
ഇലക്ട്രിക് ലൈനില്‍ കുടുങ്ങിയ പക്ഷിയെ സാഹസികമായി രക്ഷപ്പെടുത്തിയ വാര്‍ത്ത ഈയിടെ പത്രമാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. കിണറ്റില്‍ വീണ പുലിയെ വളരെ സാഹസികമായി രക്ഷപ്പെടുത്തിയ വാര്‍ത്തകളും പത്രമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. പക്ഷേ, മനുഷ്യജീവന് തെല്ലും വിലകല്പിക്കാതെയുള്ള വാര്‍ത്ത കഴിഞ്ഞദിവസം പത്രത്തില്‍ വന്നത് ആരുടെയും കരളലയിപ്പിക്കും. അനുവാദമില്ലാതെ രോഗികളില്‍ മരുന്ന് പരീക്ഷിച്ച ഡോക്ടര്‍മാര്‍ക്ക് ശിക്ഷ അയ്യായിരം മാത്രം. മധ്യപ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണസമിതിയാണത്രെ ഇത്രയും ചെറിയ തുക ഈടാക്കുവാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. മരുന്ന് പരീക്ഷണം ആയിരം മനുഷ്യര്‍ക്ക് ജീവന്‍ നല്‍കാനുള്ള പരീക്ഷണമെന്നായിരിക്കാം പരീക്ഷിച്ച ഡോക്ടര്‍മാരുടെ വിശദീകരണം. പക്ഷേ, പാവപ്പെട്ട രോഗികളിലുള്ള ഇത്തരം പരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത് മനുഷ്യജന്മങ്ങള്‍ക്കിവിടെ തെല്ലും വിലയില്ലെന്നല്ലേ? പന്നികളിലും എലികളിലുമുള്ള പരീക്ഷണം മനുഷ്യനിലേക്ക് നീങ്ങുമ്പോള്‍ മനുഷ്യന് സ്വസ്ഥമായി ആസ്പത്രികളിലേക്ക് പോകാന്‍പറ്റാത്ത അവസ്ഥയാണുണ്ടായിത്തീരുക. സ്വകാര്യ മരുന്നു നിര്‍മാണ കമ്പനികളില്‍ നിന്ന് 1.44 കോടി രൂപയാണ് ഡോക്ടര്‍മാര്‍ ചേര്‍ന്ന് വാങ്ങിയതെന്നും 1,883 പേരിലാണ് ഈ പരീക്ഷണം നടന്നതെന്നുമുള്ള, നിയമസഭയില്‍ സ്വതന്ത്ര അംഗമായ പരസ് സക്‌ലേച്ചയുടെ വെളിപ്പെടുത്തല്‍ അതിഗൗരവത്തോടെ കാണേണ്ടിയിരുന്നു.
-ഹാഫിള് ഇല്‍യാസ് സഖാഫി, പാടലടുക്ക, കാസര്‍കോട്
2012 january 6 Mathrubhumi
No comments:
Post a Comment