Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, April 28, 2015

നേപ്പാള്‍ ഭൂകമ്പം; കാഠ്മണ്ഡുവില്‍ നിന്നുള്ള ടിക്കറ്റ് നിരക്കുകള്‍ എയര്‍ ഇന്ത്യ വെട്ടിക്കുറച്ചു


ന്യൂഡല്‍ഹി: ഭൂകമ്പം നാശം വിതച്ച നേപ്പാളില്‍ നിന്നും ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിന് സഹായഹസ്തവുമായി എയര്‍ ഇന്ത്യയും. ഇതിന്റെ ഭാഗമായി കാഠ്മണ്ഡുവില്‍ നിന്നും ഡല്‍ഹി, കൊല്‍ക്കത്ത, വാരണാസി എന്നിവിടങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്ക് വെട്ടിക്കുറച്ചതായി എയര്‍ ഇന്ത്യ വ്യക്തമാക്കി.

14,000 രൂപയില്‍ നിന്നും എല്ലാ നികുതികളും ഉള്‍പ്പെടുത്തി 4,700 രൂപയായാണ് ടിക്കറ്റ് നിരക്കുകള്‍ വെട്ടിക്കുറച്ചിരിക്കുന്നത്. ഭൂകമ്പത്തെ തുടര്‍ന്ന് നേപ്പാളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്കു മടങ്ങുന്നതിനുള്ള സഹായമെന്ന നിലയിലാണ് നടപടിയെന്ന് എയര്‍ ഇന്ത്യ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

No comments: