Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, July 20, 2017

ഹദീസ് പാഠം 378


     ┏══✿ഹദീസ് പാഠം 378✿══┓
          ■══✿ <﷽> ✿══■
   21 - 07- 2017 വെള്ളി
وَعَنْ عَبْدِ اللهِ بْنِ الْعَلَاءِ رَضِيَ اللهُ عَنْهُ، أَنَّهُ سَمِعَ الْقَاسِمَ بْنَ مُحَمَّدِ بْنِ أَبِي بَكْرٍ رَضِيَ اللهُ عَنْهُ أَنَّهُمْ ذَكَرُوا غُسْلَ يَوْمِ الْجُمُعَةِ عِنْدَ عَائِشَةَ رَضِيَ اللهُ عَنْهَا، فَقَالَتْ : إِنَّمَا كَانَ النَّاسُ يَسْكُنُونَ الْعَالِيَةَ ، فَيَحْضُرُونَ الْجُمُعَةَ وَبِهِمْ وَسَخٌ ، فَإِذَا أَصَابَهُمُ الرَّوْحُ سَطَعَتْ  أَرْوَاحُهُمْ ، فَيَتَأَذَّى بِهَا النَّاسُ، فَذُكِرَ ذَلِكَ لِرَسُولِ اللهِ ﷺ فَقَالَ :  أَوَلَا يَغْتَسِلُونَ ؟ (رواه النسائي)
✿═════════════✿
അബ്ദുല്ല ബ്ൻ അലാഅ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ ഖാസിം ബ്ൻ മുഹമ്മദ് ബിൻ അബൂബക്കർ (റ) യെ കേട്ടു: നിശ്ചയം അവർ വെള്ളിയാഴ്ച ദിവസത്തിലെ കുളിയെ സംബന്ധിച്ച് ആയിഷ ബീവി (റ) യുടെ അടുക്കൽ പറഞ്ഞു: അപ്പോൾ മഹതി പറഞ്ഞു:  നിശ്ചയം ജനങ്ങൾ (തിരു നബി ﷺ യുടെ അനുചരന്മാർ) ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരായിരുന്നു അതു കൊണ്ട് വെള്ളിയാഴ്ച ദിവസങ്ങളിൽ അവർ ജുമുഅക്ക് സംബന്ധിക്കുമ്പോൾ അവരുടെ ദേഹത്ത് അഴുക്ക് ഉണ്ടായിരുന്നു, ചെറിയ കാറ്റ് അടിച്ചു വീശുമ്പോൾ ദുർഗന്ധം അവിടെ പരക്കുകയും അതുവഴി മറ്റു ജനങ്ങൾക്ക് ബുദ്ധിമുട്ടാവുകയും ചെയ്യുമായിരുന്നു ഈ സംഭവം അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ മുമ്പിൽ വിവരിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു:  അവർക്കൊന്ന് കുളിക്കാമായിരുന്നില്ലേ? (നസാഇ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel




No comments: