Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, July 23, 2017

ഹദീസ് പാഠം 381


     ┏══✿ഹദീസ് പാഠം 381✿══┓
          ■══✿ <﷽> ✿══■
   24-07-2017 തിങ്കൾ
وَعَنْ أَبِي هَانِئٍ رَضِيَ اللهُ عَنْهُ ، أَنَّ أَبَا عَلِيٍّ الْجَنْبِيَّ رَضِيَ اللهُ عَنْهُ حَدَّثَهُ، أَنَّهُ سَمِعَ فَضَالَةَ بْنَ عُبَيْدٍ رَضِيَ اللهُ عَنْهُ يَقُولُ : سَمِعَ رَسُولُ اللهِ ﷺ رَجُلًا يَدْعُو فِي صَلَاتِهِ ؛ لَمْ يُمَجِّدِ اللهَ ، وَلَمْ يُصَلِّ عَلَى النَّبِيِّ ﷺ ، فَقَالَ رَسُولُ اللهِ ﷺ : عَجِلْتَ أَيُّهَا الْمُصَلِّي ثُمَّ عَلَّمَهُمْ رَسُولُ اللهِ ﷺ وَسَمِعَ رَسُولُ اللهِ ﷺ رَجُلًا يُصَلِّي ؛ فَمَجَّدَ اللهَ وَحَمِدَهُ، وَصَلَّى عَلَى النَّبِيِّ ﷺ فَقَالَ رَسُولُ اللهِ ﷺ ٱدْعُ تُجَبْ، وَسَلْ تُعْطَ (رواه النسائي).
✿═════════════✿
അബൂ ഹാനിഅ് (റ) ൽ നിന്ന് നിവേദനം: അബൂ അലിയ്യിൽ ജംബി (റ) മഹാനോട് പറഞ്ഞു: ഫളാലത്തു ബ്നു ഉബൈദ് (റ) പറയുന്നതായി കേട്ടു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഒരാൾ നിസ്കാരത്തിൽ അല്ലാഹുവിന്റെ ഔന്നത്യത്തെ പുകഴ്ത്താതെയും  തിരു നബി ﷺ യുടെ മേൽ സ്വലാത്ത് ചോല്ലാതെയും ദുആ  ചെയ്യുന്നതായി കേട്ടപ്പോൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഓ നിസ്കരിക്കുന്നവനെ നിങ്ങൾ ധൃതി കാണിച്ചിരിക്കുന്നല്ലോ പിന്നീട് അവരോട് (എങ്ങനെ ദുആ ചെയ്യണമെന്ന്) പഠിപ്പിച്ചു കൊടുത്തു (പിന്നീട്) മറ്റൊരാൾ അല്ലാഹുവിന്റെ ഔന്നിത്യത്തെ പുകഴ്ത്തിയും  തിരു നബി ﷺ യുടെ മേൽ സ്വലാത്ത് ചോല്ലിയും ദുആഅ് ചെയ്യുന്നതായി കേട്ടപ്പോൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ ദുആഅ് ചെയ്തോളൂ ഉത്തരം ലഭിക്കും; ചോദിച്ചോളു നൽകപ്പെടും (നസാഇ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel


No comments: