Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, March 27, 2018

അവൻ സെൽഫി ബട്ടൺ ക്ലിക്ക് ചെയ്യുന്ന തിരക്കിലായിരുന്നു ...

 ന്യുജൻ കുഞ്ഞു മനസ്സുകളുടെ ഒരു ലോകമേ  ..സോറി.!
▪▪▪▪▪▪▪▪▪▪▪
ഹാഫിള് കബീർ ഹിമമി ബോവിക്കാനം


മഞ്ഞു പെയ്യുന്നൊരു രാത്രി ..നിശയുടെ നിശബ്ദതയിൽ  ശിഷ്യഗണങ്ങൾ പരീക്ഷാ ചൂടിനെ നേരിടാനുള്ള തത്രപ്പാടിലാണ് .അവർ ഒരോ ഭാഗങ്ങളിലായി പാഠഭാഗങ്ങൾ പഠിച്ച് കൊണ്ടിരിക്കുന്നു .. പെട്ടന്നാണ് ഞാനവനെ ശ്രദ്ധിച്ചത് .. സഫീർ മോൻ ഭയങ്കര തിരക്കിലാണ് .. ബാഗിനകത്തേക്ക് ശ്രദ്ധാപൂർവ്വം നോക്കി തന്റെ കൈവിരലിനെ തകൃതിയായി ചലിപ്പിച്ച് കൊണ്ട് അവനെന്തൊക്കെയോ കാട്ടിക്കൂട്ടുന്നു  ... എന്താണെന്നറിയാനുള്ള വ്യഗ്രതയിൽ ഞാൻ മെല്ലേ  അവനെ ലക്ഷ്യം വെച്ച് നടന്നു ...
അപ്പഴാണത് കണ്ടത് വലിയൊരു ടൈൽസ് കഷ്ണം അവന്റെ കൈയിലിരിക്കുന്നു  .. ശ്രദ്ധാപൂർവ്വം നോക്കിയപ്പോഴാണ് കാര്യം ഗ്രഹിച്ചത്  അതൊരു ടൈൽസ് മാത്രമായിരുന്നില്ല  .... കുഞ്ഞു ലോകത്തെ അവരുടെ ഒരു ആഗ്രഹ സഫലീകരണമായിരുന്നു അത്  ....   സമാർട്ട് ഫോൺ  വെറും സ്മാർട്ട് ഫോണിലൊതുക്കുന്നത് ശരിയല്ല  Vivo  ബ്രാന്റും മുകളിലായി രേഖപ്പെടുത്താൻ അവൻ മറന്നിരുന്നില്ല .സെൽഫി ക്യാമറക്കുള്ള ഇടവും വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു ..
ഞാനും അവരുടെ കുഞ്ഞു ലോകത്തേക്ക് ഒരു പാട് സഞ്ചരിച്ചു .ഇപ്പോൾ ഞാനവർക്ക് ഒരധ്യാപകനല്ല മറിച്ച് അവരേപോലുള്ള പ്രൈമറി സ്റ്റുഡന്റാണ് .. ഒരു കുഞ്ഞു മനസ്സുള്ള കളിത്തോഴനാണ് .... വിവോ ബ്രാന്റ് ടൈൽസ് ഫോണെടുത്ത് അവനോടൊരു സെൽഫിയെടുക്കാനാ വശ്യപ്പെട്ടു..... റബ്ബേ  ....എന്തത്യുഗ്രൻ സെൽഫി ക്ലിക്കായിരുന്നു അവന്റേത്  ....... എല്ലാം അവരുടെ  ഗ്രാഹ്യലോകത്ത് .. വ്യക്തമായിരുന്നു ....

ഇതൊക്കെ ശ്രദ്ധാപൂർവ്വം നോക്കി നിൽക്കുകയായിരുന്ന അവന്റെ കൂട്ടുകാരൻ അഫ്രീദിനും എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു അവസരത്തിനൊത്ത് അവനും പറഞ്ഞു  ...
എന്റെ കയ്യിൽ രണ്ട് ഫോണുണ്ട്  
നിനെക്കെന്തിനാ രണ്ടെണ്ണം ഞാൻ ചോദിച്ചു   ..

ഒന്നു ഫോണും  മറ്റൊന്ന്  ടാബും ...
[ഒരു ചെറിയ ടൈൽസും .വലിയ ടൈൽസും]

▪▪▪▪▪▪▪▪▪▪▪
മണ്ണപ്പവും .കണ്ണ് പൊത്തിക്കളിയും .അമ്പലവട്ടവും. ടയറിനു പിന്നിലോടലും. ഒടിഞ്ഞ കൊമ്പത്തിരുന്നുള്ള ഡ്രൈവിംഗും .. തുടങ്ങി മണ്ണിനോടും കാടുകളോടും കിന്നാരം പറഞ്ഞുള്ള നമ്മുടെ ഓർമകളുടെ ബാല്യത്തിൽ നിന്നും ന്യുജനറേഷനിലേക്ക് സഞ്ചരിക്കുമ്പോൾ ഹൈടെക്ക് സംവിധാനങ്ങളാണ് ഇന്നത്തെ ബാല്യം കണ്ടു വളരുന്നത്.അവർക്ക് മൊബൈലും ടാബും .ലാപും കിട്ടിയാലേ കരച്ചിലടങ്ങുള്ളൂ....

പക്ഷേ ഒരു കാര്യം മനസ്സിലാക്കിയേ തീരൂ....  വ്യാപിച്ചു വരുന്ന ബ്രൈൻ ട്യൂമറിന് ഏറ്റവും കൂടുതൽ അഡിക്റ്റായി മാറിയിയിരിക്കുന്നത് ... പിഞ്ചു പൈതങ്ങൾ തന്നെയാണ്. അതിനുള്ള കാരണം തേടിയുള്ള പഠനങ്ങൾ വ്യക്തമാകുന്നത് .കുട്ടികളിലേ മൊബെൽ ഉപയോഗം തന്നെയാണ്.തിരുവനന്തപുരം ക്യാൻസർ ചികിൽസാലയത്തിലെത്തിയ തലച്ചോർ ക്യാൻസർ രോഗികളിൽ 80 ശതമാനവും കുട്ടികളായിരുന്നു ..... എന്ന കാര്യം നാം മറക്കാതിരിക്കുക  ....
ഹാഫിള് കബീർ ഹിമമി ബോവിക്കാനം

No comments: