റമളാൻ സ്പെഷ്യൽ
..................................................
ഹദീസ് പാഠം 347
20-06-2017 ചൊവ്വ
..................................................
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ، قَالَ : قَالَ رَسُولُ اللهِ ﷺ : مَنْ يَأْخُذُ مِنْ أُمَّتِي خَمْسَ خِصَالٍ ، فَيَعْمَلُ بِهِنَّ ، أَوْ يُعَلِّمُهُنَّ مَنْ يَعْمَلُ بِهِنَّ ؟ قَالَ : قُلْتُ : أَنَا يَا رَسُولَ اللهِ ، قَالَ : فَأَخَذَ بِيَدِي فَعَدَّهُنَّ فِيهَا ، ثُمَّ قَالَ : اتَّقِ الْمَحَارِمَ تَكُنْ أَعْبَدَ النَّاسِ ، وَارْضَ بِمَا قَسَمَ اللهُ لَكَ تَكُنْ أَغْنَى النَّاسِ ، وَأَحْسِنْ إِلَى جَارِكَ تَكُنْ مُؤْمِنًا ، وَأَحِبَّ لِلنَّاسِ مَا تُحِبُّ لِنَفْسِكَ تَكُنْ مُسْلِمًا ، وَلاَ تُكْثِرِ الضَّحِكَ ، فَإِنَّ كَثْرَةَ الضَّحِكِ تُمِيتُ الْقَلْبَ (رواه أحمد)
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂദർ ﷺ ചോദിച്ചു: എന്റെ സമുദായത്തിൽ നിന്ന് ആരാണ് അഞ്ചു കാര്യങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കുകയൊ അല്ലെങ്കിൽ അത് പ്രാവർത്തികമാകുന്നവന് പഠിപ്പിച്ചു കൊടുക്കുകയൊ ചെയ്യുക?അബൂ ഹുറയ്റ (റ) പറഞ്ഞു: ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂദരേ... ഞാൻ ചെയ്യാം അദ്ദേഹം തുടർന്നു: അങ്ങിനെ തിരു നബി ﷺ എന്റെ കൈ പിടിച്ചു കൊണ്ട് ആ കാര്യങ്ങൾ എണ്ണിപ്പറഞ്ഞു : നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങൾ നീ സൂക്ഷിക്കണം എന്നാൽ നീ ജനങ്ങളിൽ വെച്ച് ഏറ്റവും ആരാധന നിർവ്വഹിക്കുന്നവനാകും; അല്ലാഹു നിനക്ക് ഓഹരി വെച്ച് തന്നതിൽ നീ തൃപ്തിപ്പെടണം എന്നാൽ ജനങ്ങളിൽ വെച്ച് ഏറ്റവും സമ്പന്നനായി നീ മാറും ; നിന്റെ അയൽവാസിക്ക് നീ നന്മ ചെയ്യണം എന്നാൽ നീ സത്യ വിശ്വാസിയാകും; നിന്റെ സ്വശരീരത്തിന് ഇഷ്ടപ്പെടുന്നത് ജനങ്ങൾക്കും നീ ഇഷ്ടപ്പെടുക എന്നാൽ നീ യഥാർത്ഥ മുസ്ലിമാകും; നീ ചിരി അധികരിപ്പിക്കരുത് കാരണം അധികമായുള്ള ചിരി ഹൃദയത്തെ നിർജീവമാക്കും(അഹ്മദ്)
➖➖➖➖➖➖➖➖➖ ➖
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
+971 559302667
© #IlyasSaquafi | Read more
Download My Official App


No comments:
Post a Comment