Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, July 28, 2019

ഹദീസ് പാഠം 1084


┏══✿ഹദീസ് പാഠം 1084✿══┓
        ■══✿ <﷽> ✿══■
             1440- ദുൽ ഖഅദ് - 25
             28 - 7 -2019 ഞായർ
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ : أَرَادَ رَسُولُ اللهِ ﷺ  الْحَجَّ ، فَقَالَتِ امْرَأَةٌ لِزَوْجِهَا : أَحِجَّنِي مَعَ رَسُولِ اللهِ ﷺ  عَلَى جَمَلِكَ ؟ فَقَالَ : مَا عِنْدِي مَا أُحِجُّكِ عَلَيْهِ. قَالَتْ : أَحِجَّنِي عَلَى جَمَلِكَ فُلَانٍ . قَالَ : ذَاكَ حَبِيسٌ فِي سَبِيلِ اللهِ عَزَّ وَجَلَّ. فَأَتَى رَسُولَ اللهِ ﷺ  فَقَالَ : إِنَّ امْرَأَتِي تَقْرَأُ عَلَيْكَ السَّلَامَ وَرَحْمَةَ اللهِ ، وَإِنَّهَا سَأَلَتْنِي الْحَجَّ مَعَكَ ، قَالَتْ : أَحِجَّنِي مَعَ رَسُولِ اللهِ ﷺ  فَقُلْتُ : مَا عِنْدِي مَا أُحِجُّكِ عَلَيْهِ. فَقَالَتْ : أَحِجَّنِي عَلَى جَمَلِكَ فُلَانٍ. فَقُلْتُ : ذَاكَ حَبِيسٌ فِي سَبِيلِ اللهِ فَقَالَ : أَمَا إِنَّكَ لَوْ أَحْجَجْتَهَا عَلَيْهِ كَانَ فِي سَبِيلِ اللهِ قَالَ : وَإِنَّهَا أَمَرَتْنِي أَنْ أَسْأَلَكَ مَا يَعْدِلُ حَجَّةً مَعَكَ ؟ فَقَالَ رَسُولُ اللهِ ﷺ : أَقْرِئْهَا السَّلَامَ وَرَحْمَةَ اللهِ وَبَرَكَاتِهِ، وَأَخْبِرْهَا أَنَّهَا تَعْدِلُ حَجَّةً مَعِي يَعْنِي عُمْرَةً فِي رَمَضَانَ(رواه أبو داود)
✿══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഹജ്ജ് ചെയ്യാൻ തീരുമാനിച്ചപ്പോൾ ഒരു സ്ത്രീ അവരുടെ ഭർത്താവിനോട് പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് കൂടെ നിങ്ങളുടെ ഒട്ടകപ്പുറത്ത് എന്നെയും ഹജ്ജ് ചെയ്യാൻ അനുവദിച്ചുകൂടേ? അന്നേരം മഹാൻ പറഞ്ഞു: നിന്നെ ഹജ്ജ് ചെയ്യിക്കാൻ ആവശ്യമായ ഒട്ടകം എന്റെ അടുത്ത് ഇല്ലല്ലോ. മഹതി പറഞ്ഞു: നിങ്ങളുടെ ഇന്നാലിന്ന ഒട്ടകപ്പുറത്ത് എന്നെ ഹജ്ജ് ചെയ്യിപ്പിച്ചാലും, മഹാൻ പറഞ്ഞു: അത് അല്ലാഹുവിന്റെ മാർഗത്തിൽ വഖഫ് ചെയ്യപ്പെട്ടതാണ്.  അങ്ങനെ അദ്ദേഹം (തിരു നബി ﷺ ഹജ്ജ് കഴിഞ്ഞ് മടങ്ങി വന്നപ്പോൾ) അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അരികിൽ ചെന്നു കൊണ്ട് പറഞ്ഞു: നിശ്ചയം എന്റെ ഭാര്യ അങ്ങയുടെ മേൽ സലാം പറഞ്ഞിരിക്കുന്നു, അതോടൊപ്പം അങ്ങയുടെ കൂടെ ഹജ്ജ് ചെയ്യാനും എന്നോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു അവൾ എന്നോട് ഇങ്ങനെ പറഞ്ഞിരുന്നു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോടൊപ്പം എന്നെ ഹജ്ജ് ചെയ്യിപ്പിച്ചാലും, അന്നേരം ഞാൻ പറഞ്ഞു: നിന്നെ ഹജ്ജ് ചെയ്യിക്കാൻ ആവശ്യമായ ഒട്ടകം എന്റെ അടുത്ത് ഇല്ലല്ലോ എന്ന്. അന്നേരം അവർ പറഞ്ഞു: നിങ്ങളുടെ ഇന്നാലിന്ന ഒട്ടകപ്പുറത്ത് എന്നെ ഹജ്ജ് ചെയ്യിപ്പിച്ചാലും, ഞാൻ പറഞ്ഞു: അത് അല്ലാഹുവിന്റെ മാർഗത്തിൽ വഖഫ് ചെയ്യപ്പെട്ടതാണല്ലോ. അന്നേരം തിരു നബി ﷺ പറഞ്ഞു: നിങ്ങളെങ്ങാനും ആ വാഹനപ്പുറത്ത് അവരെ ഹജ്ജ് ചെയ്യിപ്പിച്ചിരുന്നെങ്കിൽ അത് അല്ലാഹുവിന്റെ മാർഗത്തിൽ ആയേനെ മഹാൻ പറഞ്ഞു: അങ്ങയുടെ കൂടെ ഹജ്ജ് ചെയ്തതിന് സമാനമായ ആരാധന ഏതാണെന്ന് അങ്ങയോട് ചോദിച്ചറിയാനും എന്റെ ഭാര്യ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്? അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വ ബറകാതുഹു (എന്റെ സലാം) അവരോട് പറയണം, നിശ്ചയം അത് (റമളാനിലെ ഉംറ) എന്റെ കൂടെ ഹജ്ജ് ചെയ്തതിന് സമാനമാണെന്നും അവരോട് നിങ്ങൾ പറയണം (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: