┏══✿ഹദീസ് പാഠം 476✿══┓
■═══✿ <﷽> ✿═══■
■ 27-10-2017 വെള്ളി ■
وَعَنْ عُثْمَانَ بْنِ عَفَّانَ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : مَنْ تَوَضَّأَ لِلصَّلَاةِ، فَأَسْبَغَ الْوُضُوءَ ، ثُمَّ مَشَى إِلَى الصَّلَاةِ الْمَكْتُوبَةِ، فَصَلَّاهَا مَعَ النَّاسِ أَوْ مَعَ الْجَمَاعَةِ أَوْ فِي الْمَسْجِدِ غَفَرَ اللهُ لَهُ ذُنُوبَهُ (رواه مسلم)
✿═══════════════✿
ഉസ്മാൻ ബിൻ അഫാൻ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറയുന്നതായി ഞാൻ കേട്ടു: ആരെങ്കിലും നിസ്കരിക്കാൻ വേണ്ടി പൂർണമായ രൂപത്തിൽ വുളൂഅ് എടുക്കുകയും പിന്നീട് ഫർള് നിസ്കാരം നിർവഹിക്കാൻ നടന്നു നീങ്ങി ജനങ്ങളോടൊപ്പം/ ജമാഅത്തായി/പള്ളിയിൽ നിസ്കരിക്കുകയും ചെയ്താൽ അല്ലാഹു അവൻറെ പാപങ്ങൾ പൊറുത്തു കൊടുക്കുന്നതാണ് (മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
ഗുണപാഠം
ഫർള് നിസ്കാരം പള്ളിയിൽ വെച്ച് ജമാഅത്തായി വേണം പുരുഷൻ നിർവഹിക്കാൻ, സ്ത്രീകൾ അവരവരുടെ വീട്ടിന്റെ അകത്തു നിന്നാണ് നിസ്കരിക്കേണ്ടത് സ്ത്രീകൾക്ക് വീട്ടിലുള്ള സ്ത്രീകളോടൊപ്പം ജമാഅത്തായി തന്നെ നിസ്കാരം നിർവ്വഹിക്കാവുന്നതാണ്.എന്നാൽ പുരുഷൻ പള്ളികളിൽ പോയി ജമാഅത്തായി നിസ്കരിക്കുന്നതിന് ഒരുപാട് പ്രതിഫലമാണ് ഇസ്ലാം നൽകുന്നത് വീട്ടിൽ നിന്ന് തന്നെ അംഗസ്നാനം പൂർണ്ണമായ രൂപത്തിൽ നടത്തി ചിട്ടയോട് കൂടെ പള്ളി ലക്ഷ്യം വെച്ച് നടന്നു നീങ്ങി ജമാഅത്തായി നിസ്കാരം നിർവ്വഹിക്കുക വഴി തന്റെ ജീവിതത്തിൽ വന്നുപോയ പാപങ്ങൾ പൊറുക്കപ്പെടുമെന്നാണ് തിരു നബി ﷺ വിവരിച്ചിരിക്കുന്നത്
ജീവിതത്തിൽ പകർത്തുക


No comments:
Post a Comment