്തിലെ പ്രത്യേക അണിഞ്ഞൊരുങ്ങലിനൊന്നും ഷാനി അനുവദിച്ചില്ലാ..
"എന്തിനാ നാദീ ഈ മേയ്ക്കപ്പൊക്കെ ഏതാനും മണിക്കൂറുകൾക്കം എന്റെ കണ്ണീരിൽ അലിഞ്ഞില്ലാതാവേണ്ടതല്ലേ.."
കല്യാണ ദിനത്തിലെ പ്രത്യേക അണിഞ്ഞൊരുങ്ങലിനൊന്നും ഷാനി അനുവദിച്ചില്ലാ..
"എന്തിനാ നാദീ ഈ മേയ്ക്കപ്പൊക്കെ ഏതാനും മണിക്കൂറുകൾക്കം എന്റെ കണ്ണീരിൽ അലിഞ്ഞില്ലാതാവേണ്ടതല്ലേ.."
മേയ്ക്കപ്പില്ലേലും ഒരു രാജകുമാരിയുടെ മൊഞ്ച് ആ മുഖത്തുണ്ടായിരുന്നു..
പുതുപെണ്ണിനെ കാണാനായി കുട്ടികളും സ്ത്രീകളും അറയിൽ വന്ന് തിക്കും തിരക്കും കൂട്ടി..പറയത്തക്ക ആഭരണങ്ങളൊന്നുമില്ലാ..ഏകദേശം പതിനഞ്ചു പവനോളം ഒപ്പിച്ചിട്ടുണ്ട് സൈതാലിക്ക..
"പുയ്യാപ്ല വരാനാവുമ്പോഴേക്കും വേഗം പോയി ചോറു തിന്നോളിൻ രണ്ടാളും.."
നിമിഷങ്ങളെണ്ണിതീർക്കുന്നതിനിടയിൽ രണ്ടുപേരേയും നിർബന്ധിച്ച് സ്ത്രീകളിലാരോ ചോറ്ററയിൽ കൊണ്ടോയി ഇരുത്തി..കഴിച്ചെന്നു വരുത്തി ഉടനെതന്നെ എണീറ്റു..നടുക്കുന്ന ആ വാർത്ത സ്വീകരിക്കാൻ ഇരുവരും തയ്യാറായി രുന്നു..വാക്കുകളെല്ലാം പറഞ്ഞു തീർത്ത അവർ വരാനിരിക്കുന്ന വിധിക്ക് വേണ്ടി അക്ഷമയോടെ കാത്തിരുന്നു..
അപ്പോഴാണ് ഞെട്ടിക്കുന്ന ആ വാർത്ത വാക്കുകളായവരുടെ കാതുകളിൽ
മുഴങ്ങിയത്..
അപ്പോഴാണ് ഞെട്ടിക്കുന്ന ആ വാർത്ത വാക്കുകളായവരുടെ കാതുകളിൽ
മുഴങ്ങിയത്..
"പുയ്യാപ്ലയും കൂട്ടരും വന്നിക്ക്ണ്..ഇനി ഓൽക്ക് ചോറു കൊടുത്തിട്ട് മതി പെണ്ണുങ്ങൾക്കുള്ളത് വെളമ്പൽ"
കേട്ട വാർത്ത വിശ്വസിക്കാനാവാതെ രണ്ടുപേരും മുഖത്തോട് മുഖം നോക്കി..
നാദി ഉമ്മറത്തുപോയി ഒന്നു തലയിട്ട് നോക്കി..ഹിഷാം തന്നെയാണോ വന്നത്..ജാബിറിന്റെയും മറ്റു കൂട്ടുകാർക്കുമൊപ്പം തലയുയർത്തി നടന്നുവരുന്ന ഹിഷാമിനെ കണ്ടപ്പോ നാദിക്ക് സന്തോഷവും അതിലേറേ അമ്പരപ്പുമുണ്ടായി..
ഷാനിയുടെ അരികിലേക്ക് ഓടി വന്ന അവൾ കെട്ടിപ്പിടിച്ച് അവളുടെ കവിളിൽ ഒരു മുത്തം നൽകി..
"ഷാനീ ..ഹിഷാം വന്നിക്ക്ണ്...ന്റെ മോൾക്ക് സന്തോഷായിലേ..ഇനി ഈ കണ്ണീരൊക്കെ ഒന്നു തൊടച്ചേ.."
"ഷാനീ ..ഹിഷാം വന്നിക്ക്ണ്...ന്റെ മോൾക്ക് സന്തോഷായിലേ..ഇനി ഈ കണ്ണീരൊക്കെ ഒന്നു തൊടച്ചേ.."
ഷാനിക്ക് സന്തോഷത്തിനതിരില്ലായിരുന്നു..അവൾവേഗം ചെന്നു വുളു എടുത്ത് ളുഹ്ർ നിസ്ക്കരിച്ച് പടച്ചവനോട് ഒത്തിരി ഷുക്ക് ർ ചെയ്ത്..
"ന്താ നാദിയേ..കുറേ നേരായല്ലോ അന്റെ കൂട്ടുകാരത്തി നിസ്ക്കരിക്കാൻ തൊടങ്ങീട്ട്..കഴിഞ്ഞീലേ ഇത് വരേ.."
"ന്താ നാദിയേ..കുറേ നേരായല്ലോ അന്റെ കൂട്ടുകാരത്തി നിസ്ക്കരിക്കാൻ തൊടങ്ങീട്ട്..കഴിഞ്ഞീലേ ഇത് വരേ.."
"അതുമ്മാ ഓളിപ്പോ പടച്ചോനുമായിട്ട് നേരിട്ട് സംസാരിച്ചോണ്ടിരിക്കാ..അതിപ്പോ പറഞ്ഞാ ഉമ്മാക്ക് മനസ്സിലാവൂലാ.."
"ന്റ്റെ പടച്ചോനെ ..ഈ കുട്ട്യോളെ ഒരു കാര്യം.. ഇയ്യ് ഷാനീടെ ഉപ്പാനെ കണ്ടീനോ..കുറേ നേരായി ഈ ഫോൺ അടിക്ക്ണ്.."
"ഇല്ലല്ലോ ഉമ്മാ..കൊലായിലെങ്ങാനും ഉണ്ടാവും..കുട്ടികളെ ആരേലും വിട്ട് വിളിപ്പിച്ചോളി.."
മൈമൂനത്താ വീണ്ടും ഭർത്താവിനേം തിരഞ്ഞു നടന്നു..
"ദ്..നോക്കി..കുറേ നേരായി ഫോൺ ബെല്ലടിക്ക്ണ്..ഒരിക്കൽ ഞാൻ എടുത്തപ്പോ ഇങ്ങളെ അർജന്റായി കിട്ടണന്ന് പറഞ്ഞ് കട്ടാക്കി.."
ഫോൺ അയാളെ ഏൽപ്പിച്ച് മൈമൂനത്താ വീണ്ടും അതിഥികളെ സൽക്കരിക്കാനായോടി..

വലിയ ആഡംബരങ്ങൾക്കൊന്നും പ്രാധാന്യം കൊടുക്കാതെയായിരുന്നു ഹിഷാമിന്റെ അണിഞ്ഞൊരുങ്ങൽ..
ഒരു കാറിൽ കൊള്ളാവുന്ന ആളുകളുമായിട്ടായിരുന്നു ഹിഷാം പെണ്ണിന്റെ വീട്ടിലേക്ക് വന്നത്..
സൈതാലിക്കാക്ക് ആവും വിധത്തിലെല്ലാം ഹിഷാമിനെയും കൂട്ടുകാരേയും അയാൾ സൽക്കരിച്ചു..
നിക്കാഹ് ചെയ്തുകൊടുക്കാനൊരുങ്ങുമ്പോഴാണ് മൻസൂർ സൈതാലിക്കായുടെ ചെവിയിലെന്തോ വന്നു പറഞ്ഞത്.. ആ പിതാവിന്റെ കൈകളൊന്നു വിറച്ചു..വെക്കാനൊരുങ്ങിയ കൈകളെ പുറകോട്ട് വലിച്ചു..
ഒരു നിമിഷം കൈകൊടുക്കാൻ മടിച്ചു നിൽക്കുന്ന സൈതാലിക്കായെ കണ്ടപ്പോ നിക്കാഹ് ചെയ്ത്കൊടുക്കാൻ വന്ന ഉസ്താദിനും ഹാജിയാർക്കും അദ്ഭുതമായി..കൈവലിച്ചതെന്തിനാന്നറിയാതെ അവർ പരസ്പരം നോക്കി..

(തുടരും)
shas
shas

No comments:
Post a Comment