┏══✿ഹദീസ് പാഠം 430✿══┓
■═══✿ <﷽> ✿═══■
■ 11-09-2017 തിങ്കൾ ■
═══════════════════
وَعَنْ عَبْدِ اللَّهِ بْنِ أَبِي قَتَادَةَ رَضِيَ اللهُ عَنْهُ عَنْ أَبِيهِ ، قَالَ : سِرْنَا مَعَ النَّبِيِّ ﷺ لَيْلَةً فَقَالَ بَعْضُ الْقَوْمِ : لَوْ عَرَّسْتَ بِنَا يَا رَسُولَ اللَّهِ، قَالَ : أَخَافُ أَنْ تَنَامُوا عَنِ الصَّلَاةِ قَالَ بِلَالٌ : أَنَا أُوقِظُكُمْ فَاضْطَجَعُوا، وَأَسْنَدَ بِلَالٌ ظَهْرَهُ إِلَى رَاحِلَتِهِ، فَغَلَبَتْهُ عَيْنَاهُ فَنَامَ، فَاسْتَيْقَظَ النَّبِيُّ ﷺ وَقَدْ طَلَعَ حَاجِبُ الشَّمْسِ، فَقَالَ : يَا بِلَالُ، أَيْنَ مَا قُلْتَ ؟ قَالَ : مَا أُلْقِيَتْ عَلَيَّ نَوْمَةٌ مِثْلُهَا قَطُّ. قَالَ : إِنَّ اللَّهَ قَبَضَ أَرْوَاحَكُمْ حِينَ شَاءَ، وَرَدَّهَا عَلَيْكُمْ حِينَ شَاءَ، يَا بِلَالُ، قُمْ فَأَذِّنْ بِالنَّاسِ بِالصَّلَاةِ فَتَوَضَّأَ فَلَمَّا ارْتَفَعَتِ الشَّمْسُ وَابْيَاضَّتْ قَامَ فَصَلَّى (رواه البخاري)
✿═══════════════✿
അബ്ദുല്ല ബ്ൻ അബൂ ഖതാദ (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞങ്ങൾ ഒരിക്കൽ തിരു നബി ﷺ യൊട് കൂടെ രാത്രി സഞ്ചാരം നടത്തി അപ്പോൾ ചിലർ പറഞ്ഞു ഓ അല്ലാഹുവിൻറെ തിരു ദൂദരേ... അങ്ങ് ഇന്ന് ഇവിടെ ഞങ്ങളുടെ അടുത്ത് വിശ്രമിച്ചിരുന്നെങ്കിൽ നന്നായിരുന്നു തിരു നബി ﷺ പറഞ്ഞു: (വേണ്ട) നിങ്ങൾ നിസ്കരിക്കാതെ ഉറങ്ങിപ്പോകുമെന്ന് ഞാൻ ഭയപ്പെടുന്നു ബിലാൽ (റ) പറഞ്ഞു: നിങ്ങൾ കിടന്നോളു ഞാൻ നിങ്ങളെ ഉണർത്താം ബിലാൽ (റ) അവിടുത്തെ മുതുക് വാഹനത്തിൽ ചേർത്തിവെച്ചു അങ്ങിനെ അദ്ദേഹത്തെ ഉറക്കം പിടികൂടി, തിരു നബി ﷺ ഉറക്കമുണർന്നപ്പോൾ സൂര്യൻ ഉദിച്ചുയർന്നിരുന്നു അപ്പോൾ അവിടുന്ന് പറഞ്ഞു: ഓ ബിലാലെ എവിടെ നിങ്ങൾ പറഞ്ഞത്? ബിലാൽ (റ) പറഞ്ഞു: ഇതു പോലൊരു ഉറക്കം എന്നെ ഇതു വരെ പിടികൂടിയിട്ടില്ല തിരു നബി ﷺ പറഞ്ഞു: നിശ്ചയം അല്ലാഹു നിങ്ങളുടെ ആത്മാക്കളെ അവൻ ഉദ്ധേശിക്കുന്ന സമയത്ത് പിടികൂടും അവന്റെ ഇഷ്ട പ്രകാരം മടക്കുകയും ചെയ്യും, ഓ ബിലാലെ നിങ്ങൾ എഴുന്നേറ്റ് നിസ്കാരം കൊണ്ട് ജനങ്ങളെ ഉണർത്തൂ (വാങ്ക് വിളിക്കൂ)അങ്ങിനെ തിരു നബി ﷺ വുളൂഅ് ചെയ്തു സൂര്യൻ ഉദിച്ചുയർന്ന് വെള്ള നിറമായപ്പോൾ എഴുന്നേറ്റ് നിസ്കാരം നിർവഹിച്ചു
✿═══════════════✿
✿═══════════════✿


No comments:
Post a Comment