Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, February 1, 2016

ഡിവിഷന്‍ സുഫ്ഫ ചങ്ങാതിക്കൂട്ടത്തിന് പ്രൗഢ സമാപനം

കാസറഗോഡ്: എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ ട്രെയിനിംഗ് സമിതിക്ക് കീഴില്‍ പ്രവര്‍ത്തകരുടെ ബൗദ്ധിക ആത്മീയ വളര്‍ച്ചക്കും പ്രോത്സാഹനത്തിനും വേണ്ടി സംഘടിപ്പിക്കുന്ന സുഫ്ഫ 'ചങ്ങാതിക്കൂട്ടം' തീവ്ര പരിശീലന പഠന ക്യാന്പ് സമാപിച്ചു.   9 സെക്ടറില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സ്ഥിരാംഗങ്ങളായി സംബന്ധിച്ചു. എസ് എസ് എഫ് കാസറഗോഡ് ജില്ലാ ട്രെയിനിംഗ് കണ്‍വീനര്‍ അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ ക്യാമ്പിന് നേതൃത്വം നല്‍കി

സുഫ്ഫക്ക് സംബന്ധിക്കേണ്ട പ്രതിനിധികള്‍ക്ക് വിളിച്ചു ചേര്‍ത്ത പ്രീസിറ്റിംഗ് എസ് എസ് എഫ് കാസറഗോഡ് ജില്ലാ എച്ച് എസ് എസ് കോര്‍ഡിനേറ്റര്‍ അബ്ദുസ്സലാം സഖാഫി പാടലടുക്ക ഉദ്ഘാടനം ചെയ്തു. കെ.എം കളത്തൂര്‍ വിഷയാവതരണം നടത്തി. സയ്യദ് മുനീറുല്‍ അഹ്ദല്‍, മുഹ്യദ്ധീന്‍ സഖാഫി കൊടിയമ്മ, സയ്യദ് ഹാമിദ് അന്‍വര്‍ സഖാഫി, ഹാഫിള് ഇല്‍യാസ് സഖാഫി പാടലടുക്ക,  സിറാജ് കോട്ടക്കുന്ന്, ശംസീര്‍ സൈനി ത്വാഹാനഗര്‍, സാബിത് മുഗു, സുബൈര്‍ ബാഡൂര്‍, തസ്ലീം കുന്നില്‍ സംബന്ധിച്ചു.

No comments: