
┏══✿ഹദീസ് പാഠം 379✿══┓
■══✿ <﷽> ✿══■
22-07-2017 ശനി
وَعَنْ جَابِرِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُمَا، قَالَ : بَعَثَنِي رَسُولُ اللهِ ﷺ فِي حَاجَةٍ لَهُ ، فَانْطَلَقْتُ ثُمَّ رَجَعْتُ وَقَدْ قَضَيْتُهَا، فَأَتَيْتُ النَّبِيَّ ﷺ فَسَلَّمْتُ عَلَيْهِ فَلَمْ يَرُدَّ عَلَيَّ فَوَقَعَ فِي قَلْبِي مَا اللهُ أَعْلَمُ بِهِ، فَقُلْتُ فِي نَفْسِي : لَعَلَّ رَسُولَ اللهِ ﷺ وَجَدَ عَلَيَّ أَنِّي أَبْطَأْتُ عَلَيْهِ، ثُمَّ سَلَّمْتُ عَلَيْهِ فَلَمْ يَرُدَّ عَلَيَّ، فَوَقَعَ فِي قَلْبِي أَشَدُّ مِنَ الْمَرَّةِ الْأُولَى، ثُمَّ سَلَّمْتُ عَلَيْهِ فَرَدَّ عَلَيَّ فَقَالَ : إِنَّمَا مَنَعَنِي أَنْ أَرُدَّ عَلَيْكَ أَنِّي كُنْتُ أُصَلِّي وَكَانَ عَلَى رَاحِلَتِهِ مُتَوَجِّهًا إِلَى غَيْرِ الْقِبْلَةِ (رواه البخاري)
✿═════════════✿
ജാബിർ ബിൻ അബ്ദുല്ല (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ (ഒരിക്കൽ) എന്നെ അവിടുത്തെ ഒരു ആവശ്യത്തിന് വേണ്ടി പറഞ്ഞയച്ചു അങ്ങിനെ ഞാൻ പോയി ആവശ്യം നിർവഹിച്ച് മടങ്ങി വന്നു തിരു നബി ﷺ യുടെ അരികിൽ ചെന്നു അവിടുത്തേക്ക് സലാം പറഞ്ഞു പക്ഷെ അവിടുന്ന് സലാം മടക്കിയില്ല അപ്പോൾ എന്റെ മനസ്സിൽ പല ചിന്തകളും വന്നു ഞാൻ ആത്മഗതം ചെയ്തു : ഞാൻ പിന്തി വന്നതു കൊണ്ട് അല്ലാഹുവിന്റെ തിരു ദൂദർ ﷺ വല്ല വിഷമവും വന്ന്പോയോ? ഞാൻ വീണ്ടും സലാം പറഞ്ഞു പക്ഷെ അവിടുന്ന് സലാം മടക്കിയില്ല അപ്പോൾ എന്റെ വിഷമം മുമ്പത്തെക്കാൾ ഇരട്ടിയായി ഞാൻ വീണ്ടും സലാം പറഞ്ഞു അപ്പോൾ അവിടുന്ന് സലാം മടക്കി ക്കൊണ്ട് പറഞ്ഞു: ഞാൻ നിസ്കരിക്കുകയായിരുന്നു അതു കൊണ്ടാണ് നിങ്ങളുടെ മേൽ സലാം മടക്കാതിരുന്നത് തിരു നബി ﷺ അവിടുത്തെ വാഹനപ്പുറത്ത് ഖിബ്ലയിലേക്കല്ലാത്ത ഭാഗത്തേക്ക് തിരിഞ്ഞ് നിസ്കരിക്കുകയായിരുന്നു (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment