Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, February 24, 2021

നട്സ് കഴിക്കൂ ചിന്താശക്തി വർദ്ധിപ്പിക്കൂ || benefits of Nuts for health || Hafiz Abdul Salam nizami Chennar

നട്സ് കഴിക്കുക ചിന്താശക്തി വർദ്ധിപ്പിക്കുക 

ദിവസവും ഏതാനും നടസ് കഴിക്കുന്നത് മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും
 ആരോഗ്യത്തിനും സഹായകരമാണെന്ന് പറയാറുണ്ട്. ഇത്രയും കാലം കഴിച്ചില്ലെങ്കിലും നാൽപതുകളിലെത്തിയാൽ ഈ ശീലം തുടങ്ങുന്നത് ഭാവിയിൽ ഡിമെൻഷ്യ ബാധിക്കാനുള്ള സാധ്യതയെ കുറയ്ക്കുമെന്നാണ് കണ്ടെത്തൽ.
എയ്ജ് ആൻഡ് ഏയ്ജിങ്' എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 1993 മുതൽ 2016 വരെയുള്ള കാലത്ത് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ പതിനേഴായിരം ആളുകളിൽ നടത്തിയ പഠനഫലമാണ് പുറത്തുവിട്ടത്. നാൽപതുകൾക്ക് ശേഷം ആഴ്ചയിൽ രണ്ടുദിവസമെങ്കിലും നട്സ് കഴിച്ച് ശീലമാക്കിയവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് അറുപത് വയസ്സിന് ശേഷം മറവിപ്രശ്നങ്ങൾ കുറവായിരുന്നുവെന്ന് കണ്ടെത്തി.
നട്സ് കഴിക്കുന്നത് ആളുകളിൽ ചിന്താശേഷിയും ഓർമശക്തിയുമൊക്കെ മറ്റുള്ളവരെ അപേക്ഷിച്ച് അറുപത് ശതമാനത്തോളം വർധിപ്പിക്കുമെന്ന് നേരത്തെ ഗവേഷകർ കണ്ടെത്തിയിരുന്നു. 2019 ൽ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ആഫ്രിക്കയാണ് പഠനം നടത്തിയത്. ദിവസവും രണ്ട് ടീസ്പൂൺ നടസ് കഴിക്കുന്നത് കൊഗ്നിറ്റീവ് പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തിയിരുന്നു.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

No comments: