Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, October 25, 2017

ഹദീസ് പാഠം 475

   

    ┏══✿ഹദീസ് പാഠം 475✿══┓
          ■═══✿ <﷽> ✿═══■
          ■ 26-10-2017 വ്യാഴം ■
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا أَنَّ النَّبِيَّ  ﷺ كَانَ إِذَا دَخَلَ بَيْتَهُ بَدَأَ بِالسِّوَاكِ ( رواه مسلم)
    ✿═══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ വീട്ടിൽ പ്രവേശിച്ചാൽ ആദ്യം ചെയ്യുന്നത് മിസ്വാക് ചെയ്യലായിരുന്നു (മുസ്ലിം)
✿═══════════════✿
✿═══════════════✿
          കൂടുതൽ ഹദീസുകൾക്ക്
                   സന്ദർശിക്കുക
               www.ilyassaquafi.in

                ഗുണപാഠം
മിസ്വാക് ചെയ്യൽ വായയെ ശുദ്ധീകരിക്കുന്നതും രക്ഷിതാവിനെ സംതൃപ്തിപ്പെടുത്തുന്നതുമാണെന്നാണ് തിരു വചനം; ആരോഗ്യ പരമായി ഒരുപാട് സവിശേഷതകൾ പല്ല് ശുദ്ധീകരണം വഴി ലഭ്യമാക്കുന്നതോടൊപ്പം നല്ല നീയ്യത്തോട് കൂടെ സത്യവിശ്വാസി മിസ്വാക് ചെയ്യുകവഴി ഒരുപാട് പുണ്യങ്ങൾ വാരിക്കൂട്ടാൻ സാധിക്കുന്നു
മിസ്വാക് ചെയ്യൽ പ്രത്യേകം സുന്നത്തുള്ള ചില സമയങ്ങൾ
 വുളൂഅ് (അംഗസ്നാനം) ചെയ്യുമ്പോൾ
 നിസ്കാരത്തിന് വേണ്ടി നിൽകുമ്പോൾ
 ജുമുഅക്ക് വേണ്ടി തയ്യാറെടുക്കുമ്പോൾ
 ഉറക്കിൽ നിന്ന് ഉണരുമ്പോൾ
 രാത്രി നിസ്കാരത്തിന് വേണ്ടി നിൽകുമ്പോൾ
 വീട്ടിൽ പ്രവേശിക്കുമ്പോൾ
 വിശുദ്ധ ഖുർആൻ പാരായണം ചെയ്യുമ്പോൾ
 വായ അശുദ്ധമാകുമ്പോഴും പല്ല് മഞ്ഞളിക്കുമ്പോഴും
 മരണം ആസന്നമാകുമ്പോൾ

No comments: