സീതാംഗോളി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുവേണ്ടി പരക്കം പായേണ്ടിവരുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി എസ് എസ് എഫ് പ്ലസ്‌വണ്‍ ഏകജാലക സൗജന്യ രജിസ്‌ട്രേഷന്‍. എസ് എസ് എഫ് മുഗു സെക്ടര്‍ പുത്തിഗെ മുഹിമ്മാത്ത് ബസ് സ്റ്റോപ്പിനു ചാരത്ത് ഒരുക്കിയ സൗജന്യ രജിസ്‌ട്രേഷന്‍ ആദ്യദിവസം തന്നെ പരിസരവാസികളുടെ ശ്രദ്ധ പിടിച്ചുപറ്റി. കയ്യെത്തും ദൂരത്ത് തങ്ങളുടെ രജിസ്‌ട്രേഷന്‍ സൗജന്യമായി ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ചിട്ടാണ് അവര്‍ തിരിച്ചുപോയത്. രജിസ്‌ട്രേഷന്‍ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സവിസ്തരം മനസിലാക്കിക്കൊടുക്കുവാനും പ്രത്യേകം ട്രെയിനിംഗ് ലഭിച്ചവരെ നിയോഗിച്ചത് വിദ്യാര്‍ഥികള്‍ക്ക് ഏറെ ഫലം ചെയ്തു. സൗജന്യ രജിസ്‌ട്രേഷന്‍ 16 വരെ തുടരും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ എസ് എസ് എഫ് കാസര്‍കോട് ഡിവിഷന്‍ ഉപാധ്യക്ഷന്‍ ഹാഫിള് ഇല്യാസ് സഖാഫി ഉദ്ഘാടനം ചെയ്തു. അഷ്‌ക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഉനൈസ് സ്വാഗതവും ജഅ്ഫര്‍ സ്വാദിഖ് നന്ദിയും പറഞ്ഞു.
Saturday, May 16, 2015
പരിസരവാസികള്‍ക്ക് അനുഗ്രഹമായി പ്ലസ്‌വണ്‍ ഹെല്‍പ്പ് ഡെസ്‌ക്
Subscribe to:
Post Comments (Atom)


No comments:
Post a Comment