ഇമാം ബുഖാരി (റ) നബി(സ:അ) യുടെ ഹദീസ് ശേഖരിക്കുവാൻ വേണ്ടിയുള്ള യാത്രക്കിടെ
ഒരിക്കൽ കപ്പലിൽ കയറി. ഒപ്പം ആയിരം ദിനാറുകളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
(അക്കാലത്ത് ആയിരം ദിനാറുകൾ ഒരു വലിയ തുകയായിരുന്നു).
മഹാൻറ വശൃമായ പെരുമാറ്റം കണ്ട്
കപ്പലിലെ യാത്രക്കാരിൽ ഒരാൾ മഹാനോട് സ്നേഹവും വാത്സല്യവും കാണിക്കുകയും ചെയ്തു.
അക്കാരണത്താൽ അവനോട് അടുക്കുകയും അദ്ദേഹത്തോടൊപ്പം ഇരിക്കുകയും ചെയ്തു.
ഇമാം ബുഖാരി (റ) അവന്റെ സ്നേഹവും വിശ്വസ്തതയും കണ്ടപ്പോൾ, അവനോട് അനുകംബ കാണിക്കുകയും കുശലന്വേഷണ൦ നടത്തുകയും ചെയ്തു. ദീർഘനേരമുള്ള സംഭാഷണങ്ങൾക്ക് ശേഷം തന്റെ പക്കലുള്ള ആകെയുള്ള 1000 ദിനാറുകളെക്കുറിച്ച് പറയുകയും ചെയ്തു.
ദിവസങ്ങൾ നീങ്ങി. കപ്പൽ സമുദ്രത്തിലെ ഓളങ്ങളിലൂടെ ചീറി പാഞ്ഞു കൊണ്ടിരിക്കുന്നു.എല്ലാവരും സുഖനിദ്രയിലായ സമയം..
മഹാന്റെ യാത്രാസുഹൃത്ത് ഉറക്കത്തിൽ നിന്ന് പെടുന്നനെ എഴുന്നേറ്റു. അവൻ കരയാനും എണ്ണാനും വസ്ത്രങ്ങൾ കീറാനും മുഖത്തും തലയ്ക്കും അടിക്കാനും തുടങ്ങി.അവരുടെ അവസ്ഥ കണ്ടപ്പോൾ ആളുകൾ ആശ്ചര്യഭരിതരാവുകയും ആശയക്കുഴപ്പത്തിലാവുകയും ചെയ്തു.
ജനങ്ങൾ അദ്ദേഹത്തോട് കാരണം ചോദിക്കാൻ തുടങ്ങി.
അതിനാൽ അവൻ അവരോട് പറഞ്ഞു:
എനിക്ക് ആയിരം ദിനാറുകളുള്ള ഒരു കീഴി ഉണ്ടായിരുന്നു, അത് നഷ്‌ടപ്പെട്ടു!
ആളുകൾ കപ്പലിലെ യാത്രക്കാരെ ഓരോന്നായി പരിശോധിച്ച് കൊണ്ടിരുന്നു, ആ സമയത്ത് ഭയവിഹ്വലനായ ഇമാം ബുഖാരി(റ) തൻറെ കൈവശമുള്ള 1000 ദീനാറിന്റെ കീഴിയെ ഭാണ്ഡത്തിൽ നിന്നു പുറത്തെടുത്ത് വളരെ രഹസ്യമായി കടലിലേക്ക് വലിച്ചു എറിഞ്ഞു. പരിശോധനയിൽ
മഹാനവരുടെ ഊഴവും കഴിഞ്ഞു.
അവർ നഷ്ടപ്പെട്ട ഒന്നും കണ്ടെത്തിയില്ല, അതിനാൽ അവർ അവന്റെ അടുത്തേക്ക് മടങ്ങി അവനെ കുറ്റപ്പെടുത്തി,ആക്ഷേപിച്ചു.
ആളുകൾ കപ്പലിൽ നിന്നിറങ്ങിയപ്പോൾ, ആ മനുഷ്യൻ ഇമാം ബുഖാരിയുടെ അടുത്ത് വന്ന് ചോദിച്ചു: ദിനാറുകൾ കൊണ്ട് എന്താണ് ചെയ്തതെന്ന്? .
മഹാൻ പറഞ്ഞു: ഞാനത് കടലിലേക്ക് എറിഞ്ഞു!
അദ്ദേഹം ചോദിച്ചു: ഈ വലിയ പണം നഷ്ടപ്പെട്ടതിൽ നിങ്ങൾ എങ്ങനെ ക്ഷമിച്ചു?
ഇമാം അവനോടു പറഞ്ഞു: ഓ ജാഹിലേ ...
ഞാൻ എന്റെ ജീവിതകാലം മുഴുവൻ അല്ലാഹുവിന്റെ റസൂലിന്റെ ഹദീസ് ശേഖരിക്കുവാൻ വേണ്ടി സമയം ചിലവഴിച്ചുവെന്ന് നിങ്ങൾക്കറിയാമോ?,
ലോകം എന്റെ വിശ്വസ്തതയെയും സൂക്ഷ്മതയെയും അറിഞ്ഞിരുന്നു, അതിനാൽ മോഷണ ആരോപണത്തിന് ഞാൻ എന്തിന്ന് ഇരയാകണം? ..
എന്റെ ജീവിതത്തിൽ ഞാൻ നേടിയ വിലയേറിയ രത്നം (ഹദീസ് ക്രോഡീകരണത്തിലെ വിശ്വസ്തതവും സൂക്ഷ്മതയും) കുറച്ച് ദിർഹങ്ങൾക്കായി ഞാൻ പാഴാക്കണോ?? ..
📒 [سيرة الإمام البخاري.122]


No comments:
Post a Comment