Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, February 4, 2018

ഹദീസ് പാഠം 568

   ┏══✿ഹദീസ് പാഠം 568✿══┓
            ■═══✿ <﷽> ✿═══■
                 ■4-1-2018 ഞായർ ■

وَعَنِ  ابْنِ عُمَرَ رَضِيَ اللهُ عَنْهُ قَالَ : لَقَدْ أَتَى عَلَيْنَا زَمَانٌ وَمَا أَحَدٌ أَحَقُّ بِدِينَارِهِ وَدِرْهَمِهِ مِنْ أَخِيهِ الْمُسْلِمِ، ثُمَّ الْآنَ الدِّينَارُ وَالدِّرْهَمُ أَحَبُّ إِلَى أَحَدِنَا مِنْ أَخِيهِ الْمُسْلِمِ سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : كَمْ مِنْ جَارٍ مُتَعَلِّقٍ بِجَارِهِ يَوْمَ الْقِيَامَةِ ، يَقُولُ : يَا رَبِّ ، هَذَا أَغْلَقَ بَابَهُ دُونِي ، فَمَنَعَ مَعْرُوفَهُ (رواه البخاري في أدب المفرد)
✿═══════════════✿
 ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം മഹാൻ പറഞ്ഞു: ഞങ്ങളുടെ മേൽ ഒരു കാലം കഴിഞ്ഞു പോയി അന്ന് തന്റെ മുസ്ലിമായ സഹോദരനേക്കാൾ തന്റെ ദീനാറിനോ ദിർഹമിനോ വില നൽകിയിരുന്നില്ല പിന്നീട് ഇപ്പോഴാകട്ടെ നമുക്കെല്ലാം അവരവരുടെ മുസ്ലിമായ സഹോദരനേക്കാൾ ഇഷ്ടം ദീനാറിനോടും ദിർഹമിനോടുമാണ് (സമ്പത്തിനോടാണ്) അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: എത്രയെത്ര അയൽകാരാണ് അന്ത്യ നാളിൽ അവർ തന്റെ അയൽവാസിയെ പിടികൂടി പറയും: "ഓ എന്റെ രക്ഷിതാവേ.. ഇവൻ എനിക്ക് മുന്നിൽ തന്റെ വാതിൽ കൊട്ടിയടച്ചവനാണ് തന്റെ നന്മകൾ എനിക്ക് തടഞ്ഞവനാണ് (അദബുൽ മുഫ്റദ്)
✿═══════════════✿
✿═══════════════✿
          കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
              www.ilyassaquafi.in
✿═══════════════✿
                       വിഷയം
       ശിഥിലമാകുന്ന ബന്ധങ്ങൾ
✿═══════════════✿
ബന്ധകൾ പലവിധമാണ്.  കുടുംബ ബന്ധം, ഭാര്യ ഭർതൃ ബന്ധം, അയൽപക്ക ബന്ധം സൗഹൃദബന്ധം, ഗുരുശിഷ്യ ബന്ധം, സഹപാഠി ബന്ധം ഇങ്ങിനെ തുടങ്ങി നിരവധി ബന്ധങ്ങൾ ഈ ബന്ധങ്ങൾ സൂക്ഷിക്കുന്നിടത്താണ് ഒരാൾ വിജയിക്കുന്നത്. ലോകത്തുള്ള എല്ലാവരും ഈ നിലയിൽ ബന്ധങ്ങൾക്ക് വിലകൽപ്പിച്ചിരുന്നെങ്കിൽ ഈ ലോകത്ത് അരുതായ്മകളും അനർത്ഥങ്ങളും അക്രമങ്ങളും ഒന്നും തന്നെ സംഭവിക്കില്ലായിരുന്നു. ബന്ധങ്ങൾ ശിഥിലമാകുമ്പോഴാണ് പകയും വിദ്വേഷവും തൊട്ട് കൂടായ്മയും തീണ്ടി കൂടായ്മയും വളരുന്നത് അപ്പോഴാണ് തന്റെ കൂടെപ്പിറപ്പിനെ വരെ നിഷ്ഠൂരമായി ഇല്ലായ്മ ചെയ്യാൻ വരെ പ്രേരിപ്പിക്കുന്നത്; അത്തരം സാഹചര്യങ്ങളെ പലവിധത്തിലു ചൂഷണം ചെയ്യാൻ തക്കം പാർത്തു നിൽക്കുന്ന ഇരുട്ടിന്റെ ശക്തികൾ നമുക്ക് ചുറ്റും വളരുന്നത്. ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്ന വിഷയത്തിൽ നാം ജാഗരൂകരാകേണ്ടതുണ്ട്. ആധുനിക സാഹചര്യം വളരേ വഷളായി കൊണ്ടേയിരിക്കുന്നു പിഞ്ചു മക്കളെ തക്കം പാർത്ത് തട്ടിയെടുക്കാൻ വെമ്പുന്ന വലിയൊരു കൂട്ടം മനുഷ്യന് തലവേദനയായി മാറിയിരിക്കുന്നു. സ്വസ്ഥമായി ഉറങ്ങാനും യാത്രചെയ്യാനും ഭയപ്പെടുന്ന സാഹചര്യം ആപൽസൂചനയാണ് മനുഷ്യകുലത്തിന് നൽകുന്നത്. അമ്പരചുമ്പികളായ വീടുകളും കെട്ടിടങ്ങളും പണികഴിപ്പിക്കുന്ന തിരക്കിലാണ് മനുഷ്യൻ ശ്വാസോച്ഛ്വാസം നിലക്കാൻ തുച്ഛമായ സമയമേ വേണ്ടൂ എന്ന യാഥാർത്ഥ്യം തിരിച്ചറിയാതെ കുടുംബ ബന്ധങ്ങളേയും അയൽപക്ക ബന്ധങ്ങളേയും പലരും പൊട്ടിച്ചെറിഞ്ഞിരിക്കുന്നു പരസ്പരം കാണാനോ സംസാരിക്കാനോ സമയമില്ല അതു കൊണ്ട് തന്നെ ആപൽഘട്ടങ്ങളിൽ ആരെ വിളിക്കുമെന്ന് യാതൊരു നിശ്ചയവുമില്ല. ഈ ശൈഥില്യമാണ് പലരും മുതലെടുത്ത് വീട് കൊള്ളയടിച്ചും സ്ത്രീകളേയും കുട്ടികളേയും മാനഭംഗപ്പെടുത്തിയും തട്ടി കൊണ്ട് പോയും സംഹാരതാണ്ഡവമാടുന്നത്. മനുഷ്യൻ ഇവിടെ മൂകസാക്ഷി മാത്രമാണ്. തിരു നബി ﷺ പറഞ്ഞു: എന്റെ സമുദായത്തിൽ നിന്ന് അവസാനം വരുന്നവർ ആദ്യം വന്നവർ വിജയിച്ചെടുത്തല്ലാതെ വിജയം നേടുകയില്ല ബന്ധങ്ങൾക്ക് വില കൽപ്പിക്കലാണ് ഏക പോംവഴി ഇബ്നു ഉമർ (റ) പറഞ്ഞുവെക്കുന്നത് അതാണ് പഴയകാലങ്ങളിൽ സമ്പത്തിലേറെ പ്രാമുഖ്യം സഹോദരങ്ങൾക്കായിരുന്നു എന്നാൽ ഇന്ന് അത് തകിടം മറിഞ്ഞിരിക്കുന്നു ഇന്ന് ബന്ധങ്ങളേക്കാളേറെ പ്രാമുഖ്യം സമ്പത്തിനോടാണ്. അയൽകാരോട് സ്നേഹത്തോടെ വർത്തിക്കാത്ത ഒരുപാട് പേരെ പാരത്രിക ലോകത്ത് പിടികൂടപ്പെടുമെന്ന ഭീതിതമായ സന്ദേശം നമ്മെ ചിന്തിപ്പിക്കട്ടെ.

No comments: