റമളാൻ സ്പെഷ്യൽ
..................................................
ഹദീസ് പാഠം 348
21-06-2017 ബുധൻ
..................................................
وَعَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ ﷺ صَعِدَ الْمِنْبَرَ فَقَالَ : آمِينَ ،آمِينَ ، آمِينَ فَلَمَّا نَزَلَ قِيلَ : يَا رَسُولَ اللَّهِ ، إِنَّكَ حِينَ صَعِدْتَ الْمِنْبَرَ ، قُلْتَ: آمِينَ ، آمِينَ ، آمِينَ ، قَالَ : إِنَّ جِبْرِيلَ عَلَيْهِ السَّلَامُ أَتَانِي ، فَقَالَ : مَنْ أَدْرَكَ شَهْرَ رَمَضَانَ ، فَلَمْ يُغْفَرْ لَهُ ، فَمَاتَ ، فَدَخَلَ النَّارَ ، فَأَبْعَدَهُ اللَّهُ ، قُلْ : آمِينَ فَقُلْتُ : آمِينَ قَالَ : وَمَنْ أَدْرَكَ أَبَوَيْهِ ، أَوْ أَحَدَهُمَا ، فَلَمْ يَبَرَّهُمَا ، فَمَاتَ ، فَدَخَلَ النَّارَ ، فَأَبْعَدَهُ اللَّهُ ، قُلْ : آمِينَ . فَقُلْتُ : آمِينَ قَالَ : وَمَنْ ذُكِرْتَ عِنْدَهُ فَلَمْ يُصَلِّ عَلَيْكَ ، فَمَاتَ ، فَدَخَلَ النَّارَ ، فَأَبْعَدَهُ اللَّهُ . قُلْ : آمِينَ . فَقُلْتُ : آمِينَ(رواه الطبراني)
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂദർ ﷺ മിമ്പറിൽ കയറിയപ്പോൾ ആമീൻ, ആമീൻ, ആമീൻ എന്നു പറഞ്ഞു; അങ്ങിനെ മിമ്പറിൽ നിന്ന് ഇറങ്ങി വന്നപ്പോൾ തിരു നബി ﷺ യോട് ചോദിക്കപ്പെട്ടു: അല്ലാഹുവിൻറെ തിരു ദൂദരേ... അങ്ങ് മിമ്പറിൽ കയറിയപ്പോൾ ആമീൻ, ആമീൻ, ആമീൻ എന്നു പറഞ്ഞല്ലോ (എന്താണ് അത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്)? തിരു നബി ﷺ പറഞ്ഞു: നിശ്ചയം ജിബ്‌രീൽ (അ) എന്റെ അരികിൽ വന്നു പറഞ്ഞു: ആരെങ്കിലും വിശുദ്ധ റമളാൻ എത്തിക്കുകയും പാപമോചനം നേടാതെ മരണപ്പെടുകയും അവൻ നരകത്തിൽ പ്രവേശിക്കുകയും ചെയ്താൽ അല്ലാഹു അവനെ (അവന്റെ റഹ്മത്തിൽ നിന്ന്) ദൂരത്താക്കട്ടെ , നിങ്ങൾ ആമീൻ പറയണം അപ്പോൾ ഞാൻ ആമീൻ എന്നു പറഞ്ഞു ; ജിബ്‌രീൽ (അ) തുടർന്നു: ആരെങ്കിലും തന്റെ മാതാപിതാക്കളെയോ അല്ലെങ്കിൽ അവരിലൊരുത്തരയോ എത്തിക്കുകയും അവർക്ക് ഗുണം ചെയ്യാതെ മരണപ്പെട്ട് നരകത്തിൽ പ്രവേശിക്കുകയും ചെയ്താൽ അല്ലാഹു അവനെ (അവന്റെ റഹ്മത്തിൽ നിന്ന്) ദൂരത്താക്കട്ടെ , നിങ്ങൾ ആമീൻ പറയണം അപ്പോൾ ഞാൻ ആമീൻ എന്നു പറഞ്ഞു; ജിബ്‌രീൽ (അ) പറഞ്ഞു: ആരെങ്കിലും അടുത്ത് വെച്ച് അങ്ങയുടെ നാമം ഉച്ചരിക്കപ്പെടുകയും അവൻ അങ്ങയുടെ മേൽ സ്വലാത്ത് ചോല്ലാതെ മരണപ്പെട്ട് നരകത്തിൽ പ്രവേശിക്കുകയും ചെയ്താൽ അല്ലാഹു അവനെ (അവന്റെ റഹ്മത്തിൽ നിന്ന്) ദൂരത്താക്കട്ടെ ആമീൻ പറയണം: അപ്പോൾ ഞാൻ ആമീൻ പറഞ്ഞു( ത്വബ്രാനി)
➖➖➖➖➖➖➖➖➖ ➖
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
+971 559302667
© #IlyasSaquafi | Read more
Download My Official App
No comments:
Post a Comment