കാസര്‍കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുഖപത്രമായ സുന്നത്ത് മാസിക സംതൃപ്ത വായന സമ്പന്ന വിജ്ഞാനം, സുരക്ഷിത കുടുംബം എന്ന ശീര്‍ഷകത്തില്‍ ഈമാസം 31 വരെ പ്രചാരണ കാമ്പയിന്‍ ആചരിക്കുന്നു. പ്രചാരണ ഭാഗമായി ജില്ലയില്‍ 12 കേന്ദ്രങ്ങളില്‍ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനുകള്‍ നടക്കും. 17ന് കുമ്പള -ശാന്തിപ്പള്ളം, 18- കാസര്‍കോട് -സുന്നി സെന്റര്‍, മഞ്ചേശ്വരം, വൊര്‍ക്കാടി-ദുഗതപ്പടുപ്പ്, തൃക്കരിപ്പൂര്‍-മുജമ്മഅ, 19- ദേലംപാടി- ഗാളിമുഖം, കാഞ്ഞങ്ങാട് -ഫലാഹ് നഗര്‍, ബേഡഡുക്ക -മുനമ്പം, 20- ബദിയഡുക്ക- അപ്പര്‍ ബസാര്‍, പുത്തിഗെ -മുഹിമ്മാത്ത്, ദേളി -സഅദിയ്യ, പരപ്പ-ക്ലായിക്കോട് എന്നീ കേന്ദ്രങ്ങളില്‍ നടക്കും.
No comments:
Post a Comment