Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, May 20, 2019

ഹദീസ് പാഠം 1038


┏══✿ഹദീസ് പാഠം 1038✿══┓
        ■══✿ <﷽> ✿══■
             1440- റമളാൻ - 15
             20 - 5 -2019 തിങ്കൾ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : مَنْ آمَنَ بِاللهِ وَرَسُولِهِ ، وَأَقَامَ الصَّلَاةَ ، وَصَامَ رَمَضَانَ ، كَانَ حَقًّا عَلَى اللهِ أَنْ يُدْخِلَهُ الْجَنَّةَ ، هَاجَرَ فِي سَبِيلِ اللهِ أَوْ جَلَسَ فِي أَرْضِهِ الَّتِي وُلِدَ فِيهَا قَالُوا : يَا رَسُولَ اللهِ أَفَلَا نُنَبِّئُ النَّاسَ بِذَلِكَ ؟ قَالَ : إِنَّ فِي الْجَنَّةِ مِائَةَ دَرَجَةٍ ، أَعَدَّهَا اللهُ لِلْمُجَاهِدِينَ فِي سَبِيلِهِ ، كُلُّ دَرَجَتَيْنِ مَا بَيْنَهُمَا كَمَا بَيْنَ السَّمَاءِ وَالْأَرْضِ ، فَإِذَا سَأَلْتُمُ اللهَ فَسَلُوهُ الْفِرْدَوْسَ ؛ فَإِنَّهُ أَوْسَطُ الْجَنَّةِ وَأَعْلَى الْجَنَّةِ ، وَفَوْقَهُ عَرْشُ الرَّحْمَنِ ، وَمِنْهُ تَفَجَّرُ أَنْهَارُ الْجَنَّةِ (رواه البخاري)
✿══════════════✿
 അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹു ﷻ വിലും അവന്റെ തിരു ദൂതർ ﷺ യിലും വിശ്വസിക്കുകയും, നിസ്കാരം നിലനിറുത്തുകയും, റമളാനിൽ നോമ്പനുഷ്ഠിക്കുകയും ചെയ്താൽ അവൻ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പലായനം ചെയ്താലും ജനിച്ച പ്രദേശത്ത് തന്നെ ഇരുന്നാലും അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുമെന്ന് അല്ലാഹു ﷻ ഏറ്റെടുത്തതാണ് അവർ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ഈ കാര്യം ജനങ്ങൾക്ക് ഞങ്ങൾ പറഞ്ഞു കൊടുക്കട്ടെ? തിരു നബി ﷺ പറഞ്ഞു: സ്വർഗ്ഗത്തിൽ നൂറ് സ്ഥാനങ്ങളുണ്ട്; അല്ലാഹുവിന്റെ മാർഗത്തിൽ ധർമ്മസമരം ചെയ്യുന്നവർക്കായി അല്ലാഹു ﷻ സജ്ജമാക്കിയതാണത്, ഓരോ സ്ഥാനങ്ങൾക്കുമിടയിൽ ആകാശഭൂമികൾക്കിടയിലെ അന്തരമാണുള്ളത്, അതു കൊണ്ട് നിങ്ങൾ അല്ലാഹു ﷻ വിനോട് ചോദിക്കുകയാണെങ്കിൽ ഫിർദൗസ് എന്ന സ്വർഗ്ഗത്തെ ചോദിക്കുക, കാരണം നിശ്ചയം അത് സ്വർഗ്ഗത്തിന്റെ മധ്യഭാഗവും മേൽഭാഗവുമാണ്, അതിന് മുകളിലുള്ളത് കാരുണ്യവാനായ അല്ലാഹു ﷻ വിന്റെ സിംഹാസനമാണ്, അവിടെ നിന്നാണ് സ്വർഗ്ഗത്തിലെ നദികൾ ഒഴുകുന്നത് (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: