
┏══✿ഹദീസ് പാഠം 1122✿══┓
■══✿ <﷽> ✿══■
1441- മുഹർറം - 5
4 - 9 -2019 ബുധൻ
وَعَنْ جَابِرِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُ، قَالَ : دَخَلَ أَبُو بَكْرٍ رَضِيَ اللهُ عَنْهُ يَسْتَأْذِنُ عَلَى رَسُولِ اللهِ ﷺ فَوَجَدَ النَّاسَ جُلُوسًا بِبَابِهِ لَمْ يُؤْذَنْ لِأَحَدٍ مِنْهُمْ ، قَالَ : فَأُذِنَ لِأَبِي بَكْرٍ رَضِيَ اللهُ عَنْهُ ؛ فَدَخَلَ، ثُمَّ أَقْبَلَ عُمَرُ رَضِيَ اللهُ عَنْهُ فَاسْتَأْذَنَ ؛ فَأُذِنَ لَهُ ، فَوَجَدَ النَّبِيَّ ﷺ جَالِسًا حَوْلَهُ نِسَاؤُهُ وَاجِمًا سَاكِتًا ، قَالَ : فَقَالَ : لَأَقُولَنَّ شَيْئًا أُضْحِكُ النَّبِيَّ ﷺ فَقَالَ : يَا رَسُولَ اللهِ لَوْ رَأَيْتَ بِنْتَ خَارِجَةَ سَأَلَتْنِي النَّفَقَةَ ، فَقُمْتُ إِلَيْهَا ، فَوَجَأْتُ عُنُقَهَا ؛ فَضَحِكَ رَسُولُ اللهِ ﷺ وَقَالَ : هُنَّ حَوْلِي كَمَا تَرَى يَسْأَلْنَنِي النَّفَقَةَ فَقَامَ أَبُو بَكْرٍ رَضِيَ اللهُ عَنْهُ إِلَى عَائِشَةَ رَضِيَ اللهُ عَنْهَا يَجَأُ عُنُقَهَا ، فَقَامَ عُمَرُ رَضِيَ اللهُ عَنْهُ إِلَى حَفْصَةَ رَضِيَ اللهُ عَنْهَا يَجَأُ عُنُقَهَا، كِلَاهُمَا يَقُولُ : تَسْأَلْنَ رَسُولَ اللهِ ﷺ مَا لَيْسَ عِنْدَهُ ؟ فَقُلْنَ : وَاللهِ لَا نَسْأَلُ رَسُولَ اللهِ ﷺ شَيْئًا أَبَدًا لَيْسَ عِنْدَهُ ، ثُمَّ اعْتَزَلَهُنَّ شَهْرًا ، أَوْ تِسْعًا وَعِشْرِينَ ، ثُمَّ نَزَلَتْ عَلَيْهِ هَذِهِ الْآيَةُ : { يَا أَيُّهَا النَّبِيُّ قُلْ لِأَزْوَاجِكَ } حَتَّى بَلَغَ : { لِلْمُحْسِنَاتِ مِنْكُنَّ أَجْرًا عَظِيمًا } قَالَ : فَبَدَأَ بِعَائِشَةَ رَضِيَ اللهُ عَنْهَا فَقَالَ : يَا عَائِشَةُ ، إِنِّي أُرِيدُ أَنْ أَعْرِضَ عَلَيْكِ أَمْرًا أُحِبُّ أَنْ لَا تَعْجَلِي فِيهِ حَتَّى تَسْتَشِيرِي أَبَوَيْكِ قَالَتْ : وَمَا هُوَ يَا رَسُولَ اللهِ ؟ فَتَلَا عَلَيْهَا الْآيَةَ. قَالَتْ : أَفِيكَ يَا رَسُولَ اللهِ أَسْتَشِيرُ أَبَوَيَّ ؟ بَلْ أَخْتَارُ اللهَ وَرَسُولَهُ ، وَالدَّارَ الْآخِرَةَ ، وَأَسْأَلُكَ أَنْ لَا تُخْبِرَ امْرَأَةً مِنْ نِسَائِكَ بِالَّذِي قُلْتُ، قَالَ : لَا تَسْأَلُنِي امْرَأَةٌ مِنْهُنَّ إِلَّا أَخْبَرْتُهَا ، إِنَّ اللهَ لَمْ يَبْعَثْنِي مُعَنِّتًا ، وَلَا مُتَعَنِّتًا، وَلَكِنْ بَعَثَنِي مُعَلِّمًا مُيَسِّرًا (رواه مسلم)
✿══════════════✿
ജാബിർ ബിൻ അബ്ദുല്ല (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അബൂ ബക്കർ (റ) അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് സമ്മതം ചോദിച്ചു കടന്നു വന്നു അന്നേരം ജനങ്ങൾ വാതിലിന് പുറത്ത് ഇരിക്കുന്നതായി മഹാൻ കണ്ടു. അവർക്കാർക്കും തന്നെ അകത്തു പ്രവേശിക്കാൻ അനുമതി ലഭിച്ചിരുന്നില്ല. അങ്ങനെ അബൂബക്കർ (റ) ന് പ്രവേശനാനുമതി ലഭിച്ചപ്പോൾ മഹാൻ പ്രവേശിച്ചു. ശേഷം ഉമർ (റ) കടന്നു വന്നു അനുമതി തേടിയപ്പോൾ സമ്മതം ലഭിച്ചു. അന്നേരം തിരു നബി ﷺ ക്ക് ചുറ്റും അവിടുത്തെ ഭാര്യമാർ ഇരിക്കുന്നതായും അവിടുന്ന് മൗനിയായി വിശമത്തോടെ ഇരിക്കുന്നതായി കണ്ട മഹാൻ പറഞ്ഞു: ഞാൻ ഒരു കാര്യം പറഞ്ഞ് തിരു നബി ﷺ യെ ചിരിപ്പിക്കും. മഹാൻ പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, നിങ്ങൾ കണ്ടോ ഖാരിജയുടെ മകൾ എന്നോട് ചെലവ് ചോദിച്ചിരിക്കുന്നു, ഞാൻ എഴുന്നേറ്റു അവളുടെ കഴുത്തിൽ ഒരു കുത്ത് കൊടുത്തു. അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ ചിരിച്ചു കൊണ്ട് പറഞ്ഞു: അവരെല്ലാം തന്നെ നിങ്ങൾ കണ്ടത് പോലെ ചെലവ് ചോദിച്ച് ഇറങ്ങിയതാണ്. അന്നേരം അബൂബക്കർ (റ) ആയിഷ ബീവി (റ) യുടെ അടുത്ത് വന്ന് കഴുത്തിൽ ഒരു കുത്ത് കൊടുത്തു. ഉമർ (റ) എഴുന്നേറ്റു ഹഫ്സ (റ) യുടെ കഴുത്തിൽ ഒരു കുത്ത് കൊടുത്തു, ഇരുവരും പറയുന്നുണ്ടായിരുന്നു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അടുത്ത് ഇല്ലാത്ത ഒന്ന് നിങ്ങൾ അവരോട് ആവശ്യപ്പെടുകയോ? അപ്പോൾ അവർ പറഞ്ഞു: അല്ലാഹു ﷻ തന്നെയാണ് സത്യം അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അടുത്ത് ഇല്ലാത്തതൊന്നും തന്നെ ഇനി മുതൽ ഞങ്ങൾ ആവശ്യപ്പെടില്ല. ശേഷം ഒരുമാസം/ ഇരുപത്തൊമ്പത് ദിവസം തിരു നബി ﷺ അവരെ അകറ്റി നിർത്തി. ശേഷം ഈ ആയത്ത് അവതരിച്ചു: ഓ പ്രവാചകരേ, അങ്ങ് അങ്ങയുടെ ഭാര്യമാരോടു പറയുക: അങ്ങനെ നിങ്ങളിലെ സച്ചരിതകള്‍ക്ക് അല്ലാഹു ﷻ അതിമഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട് എന്ന് വരെയുള്ള സൂക്തങ്ങൾ. മഹാൻ പറഞ്ഞു: അങ്ങനെ തിരു നബി ﷺ ആയിഷ ബീവി (റ) യെ കൊണ്ട് തുടങ്ങി: അവിടുന്ന് പറഞ്ഞു: ഓ ആയിഷ, ഞാൻ നിങ്ങളോട് ഒരു കാര്യം വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നു. നിങ്ങളുടെ മാതാപിതാക്കളോട് കൂടിയാലോചിക്കാതെ പെട്ടന്നൊരു തീരുമാനമെടുക്കാതിരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത് അവർ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, എന്താണ് കാര്യം? അപ്പോൾ തിരു നബി ﷺ ആയത്ത് ഓതി കേൾപ്പിച്ചു. മഹതി പറഞ്ഞു: അങ്ങയുടെ വിഷയത്തിൽ ഞാൻ മാതാപിതാക്കളോട് കൂടിയാലോചിക്കാനോ? ഞാൻ അല്ലാഹുവിനേയും അവന്റെ തിരു ദൂതരേയും പാരത്രിക ലോകത്തേയും തിരഞ്ഞെടുക്കുന്നു. ഞാൻ പറഞ്ഞ കിര്യം മറ്റു ഭാര്യമാരോട് അങ്ങ് പറയരുതെന്ന് ഞാൻ അങ്ങയോട് ആവശ്യപ്പെടുന്നു. തിരു നബി ﷺ പറഞ്ഞു: എന്നോട് ആരെങ്കിലും ചോദിച്ചാൽ ഞാൻ അവളോട് പറഞ്ഞു കൊടുക്കും , നിശ്ചയം അല്ലാഹു ﷻ എന്നെ പ്രയാസപ്പെടുത്തുന്നവരായോ പ്രയാസങ്ങൾ തേടുന്നവരായോ അല്ല നിയോഗിച്ചത് മറിച്ച് എന്നെ അല്ലാഹു ﷻ നിയോഗിച്ചത് എളുപ്പം ചെയ്യുന്ന അദ്ധ്യാപകനായിട്ടാണ്(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments:
Post a Comment