Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, April 28, 2015

കാസറഗോഡ് : എസ് എസ് എല്‍ സി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ കമ്മിറ്റി ഒരുക്കിയ ദ്വിദിന സമ്മറൈസ് ക്യാമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവം പകര്‍ന്ന് സമാപിച്ചു. കരിയര്‍ ഗൈഡന്‍സ്,മനഃശാസ്ത്ര സമീപനം,ഗോള്‍ സെറ്റിംഗ്,സിയാറത്ത്,സ്റ്റുഡന്റ്‌സ് പാര്‍ലമെന്റ്,എന്റര്‍ടൈന്‍മെന്റ് തുടങ്ങി വ്യത്യസ്ത സെഷനുകള്‍ക്ക് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി.എന്‍ ജഅ്ഫര്‍,ജില്ലാ എച്ച്.എസ്.എസ് കോര്‍ഡിനേറ്റര്‍ അബ്ദുസ്സലാം സഖാഫി പാടലടുക്ക,ശംസീര്‍ സൈനി,സിറാജ് കോട്ടക്കുന്ന്, ഹാഫിള് ഇല്ല്യാസ് സഖാഫി പാടലടുക്ക,സുബൈര്‍ ബാഡൂര്‍ നേതൃത്വം നല്‍കി. തളങ്കര മാലികുദ്ധീനാര്‍ മഖാം സിയോറത്തോടെ ആരംഭിച്ച ക്യാമ്പ് കാസറഗോഡ് സുന്നി സെന്റര്‍,കല്ലക്കട്ട മജ്മഅ്, പുത്തിഗെ മുഹിമ്മാത്ത്, കോട്ടക്കുന്ന്, കുമ്പോല്‍,ആരിക്കാടി കോട്ട കടന്ന് കുമ്പള കോയിപ്പാടി കടപ്പുറത്ത് സമാപിച്ചു. എസ് എസ് എഫ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍,ഡോ.സലാഹുദ്ധീന്‍ അയ്യൂബി,തസ്‌ലീം കുന്നില്‍,കലന്തര്‍ ഷേണി തുടങ്ങിയവര്‍ സംബന്ധിച്ചു. സുബൈര്‍ ബാഡൂര്‍ സ്വാഗതവും സാബിത് മുഗു നന്ദിയും പറഞ്ഞു.


No comments: