ജന്മ സിദ്ധമായ ശബ്ദ സൗകുമാര്യം ആദ്യം തിരിച്ചറിഞ്ഞതും വിശുദ്ധ ഖുർആൻ പാരായണത്തിലേക്ക് പ്രോത്സാഹനങ്ങൾ നൽകിയതും പ്രാഥമിക മത വിദ്യ നൽകിയ കമ്മദു മൊല്ലയായിരുന്നു.വിശുദ്ധ ഖുർആൻ മനോഹരമായി പാരായണം ചെയ്യുന്ന ഈ വിദ്യാർത്ഥിയെ കൂടുതൽ ഓതിക്കുകയും പരിപാടികളിളും ചടങ്ങുകളിലും ഖിറാഅത്തിനായി നിയമിക്കുകയും ചെയ്യുമായിരുന്നു.കൊടുവള്ളിയിലെ സേവന കാലത്ത് കെ.വി ഉസ്താദിൽ നിന്നും നേടിയ ക്ലാസുകളും പരിശീലനങ്ങളും കൊണ്ട് മാത്രം വിജ്ഞാന ദാഹം തീർന്നവരായിരുന്നില്ല ഉസ്താദ്.പഠിപ്പിക്കുന്നതിനേക്കാൾ എന്നും കൂടുതൽ പഠിക്കണമെന്ന താത്പര്യമായിരുന്നു.ഈ വിഷയത്തില ധാരാളം ഗ്രന്ഥങ്ങൾ തേടിപ്പിടിച്ച് അതിൽ നിന്നും മുങ്ങിത്തപ്പിയെടുത്തു കൊണ്ടേയിരുന്നു.ഖുർആനിൽ സൂക്ഷ്മ നിരീക്ഷണങ്ങൾ നടത്തി.ഓരോ കലിമത്തുകളും ഹർഫുകളും ഹർകത്തുകളും പുള്ളികളും വരെ ആ നിരീക്ഷണങ്ങൾക്ക് വിധേയമായി.അവകളുടെ ഘടന,ഉച്ചാരണ നിയമങ്ങൾ,ഭാഷാ പരമായ അടിസ്ഥാനങ്ങൾ,ഭാഷാ സാഹിത്യത്തിനപ്പുറം ഖുർആനിനു മാത്രം ബാധമാകുന്ന പ്രയോഗ ശൈലികൾ തുടങ്ങി എല്ലാം ഉസ്താദവർകൾ കണ്ടെത്തി.അതോടെ ഓരോ ക്ലാസ് കഴിയും തോറും ക്ലാസ് കൂടുതൽ മെച്ചപ്പെട്ടതായി മാറിക്കൊണ്ടിരുന്നു.ഖുർആനിലെ ആകെ അക്ഷരങ്ങൾ,ശദ്ദ്,മദ്ദ്,എല്ലാം ഉസ്താദ് എണ്ണി തിട്ടപ്പെടുത്തി..
ഉസ്താദിന്റെ ക്ലാസുകളും പാരായണങ്ങളും കേരളത്തിനകത്തു മാത്രം ഒതുങ്ങി നിന്നതായിരുന്നില്ല.വിദേശത്തുള്ള ചില ശിഷ്യന്മാരുടെ നിർബന്ധപ്രകാരം 1984 ൽ 33 കാസറ്റുകളിലായി ഖുർആൻ 30 ജുസ്ഉം ഓതി റെക്കോർഡ് ചെയ്തിരുന്നു.ഇതിനു വേണ്ടി ഒറ്റയിരിപ്പിൽ 8 മണിക്കൂർ നേരം നിറുത്താതെ ഓതിയിട്ടുണ്ട്.അതോടൊപ്പം നന്നായി ശ്വാസം പിടിച്ചു നിയന്ത്രിക്കാനുള്ള കഴിവ് ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.സൂറത്തുൽ ഫാതിഹ സാവകാശം ഒറ്റ ശ്വാസത്തിൽ ഓതാൻ കഴിയുമായിരുന്നു.അല്പം വേഗതയിലാണെങ്കിൽ ഫാതിഹയോടൊപ്പം ചെറിയ സൂറത്തുകളും ഒറ്റ ശ്വാസത്തിൽ പാരായണം ചെയ്യാൻ ഉസ്താദിന് അനായാസം സാധിച്ചിരുന്നു.
1971 ൽ അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ സംഘത്തെ നിശ്ചയിക്കുന്നതിനുള്ള മത്സരത്തിൽ പങ്കെടുത്തു മൂന്നാം സ്ഥനക്കാരനായി കേരളത്തെ പ്രതിനിധീകരിച്ചു വിജയം നേടി.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്കു കീഴിൽ ഖാരിഅ് എന്ന പദവി ഇല്ലെങ്കിലും സമസ്തയിലേക്ക് വരുന്ന ഖുർആൻ സംബന്ധമായ സംശയങ്ങൾക്ക് ഫത് വ നൽകാൻ പണ്ഡിത നേതൃത്വം ഉസ്താദിനെയായിരുന്നു ചുമതലപ്പെടുത്തിയരുന്നത് അത് കൊണ്ട് തന്നെ സമസ്തയുടെ ഖാരിഅ് എന്ന ഒരു സ്ഥാനവും ഉസ്താദിന് ലഭിച്ചു.ഉസ്താദുമാരോടും ഗുരനാഥരോടും വല്ലാത്ത സ്നേഹവും ബഹുമാനവും കാത്തു സൂക്ഷിച്ച ഉസ്താദവർകളോട് ഉസ്താദുമാർക്കും വലിയ സ്നേഹമായിരുന്നു.
രചനാ രംഗത്ത് തീജാനുൽഖാരീ,മുഖ്തസ്വറുൽ ബയാൻ,മദ്റസ 3,4,5 ക്ലാസുകളിലെ തജ് വീദ് പാഠപുസ്തകങ്ങൾ എന്നിവയാണ് ഉസ്താദിന്റേതായി ഉള്ളത് എന്നാൽ സുഹൃത്തുക്കൾക്കും ശിഷ്യൻമാർക്കും എഴുതിയ കത്തുകളിൽ മിക്കതും അറബി കവിതകളിലൂടെയും സാഹിത്യ സമ്പുഷ്ടമായ വാക്കുകളിലൂടെയുമായിരുന്നു എന്നത് തന്നെ ഭാഷാ സാഹിത്യത്തിലെ ഉസ്താദിന്റെ കഴിവിനെ വിളിച്ചോതുന്നതാണ്.
ആർക്കു മുന്നിലും ആദർശം അടിയറവു വെക്കാത്ത പ്രകൃതമായിരുന്നു ഉസ്താദിന്റേത്,1989 ൽ സമസ്തയിലെ പിളർപ്പ് നടന്നപ്പോൾ ആദർശത്തോടൊപ്പം നിലയുറപ്പിക്കാൻ മനക്കരുത്ത് കാട്ടിയ മഹാ ത്യാഗിയാണ് ഉസ്താദ് എന്ന് ശൈഖുനാ കാന്തപുരം ഉസ്താദ് തന്നെ സ്മരിക്കുന്നുണ്ട്.ദീർഘകാലം മുഫത്തിശും ഖാരിഉമായി സേവനം ചെയ്ത വിദ്യാഭ്യാസ ബോർഡിൽ നിന്ന് വലിയ സ്ഥാനമാനങ്ങൾ ലഭിക്കുമായിരുന്നിട്ടും എല്ലാം ത്യജിച്ച് ആദർശത്തോടൊപ്പം അണി ചേർന്നു നിൽക്കാനാണ് ഉസ്താദ് താത്പര്യപ്പെട്ടത്.അതു കാരണം ചില പ്രയാസങ്ങളും അക്രമങ്ങളും നേരിടേണ്ടി വന്നത് ഈ പ്രസ്ഥാനത്തിനോട് ചേർന്ന് നിൽക്കാനുള്ള ഊർജ്ജമായി ഉസ്താദ് കണക്കാക്കുകയും വഫാത്താകുന്നതു വരെ സുന്നി പ്രസ്ഥാനത്തിന്റെ നേതൃത്വത്തോടൊപ്പം അടിയുറച്ചു നിൽക്കുകയും ചെയ്തു.
മുത്ത് നബീ(സ്വ) തങ്ങിൽ നിന്നും കെ.വി ഉസ്താദിലൂടെ 34ാമനായിട്ടാണ് ഉസ്താദിന്റെ സനദ്.
ഉസ്താദിന്റെ മശാഇഖുമാരുടെ പരമ്പര ഇങ്ങനെയാണ്.
1.കെ.വി അബ്ദുറഹ്മാൻ മുസ്ലിയാർ
2.ശൈഖ് മുഹമ്മദ് മദനി (വെല്ലൂർ)
3.ശൈഖ് അബ്ദുല്ലാഹിൽ മക്കി
4.ശൈഖ് ഇബ്റാഹീം അൽ മിസ്രി
5.ശൈഖ് ഹസൻ ബുദൈരി അശ്ശാഫിഇയ്യ്
6.ശൈഖ് മുഹമ്മദുൽ മുതവല്ലി
7.ശൈഖ് സയ്യിദ് അഹ്മദു ദുർരി
8.ശൈഖ് അഹ്മദ് സൽമൂന
9.ശൈഖ് സയ്യിദ് ഇബ്റാഹീം അൽ ബീദി
10.ശൈഖ് അബ്ദുറഹ്മാൻ
11.ശൈഖ് അബീസമാഹ്
12.ശൈഖ് ശംസുദ്ധീൻ മുഹമ്മദ് ബിൻ ഖാസിം
13.ശൈഖ് അബ്ദുറഹ്മാൻ അൽ യമനി
14.ശൈഖ് അബ്ദുൽ ഹഖ് അശബ്ബാത്തി
15.ശൈഖ് അബൂ യഹ് യാ സകരിയ്യൽ അൻസ്വാരി
16.ശൈഖ് അബുന്നവൈൻ
17.ശൈഖ് മുഹമ്മദ് അന്നുവൈരി
18.ശൈഖ് മുഹമ്മദ് അൽ ജസരി
19.ഇമാം അബുൽ മആലി
20.ശൈഖ് അഹമാദുശ്ശാത്വിബി
21.ശൈഖ് അബുൽ ഹസൻ അൽ ഉൻദുലുസി
22.ഇമാം അബൂദാവൂദ് സുലൈമാൻ ബ്നു നജാഹ്
23.ഇമാം അബൂ അംറ് അദ്ദാനി
24.ഇമാം അബുൽ ഹസൻ ത്വാഹിർ
25.ശൈഖ് അലിയ്യുബിനു മുഹമ്മദ് അൽ ഹാശിമി
26.അബുൽ അബ്ബാസ് അൽ ഇസ്നാനി
27.ഇമാം ഉബൈദുബിനു സ്വബാഹ് അൽ കൂഫി
28.ഇമാം ഹഫ്സ് ബിൻ സുലൈമാൻ
29.ആസ്വിം ഇബ്നു അബിന്നൂദിൽ കൂഫി (റ)
30.ഇമാം അബൂ അബ്ദുറഹ്മാൻ അസ്സുലമി
31.സയ്യിദുനാ ഉസ്മാനു ബിനു അഫാൻ (റ)
32.സൈദു ബിനു സാബിത് (റ)
33.സയ്യിദുനാ മുഹമ്മദുർറസൂലുള്ളാഹി (സ്വ)..
رحمهم الله جميعا ورحمنا معهم ونفعنا بهم وبعلومهم وأسرارهم في الدارين....
ഈ മഹത്തുക്കള പരാമർശിച്ചത് കാരണം അല്ലാഹു ഖുർആനിനോടുള്ള മഹബ്ബത്തും പഠിക്കാനും ഓതാനുമുള്ള തൗഫീഖും വർധിപ്പിച്ചു തരട്ടെ.....
ദുആ വസ്വിയ്യത്തോടെ

1 comment:
Lucky Club: Review, Ratings & Facts - Lucky Club
Lucky Club offers gambling in an exciting way. Get the latest news, reviews, videos, photos and more. Read our review! Rating: 5 luckyclub.live · Review by Lucky Club.live
Post a Comment