Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, February 1, 2016

ഹൈപോയിന്റ് സമാപിച്ചു


ഉളിയത്തടുക്ക:  ഹയര്‍സെകണ്ടറി വിദ്യാര്‍ത്ഥികളുടെ പഠന പുരോഗതിക്കും പരീക്ഷാ ഭയം അകറ്റുന്നതിനും വേണ്ടി എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ഹൈപോയിന്റ് ക്യാമ്പ് സമാപിച്ചു. ഉളിയത്തടുക്ക സണ്‍ ഫ്ലവര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഡിവിഷന്‍ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ എസ് എസ് എഫ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍ ഉല്‍ഘാടനം ചെയ്തു. ഓര്‍മ്മകളിലെ ഒ ഖാലിദ് , പരീക്ഷ എങ്ങനെ അനായാസമാക്കാം തുടങ്ങി വ്യത്യസ്ഥ സെഷനുകള്‍ക്ക് ജില്ലാ എച് എസ് എസ് കോഡിനേറ്റര്‍ അബ്ദുസ്സലാം സഖാഫി പാടലടുക്ക നേതൃത്വം നല്‍കി. മുഹ് യിദ്ദീന്‍ സഖാഫി കൊടിയമ്മ, ഹാഫിള് ഇല്‍യാസ് സഖാഫി പാടലടുക്ക, ശംസീര്‍ സൈനി, കരീം പയോട്ട, തസ്ലീം കുന്നില്‍, സുബൈര്‍ ബാഡൂര്‍, മാഹിന്‍ പട്ടഌ സ്വാദിഖ് ബള്ളൂര്‍, ഉബൈദ് ബന്നംകുളം, ഫാസില്‍ ബള്ളൂര്‍,മുജീബ് പട്‌ള, തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments: