┏══✿ഹദീസ് പാഠം 1638✿══┓
■══✿ <﷽> ✿══■
1441- ജുമാദൽ ഉഖ്റ - 19
1 - 2 -2021 തിങ്കൾ
وَعَنْ عَبْدِ الرَّحْمَنِ بْنِ عَوْفٍ رَضِيَ اللهُ عَنْهُمَا قَالَ : خَرَجَ رَسُولُ اللهِ ﷺ فَاتَّبَعْتُهُ حَتَّى دَخَلَ نَخْلًا ، فَسَجَدَ ، فَأَطَالَ السُّجُودَ ، حَتَّى خِفْتُ ، أَوْ خَشِيتُ ، أَنْ يَكُونَ اللهُ قَدْ تَوَفَّاهُ ، أَوْ قَبَضَهُ ، قَالَ : فَجِئْتُ أَنْظُرُ ، فَرَفَعَ رَأْسَهُ ، فَقَالَ : مَا لَكَ يَا عَبْدَ الرَّحْمَنِ ؟ قَالَ : فَذَكَرْتُ ذَلِكَ لَهُ، فَقَالَ : إِنَّ جِبْرِيلَ عَلَيْهِ السَّلَامُ ، قَالَ لِي : أَلَا أُبَشِّرُكَ ، إِنَّ اللهَ عَزَّ وَجَلَّ ، يَقُولُ لَكَ : مَنْ صَلَّى عَلَيْكَ ؛ صَلَّيْتُ عَلَيْهِ ، وَمَنْ سَلَّمَ عَلَيْكَ ؛ سَلَّمْتُ عَلَيْهِ (رواه أحمد)
✿══════════════✿
അബ്ദുറഹ്മാൻ ബിൻ ഔഫ് (റ) ൽ നിവേദനം: മഹാൻ പറഞ്ഞു: (ഒരിക്കൽ) അല്ലാഹുവിന്റെ തിരു ദൂതർ ﷺ പുറപ്പെട്ടു ഞാൻ പിന്തുടർന്നു അങ്ങനെ അവിടുന്ന് ഒരു ഈത്തപ്പന തോട്ടത്തിൽ പ്രവേശിച്ചു കൊണ്ട് സുജൂദിൽ കിടന്നു, അല്ലാഹു അവിടുത്തെ റൂഹ് പിടിച്ചോ എന്ന് സംശയിക്കും വിധം ദീർഘമായിരുന്നു ആ സുജൂദ്, മഹാൻ തുടർന്നു: അങ്ങനെ ഞാൻ നോക്കാൻ വേണ്ടി ചെന്നപ്പോൾ അവിടുന്ന് തല ഉയർത്തി ചോദിച്ചു: നിനക്കെന്തു പറ്റി അബ്ദുറഹ്മാൻ? അദ്ദേഹം പറഞ്ഞു: ഞാൻ തിരു നബി ﷺ യോട് കാര്യങ്ങൾ വിവരിച്ചു. അവിടുന്ന് പറഞ്ഞു: നിശ്ചയം ജിബ്‌രീൽ (അ) എന്നോട് പറഞ്ഞു: ഞാൻ അങ്ങേയോട് ഒരു സന്തോഷ വാർത്ത പറയട്ടെ, നിശ്ചയം അല്ലാഹു അങ്ങയോട് പറയുന്നു: ആരെങ്കിലും അങ്ങെയുടെ മേൽ സ്വലാത്ത് ചൊല്ലിയാൽ ഞാൻ അവൻ്റെ മേൽ സ്വലാത്ത് നിർവ്വഹിക്കും (അനുഗ്രഹങ്ങൾ ചൊരിയും) ആരെങ്കിലും അങ്ങയുടെ മേൽ സലാം പറഞ്ഞാൽ ഞാൻ അവൻ്റെ മേലിലും സലാം ചൊരിയും (രക്ഷ നൽകും)(അഹ്മദ്)
