കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഹജ്ജിനുപോകുന്ന തീര്‍ഥാടകര്‍ക്ക് ഇത്തവണ മുന്‍ വര്‍ഷത്തേക്കാളും കാല്‍ ലക്ഷം രൂപയിലധികം വര്‍ധനവുണ്ടാകും. ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതും രൂപയുടെ മൂല്യം കുറഞ്ഞ് റിയാല്‍ വിനിമയ നിരക്കില്‍ വര്‍ധനവുണ്ടായതും രാജ്യത്ത് ഏകീകൃത ബാഗേജ് നിലവില്‍ വരുത്തിയതുമാണ് ചിലവ ്‌വര്‍ധിക്കാന്‍ കാരണം.
ഹജ്ജ് സബസിഡി ഈ വര്‍ഷവും 7000 രൂപ കുറച്ചതോടെ വിമാന നിരക്ക് 42,000 രുപയായി. കഴിഞ്ഞ വര്‍ഷമിത് 35,000 രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.094 രൂപയുടെ വര്‍ധനവാണ് റിയാല്‍ വിനിമയത്തില്‍ ഉണ്ടായത്.17.5143 രൂപയാണ് വിനിമയ നിരക്ക് നിശ്ചയിച്ചത്. ഇതിനു പുറമെ ഏകീകൃത ബാഗ് നല്‍കുന്നത് വഴി 5100 രൂപ നല്‍കുകയും വേണം. ഇതും കഴിഞ്ഞ വര്‍ഷം വരെ ഇല്ലാത്തതാണ്.
ഗ്രീന്‍,അസീസിയ്യ എന്നീ രണ്ടുകാറ്റഗറിയിലാണ് തീര്‍ഥാടകര്‍ക്ക് താമസം ഒരുക്കിയിട്ടുളളത്. ഗ്രീന്‍ കാറ്റഗറിക്കാരില്‍ നിന്ന് താമസസൗകര്യത്തിന് 4500 റിയാലും അസീസിയക്കാരില്‍ നിന്നും 2630 റിയാലുമാണ് ഈടാക്കുന്നത്.
ഇതിനു പുറമെ മദീനയിലെ താമസ സൗകര്യത്തിന് രണ്ട് വിഭാഗക്കാരില്‍ നിന്നും 500 റിയാലും നല്‍കണം. രൂപയുടെ മൂല്യത്തകര്‍ച്ച മൂലം താമസ ചെലവില്‍ മാത്രം ഗ്രീന്‍ വിഭാഗക്കാര്‍ക്ക് 5470ഉം അസീസിയക്കാര്‍ക്ക് 3424 രൂപയും ഇത്തവണ അധികം നല്‍കണം. - See more at: http://www.muhimmathonline.com/2015/05/hajj-news_16.html#sthash.a7UNG4En.dpuf

No comments:
Post a Comment