ഉമറി(റ)ന്റെ ആവശ്യത്തിനു മുന്നിൽ സഈദ്ബിനുആമിറി(റ)ന് വഴങ്ങേണ്ടി വന്നു,
ഹിംസ്വിന്റെ നായകത്വം ഏൽപിച്ചു കൊണ്ട് ഉമർ(റ)ചോദിച്ചു "സഈദ് നിങ്ങൾക്ക് അല്പം വസ്തുവകകൾ ഒരുക്കിത്തരട്ടേ"
"അത്കൊണ്ട് ഞാനെന്തു ചെയ്യാനാ അമീറുൽ മുഅ്മിനീൻ,ബൈത്തുൽമാലിൽ (ഭരണത്തിനു കീഴിലെ പാവപ്പെട്ടവർക്കു നൽകുന്ന പൊതുമുതൽ)നിന്ന് കിട്ടുന്നത് തന്നെ എനിക്ക് വേണ്ടത്രയുണ്ട്" എന്നു പറഞ്ഞ് സഈദുബിനു ആമിർ(റ)ഹിംസ്വിലേക്ക് യാത്രയായി......
കുറച്ചു നാളുകൾക്കു ശേഷം......
ഹിംസ്വിൽ നിന്നും ഉത്തരവാദപ്പെട്ട ചിലർ ഖലീഫയെ കാണാൻ മദീനയിലെത്തി...
ഉമർ(റ) അവരുമായി ചർച്ച നടത്തി,
നാടിന്റെയും ജനങ്ങളുടെയും ക്ഷേമ കാര്യങ്ങൾ സംസാരിച്ചു.
"നിങ്ങളുടെ നാട്ടിലെ പാവങ്ങളുടെ ഒരു പട്ടിക തയ്യാറാക്കി സമർപ്പിക്കൂ" അമീറുൽമുഅ്മിനീൻ കല്പിച്ചു....
അവർ ലിസ്റ്റ് തയ്യാറാക്കി സമർപ്പിച്ചു,
നാട്ടിലെ പാവങ്ങളുടെ കൃത്യമായ വിവരങ്ങൾ ഉൾകൊള്ളുന്ന ആ പട്ടികയിലെ പേരുകൾ ഖലീഫ വായിച്ചു നോക്കി......
കുറേയേറേ പേരുകളുണ്ട്.
പെട്ടെന്ന് ഉമർ(റ)വിന്റെ ചോദ്യം
"ആരാണ് സഈദുബിനുആമിർ..?"
"ഞങ്ങളുടെ അമീറാണ്"
"നിങ്ങളുടെ അമീർ ഫഖീറാണോ" ഉമർ (റ) ന്റെ ചോദ്യം.....
"അല്ലാഹുവാണ് സത്യം, അവരുടെ അടുപ്പിൽ തീ കത്തിയിട്ട് ദിവസങ്ങളായി അമീറുൽമുഅ്മിനീൻ"....
മറുപടി കേട്ട ഉമർ (റ)ന്റെ നയനങ്ങളിൽ നിന്നും ഒഴുകിവന്ന കണ്ണീർകണങ്ങൾ താടിയിലൂടെ നിലത്തേക്കുറ്റി വീണു....
കരഞ്ഞുകൊണ്ടിരുന്ന ഉമർ(റ) പെട്ടെന്ന് ഒരു കിഴിയിൽ ആയിരം ദീനാർ എടുത്ത് അവരെ ഏൽപിച്ചിട്ട് പറഞ്ഞു,"അവരോട് എന്റെ സലാം പറയണം,ഈ പണം നിങ്ങളുടെ ആവശ്യനിർവ്വഹണത്തിനു വേണ്ടി ഖലീഫ തന്നതാണെന്നും പറയണം".....
................................…………………………………………
ഇന്നാലില്ലാഹ്.........
സഈദുബിനു ആമിർ(റ)ന്റെ ശബ്ദം കേട്ട് ഭാര്യ ഓടിവന്നു...
"സഈദ് എന്തു പറ്റി നിങ്ങൾക്ക്....?
അമീറുൽമുഅ്മിനീന് വല്ലതും............?"
"ഇല്ല,അതിനേക്കാൾ വലിയ വിപത്താണ്"
"മുസ്ലിമീങ്ങൾ വല്ല യുദ്ധത്തിലും പരാജയപ്പെട്ടോ.." ഭാര്യ ചോദിച്ചു..
"ഇല്ല,അതിനേക്കാളും വലുതാണ്"..
സഈദ് (റ) മറുപടി കേട്ട ഭാര്യ വീണ്ടും ചോദിച്ചു
"എന്താണ് അതിലും വലിയ വിപത്ത്...?"
സഈദ്ബിനു ആമിർ(റ)വെപ്രാളത്തോടെ പറഞ്ഞു "എന്റെ ആഖിറം കുഴപ്പത്തിലാക്കാൻ ദുനിയാവ് കടന്നു വന്നിരിക്കുന്നു,എന്റെ വീട്ടിൽ വലിയ നാശം സംഭവിച്ചിരിക്കുന്നു"
"അതാണോ കാര്യം,അതിൽ നിന്ന് രക്ഷപ്പെടാൻ വല്ല വഴിയും കാണില്ലേ..."
കിട്ടിയ പണത്തിന്റെ കാര്യമറിയാതെ പ്രിയതമ മറുത്തു ചോദിച്ചു.
"രക്ഷപ്പെടാൻ നീ എന്നെ സഹായിക്കുമോ..?.
സഈദുബിനു ആമിർ (റ) പണക്കിഴി ഭാര്യയുടെ കയ്യിലേൽപിച്ച് പറഞ്ഞു
"ഇത് നാട്ടിലെ ഫഖീറുമാർക്ക് കൊടുക്ക്".......
ആ പണം മുഴുവനും രാജ്യത്തെ പാവങ്ങൾക്കു വേണ്ടി വിതരണം ചെയ്തു........
………………………………………………………………………………
നാടിന്റെ വികസന കാര്യങ്ങൾ നേരിട്ടറിയാനും ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെ മനസ്സിലാക്കാനുമാണ് ഖലീഫ ഉമർ(റ) ശാമിലെത്തിയത്.......
ജനസമ്പർക്ക പരിപാടിയുമായി ഹിംസ്വിലെത്തിയ ഖലീഫക്ക് ഈ നാടിന് ഇറാഖിലെ കൂഫയുമായി സാമ്യമുള്ളതായി അനുഭവപ്പെട്ടു,അതിനാൽ ഹിംസ്വിനെ 'കുവൈഫ' (മിനി കൂഫ) എന്നു വിളിച്ചു...
ഈ രണ്ടു നാടുകളിലേയും ജനങ്ങൾക്ക് അവരുടെ ഗവർണ്ണർമാരെയും മറ്റു നേതാക്കളെയും കുറിച്ച് എപ്പോഴും പരാതിയാണ്.ഇതായിരുന്നു ഖലീഫ ഇങ്ങനെയൊരു ഓമനപ്പേര് നൽകാൻ കാരണം....
ഖലീഫയെ ഒരു നോക്കു കാണാനും സലാം ചൊല്ലാനും വേണ്ടി ഒരുമിച്ചു കൂടിയ ജനങ്ങളോട് ഉമർ(റ) ചോദിച്ചു....
"എങ്ങനെയുണ്ട് നിങ്ങളുടെ അമീർ...?"...
(തുടരും.....)
ഹാഫിള് അബ്ദുൽമലിക് സഖാഫി ചിയ്യൂർ
9747 629 381
9747 220 786


No comments:
Post a Comment