മലബാരി ലിപി റസ്മുൽ ഉസ്മാനിക്ക് എതിരല്ല
കാരണം മലബാരി ലിപി ഒരു അക്ഷരത്തെ വിത്യസ്ത രൂപത്തിലാക്കുന്നതിൽ പെട്ട ഒരു രൂപം മാത്രമാണ്
الخط الكوفي
خط الرقعة
خط النسخ
الخط المليباري
ഇങ്ങിനെ നീളുന്നു അറബി കാലിഗ്രാഫി
ഇവയിൽ ഏതു രൂപത്തിലും റസ്മുൽ ഉസ്മാനി സാധ്യമാണ്
അപ്പോൾ എന്താണ് റസ്മുൽ ഉസ്മാനി?
ചില അക്ഷരങ്ങൾ എഴുത്തിൽ (1)വർധിപ്പിക്കുക
(2) കളയുക
(3) കൂട്ടി എഴുതുക
(4) പിരിച്ചെഴുതുക
(5)ഹംസയുടെ എഴുത്ത്
(6) രണ്ടു അക്ഷരത്തിൽ ഓത്ത് വന്നിടത്ത് ഒരക്ഷരത്തിൽ എഴുതുക,
തുടങ്ങിയ നിയമങ്ങളാണ്.
ഇവ പാലിച്ചു മലബാരി ലിപിയിലും ഖുർആൻ നിലവിൽ വന്നിട്ടുണ്ട്.
ചിത്രം കൂടെ കാണാം.
ചിത്രത്തിൽ അടിവരയിട്ട സ്ഥലത്ത് എഴുത്തിൽ അലിഫ് ഇല്ല പകരം ألف صغيرة യുടെ ചിഹ്നം ആണ് ഉള്ളത്
ചുരുക്കത്തിൽ,
റസ്മുൽ ഉസ്മാനി =ഖുർആൻ എഴുത്ത് നിയമം ആണ്
ലിപി (എഴുത്ത് കല) അല്ല,
മലബാരി എന്നാൽ ലിപി (കല) ആണ് എഴുത്ത് നിയമം അല്ല
خادم القرآن : الحافظ عبد اللطيف حمزة الثقافي
Hafil abdullatheef saqafi
No comments:
Post a Comment