Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, September 5, 2019

ഹദീസ് പാഠം 1124


┏══✿ഹദീസ് പാഠം 1124✿══┓
        ■══✿ <﷽> ✿══■
             1441- മുഹർറം - 7
             6 - 9 -2019 വെള്ളി
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : خَيْرُ يَوْمٍ طَلَعَتْ فِيهِ الشَّمْسُ يَوْمُ الْجُمُعَةِ ؛ فِيهِ خُلِقَ آدَمُ، وَفِيهِ أُهْبِطَ، وَفِيهِ تِيبَ عَلَيْهِ، وَفِيهِ مَاتَ، وَفِيهِ تَقُومُ السَّاعَةُ، وَمَا مِنْ دَابَّةٍ إِلَّا وَهِيَ مُسِيخَةٌ يَوْمَ الْجُمُعَةِ مِنْ حِينِ تُصْبِحُ حَتَّى تَطْلُعَ الشَّمْسُ شَفَقًا مِنَ السَّاعَةِ، إِلَّا الْجِنَّ وَالْإِنْسَ، وَفِيهِ سَاعَةٌ لَا يُصَادِفُهَا عَبْدٌ مُسْلِمٌ وَهُوَ يُصَلِّي يَسْأَلُ اللَّهَ حَاجَةً إِلَّا أَعْطَاهُ إِيَّاهَا قَالَ كَعْبٌ : ذَلِكَ فِي كُلِّ سَنَةٍ يَوْمٌ. فَقُلْتُ : بَلْ فِي كُلِّ جُمُعَةٍ. قَالَ : فَقَرَأَ كَعْبٌ التَّوْرَاةَ فَقَالَ : صَدَقَ النَّبِيُّ ﷺ قَالَ أَبُو هُرَيْرَةَ رَضِيَ اللهُ عَنْهُ : ثُمَّ لَقِيتُ عَبْدَ اللهِ بْنَ سَلَامٍ رَضِيَ اللهُ عَنْهُ فَحَدَّثْتُهُ بِمَجْلِسِي مَعَ كَعْبٍ رَضِيَ اللهُ عَنْهُ فَقَالَ عَبْدُ اللهِ بْنَ سَلَامٍ رَضِيَ اللهُ عَنْهُ : قَدْ عَلِمْتُ أَيَّةُ سَاعَةٍ هِيَ. قَالَ أَبُو هُرَيْرَةَ رَضِيَ اللهُ عَنْهُ : فَقُلْتُ لَهُ : فَأَخْبِرْنِي بِهَا، فَقَالَ عَبْدُ اللهِ بْنَ سَلَامٍ رَضِيَ اللهُ عَنْهُ : هِيَ آخِرُ سَاعَةٍ مِنْ يَوْمِ الْجُمُعَةِ. فَقُلْتُ : كَيْفَ هِيَ آخِرُ سَاعَةٍ مِنْ يَوْمِ الْجُمُعَةِ وَقَدْ قَالَ رَسُولُ اللهِ ﷺ : لَا يُصَادِفُهَا عَبْدٌ مُسْلِمٌ وَهُوَ يُصَلِّي وَتِلْكَ السَّاعَةُ لَا يُصَلَّى فِيهَا ؟ فَقَالَ عَبْدُ اللهِ بْنَ سَلَامٍ رَضِيَ اللهُ عَنْهُ : أَلَمْ يَقُلْ رَسُولُ اللهِ ﷺ : مَنْ جَلَسَ مَجْلِسًا يَنْتَظِرُ الصَّلَاةَ فَهُوَ فِي صَلَاةٍ حَتَّى يُصَلِّيَ ؟ قَالَ : فَقُلْتُ : بَلَى. قَالَ : هُوَ ذَاكَ (رواه أبو داود)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: സൂര്യൻ ഉദിക്കുന്ന ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ദിനം വെള്ളിയാഴ്ചയാണ്; ആ ദിവസത്തിലാണ് ആദം നബി (അ) യെ സൃഷ്ടിക്കപ്പെട്ടതും (ഭൂമിയിലേക്ക്) ഇറക്കപ്പെട്ടതും, അവിടുത്തെ പശ്ചാത്താപം സ്വീകരിക്കപ്പെട്ടതും, അവിടുന്ന് ഇഹലോകവാസം വെടിഞ്ഞതും, ആ ദിവസത്തിൽ തന്നെയാണ് അന്ത്യ നാൾ സംഭവിക്കുന്നതും.  മനുഷ്യനും ജിന്നും ഒഴികെയുള്ള എല്ലാ ജീവജാലങ്ങളും ആ ദിവസം അന്ത്യ നാളിനെ ഭയന്ന് പ്രഭാതം മുതൽ സൂര്യോദയം വരെ അന്ത്യ നാൾ പ്രതീക്ഷിച്ചു കൊണ്ടിരിക്കും, ആ ദിവസത്തിൽ ഒരു പ്രത്യേക സമയമുണ്ട് നിസ്കരിക്കുന്നവനായി അല്ലാഹു ﷻ വിനോട് വല്ല ആവശ്യവും ഉന്നയിക്കുന്നവനായി ആ സമയത്തോട് വല്ല മുസ്ലിമായ അടിമയും യോജിച്ചു വന്നാൽ തീർച്ചയായും അല്ലാഹു ﷻ അത് അവന് നൽകുന്നതാണ് കഅ്ബ് (റ) പറഞ്ഞു: അത് എല്ലാ വർഷത്തിലും ഒരു ദിവസം മാത്രമാണ് അന്നേരം ഞാൻ പറഞ്ഞു: അല്ല എല്ലാ വെള്ളിയാഴ്ചയും ഉണ്ടാകും. മഹാൻ പറഞ്ഞു: അന്നേരം കഅ്ബ് (റ) തൗറാത്ത് വായിച്ചു അപ്പോൾ മഹാൻ പറഞ്ഞു: തിരു നബി ﷺ സത്യം പറഞ്ഞിരിക്കുന്നു. അബൂ ഹുറയ്റ (റ) വിവരിക്കുന്നു: ശേഷം അബ്ദുല്ല ബിൻ സലാം (റ) നെ ഞാൻ കണ്ട് മുട്ടിയപ്പോൾ കഅ്ബ് (റ) യുമായി നടന്ന സംഭാഷണം വിവരിച്ചു കൊടുത്തപ്പോൾ അബ്ദുല്ല ബിൻ സലാം (റ) പറഞ്ഞു:  അതേതു സമയമെന്ന് എനിക്കറിയാമല്ലോ. അബൂ ഹുറയ്റ (റ) പറഞ്ഞു: ഞാൻ മഹാനോട് പറഞ്ഞു: അത് ഏതാണെന്ന് അങ്ങ് എനിക്ക് പറഞ്ഞു തരണം: അബ്ദുല്ല ബിൻ സലാം (റ) പറഞ്ഞു: വെള്ളിയാഴ്ചയിലെ അവസാന സമയം (അസ്വറിന് ശേഷം) ഞാൻ ചോദിച്ചു: അതെങ്ങനെ അവസാന സമയം ശരിയാകും? കാരണം നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞിട്ടുണ്ടല്ലോ വല്ല മുസ്ലിമായ അടിമയും നിസ്കരിക്കുന്നവരായി ആ സമയത്തോട് യോജിച്ചു വരില്ല എന്ന് , ആ സമത്താകട്ടെ നിസ്കാരം നിശിദ്ധമാക്കപ്പെട്ടതുമല്ലേ? അന്നേരം അബ്ദുല്ല ബിൻ സലാം (റ) പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞില്ലയോ? : ആരെങ്കിലും നിസ്കാരം പ്രതീക്ഷിച്ചു കൊണ്ട് വല്ല സദസ്സിലുമിരുന്നാൽ നിസ്കാരം നിർവഹിക്കപ്പെടുന്നത് വരെ അവൻ നിസ്കാരത്തിലാണെന്ന് ഞാൻ പറഞ്ഞു: അതെ. മഹാൻ പറഞ്ഞു: എന്നാ അത് തന്നെയാണ് ഇത് (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: