■═══✿ <﷽> ✿═══■
■3-1-2018 ശനി ■
وَعَنْ أَبِي مَالِكٍ الْأَشْجَعِيِّ رَضِيَ اللهُ عَنْهُ عَنْ أَبِيهِ ، قَالَ : كَانَ رَسُولُ اللهِ ﷺ يُعَلِّمُ مَنْ أَسْلَمَ يَقُولُ : اللَّهُمَّ اغْفِرْ لِي ، وَارْحَمْنِي ، وَاهْدِنِي ، وَارْزُقْنِي (رواه مسلم)
✿═══════════════✿
അബൂ മാലികിൽ അശ്ജഈ (റ അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഇസ്ലാം മതം വിശ്വസിച്ച് വരുന്നവർക്ക് അല്ലാഹുവിന്റെ തിരു ദൂതർ ﷺ (ഈ ദുആ) പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു: അല്ലാഹുവേ എനിക്ക് നീ പൊറുത്ത് തരികയും, കരുണ ചെയ്യുകയും, സന്മാർഗം കാണിക്കുകയും, ഭക്ഷണം (എല്ലാ നന്മകളും) നൽകുകയും ചെയ്യണേ (മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
✿═══════════════✿
വിഷയം
പ്രാർത്ഥന വജ്രായുധം
✿═══════════════✿
സത്യ വിശ്വാസിയുടെ വജ്രായുധമാണ് ദുആഅ് അഥവാ പ്രാർത്ഥന. എല്ലാ ആപൽഘട്ടങ്ങളിലും സന്തോഷ സന്താപ വേളകളിലെല്ലാം ധൈര്യപൂർവം ഉപയോഗിക്കാൻ പറ്റുന്ന ആയുധം. അടിമകൾ അവനോട് ചോദിക്കുമ്പോൾ വെറും കൈയ്യോടെ മടക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നില്ല അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നു:
قَالَ رَسُولُ اللهِ ﷺ : إِنَّ رَبَّكُمْ تَبَارَكَ وَتَعَالَى حَيِيٌّ كَرِيمٌ يَسْتَحْيِي مِنْ عَبْدِهِ إِذَا رَفَعَ يَدَيْهِ إِلَيْهِ أَنْ يَرُدَّهُمَا صِفْرًا
നിശ്ചയം നിങ്ങളുടെ രക്ഷിതാവ് ലജ്ജയുള്ളവനും മാന്യനുമാണ് അടിമ അവനിലേക്ക് ഉയർത്തിയ കരങ്ങളെ മടക്കുന്നതിൽ നിന്ന് അവൻ ലജ്ജിക്കുന്നു(അബൂ ദാവൂദ്) അതു കൊണ്ട് സത്യ വിശ്വാസികൾ എപ്പോഴും പ്രാർത്ഥന മുറുകെ പിടിക്കണം ഐഹിക പാരത്രിക മോക്ഷമാവണം പ്രാർത്ഥനയുടെ ആകത്തുക. സത്യവിശ്വാസത്തിലേക്ക് കടന്നു വന്നവർക്ക് തിരു നബി ﷺ പഠിപ്പിച്ചു കൊടുക്കാറുണ്ടായിരുന്ന ദുഅയാണ് മേലുദ്ധരിച്ച ഹദീസിന്റെ ആകത്തുക , തെറ്റുകുറ്റങ്ങൾ പൊറുത്ത് തരാനും കൃപ കടാക്ഷം ചൊരിയാനും സന്മാർഗ്ഗത്തിൽ ഉറപ്പിക്കാനും മറ്റു അനുഗ്രഹങ്ങൾ ലഭ്യമാകാനുമാണ് ദുആ ചെയ്യാൻ തിരു നബി ﷺ നിർദേശിച്ചത്. അത് കൊണ്ട് തന്നെ ഈ പ്രർത്ഥന ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ജീവിതത്തിൽ പകർത്താൻ ശ്രമിക്കുമല്ലോ


No comments:
Post a Comment