Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, July 17, 2017

ഹദീസ് പാഠം 375


     ┏══✿ഹദീസ് പാഠം 375✿══┓
          ■══✿ <﷽> ✿══■
   18-07-2017 ചൊവ്വ
وَعَنْ عَامِرِ بْنِ سَعْدٍ رَضِيَ اللهُ عَنْهُ ، عَنْ أَبِيهِ قَالَ : خَرَجْنَا مَعَ رَسُولِ اللَّهِ ﷺ مِنْ مَكَّةَ نُرِيدُ الْمَدِينَةَ، فَلَمَّا كُنَّا قَرِيبًا مِنْ عَزْوَرَ نَزَلَ، ثُمَّ رَفَعَ يَدَيْهِ فَدَعَا اللَّهَ سَاعَةً، ثُمَّ خَرَّ سَاجِدًا، فَمَكَثَ طَوِيلًا، ثُمَّ قَامَ فَرَفَعَ يَدَيْهِ، فَدَعَا اللَّهَ سَاعَةً، ثُمَّ خَرَّ سَاجِدًا، فَمَكَثَ طَوِيلًا، ثُمَّ قَامَ فَرَفَعَ يَدَيْهِ سَاعَةً، ثُمَّ خَرَّ سَاجِدًا - ذَكَرَهُ أَحْمَدُ ثَلَاثًا - قَالَ : إِنِّي سَأَلْتُ رَبِّي وَشَفَعْتُ لِأُمَّتِي، فَأَعْطَانِي ثُلُثَ أُمَّتِي، فَخَرَرْتُ سَاجِدًا شُكْرًا لِرَبِّي، ثُمَّ رَفَعْتُ رَأْسِي فَسَأَلْتُ رَبِّي لِأُمَّتِي، فَأَعْطَانِي ثُلُثَ أُمَّتِي، فَخَرَرْتُ سَاجِدًا لِرَبِّي شُكْرًا، ثُمَّ رَفَعْتُ رَأْسِي فَسَأَلْتُ رَبِّي لِأُمَّتِي، فَأَعْطَانِي الثُّلُثَ الْآخِرَ، فَخَرَرْتُ سَاجِدًا لِرَبِّي(رواه أبو داود)
✿═════════════✿
ആമിർ ബിൻ സഅ്ദ് (റ) ൽ അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് കൂടെ മദീന ലക്ഷ്യമാക്കി ഞങ്ങൾ പുറപ്പെട്ടു; അസ്വറ എന്ന പ്രദേശത്തിനടുത്തെത്തിയപ്പോൾ തിരു നബി ﷺ ഇറങ്ങി അവിടുത്തെ ഇരു കരങ്ങളും മുകളിലേക്ക് ഉയർത്തി കൊണ്ട് അൽപനേരം അല്ലാഹുവിനോട് പ്രാർത്ഥിച്ചു പിന്നീട് സുജൂദിലായി വീണു കുറേനേരം അങ്ങനെ താമസിച്ചു പീന്നീട് എഴുന്നേറ്റ് അൽപനേരം ഇരു കരങ്ങളുയർത്തി അല്ലാഹുവിനോട് പ്രാർത്ഥിച്ചു പിന്നീട് സുജൂദിലായി വീണു അങ്ങിനെ കൂടുതൽ സമയം അതേ അവസ്ഥയിൽ കിടന്നു പിന്നീട് എഴുന്നേറ്റ് ഇരു കരങ്ങളുമുയർത്തി അൽപനേരം ദുആ ചെയ്തു പിന്നീട് സുജൂദിലായി വീണു -അഹ്മദ് മൂന്ന് പ്രാവശ്യം പറഞ്ഞു - തിരു നബി ﷺ പറഞ്ഞു: ഞാൻ അല്ലാഹുവിനോട് എന്റെ സമുദായത്തിന് ശുപാർശ തേടി അല്ലാഹു എനിക്ക് എന്റെ സമുദായത്തിൽ നിന്ന് മൂന്നിലൊന്നിൽ ശുപാർശ നൽകി അപ്പോൾ എന്റെ രക്ഷിതാവിന് നന്ദി പ്രകടിപ്പിച്ചു കൊണ്ട് ഞാൻ സുജൂദിലായി വീണു പിന്നീട് ഞാൻ തല ഉയർത്തി എന്റെ സമുദായത്തിന് വേണ്ടി എന്റെ രക്ഷിതാവിനോട് ചോദിച്ചു അപ്പോൾ അല്ലാഹു എനിക്ക് എന്റെ സമുദായത്തിൽ നിന്ന് മൂന്നിലൊന്നിൽ ശുപാർശ നൽകി അപ്പോൾ ഞാൻ എന്റെ രക്ഷിതാവിന് നന്ദിയർപ്പിച്ച് വീണ്ടും സുജൂദിലായി വീണു പിന്നീട് ഞാൻ തല ഉയർത്തി എന്റെ രക്ഷിതാവിനോട് ചോദിച്ചു അപ്പോൾ അല്ലാഹു എനിക്ക് ശേഷിക്കുന്ന മൂന്നിലൊന്നിനുള്ള ശുപാർശ നൽകി അപ്പോൾ ഞാൻ എന്റെ രക്ഷിതാവിന് സുജൂദിലായി വീണു (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel




No comments: