തിരുവനന്തപുരം: പിണറായി മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരുടെ പട്ടികയായി. പിണറായി വിജയന്‍ ഉള്‍പ്പെടെ 12 സിപിഎം മന്ത്രിമാരാണ് ഉണ്ടാകുക. പട്ടികയ്ക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കിയശേഷം തിങ്കളാഴ്ച ഔദ്യോഗികമായി പുറത്തുവിടും. എം.എം. മണി ഒഴികെയുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ മന്ത്രിമാരാകും.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍, തോമസ് ഐസക്, എ.കെ. ബാലന്‍, കെ.കെ. ശൈലജ തുടങ്ങിയവര്‍ക്കു പുറമേ ടി.പി. രാമകൃഷ്ണന്‍, ജി. സുധാകരന്‍, സി. രവീന്ദ്രനാഥ്, ജെ. മേഴ്‌സിക്കുട്ടിയമ്മ, കെ.ടി. ജലീല്‍, എ.സി മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ മന്ത്രിമാരാകും. പൊന്നാനി എംഎല്‍എ ശ്രീരാമകൃഷ്ണന്‍ സ്പീക്കറായേക്കും. എസ്.ശര്‍മയെയും വികെസി മമ്മദ് കോയയെും മന്ത്രിസ്ഥാനത്തേക്കു പരിഗണിച്ചില്ല. ആഭ്യന്തരം, വിജിലന്‍സ് എന്നീ വകുപ്പുകള്‍ പിണറായി തന്നെ കൈവശം വച്ചേക്കുമെന്നാണ് സൂചന. ധനകാര്യം തോമസ് ഐസക്കിനു ലഭിക്കും. മുന്‍ വൈദ്യുതിപട്ടികജാതിക്ഷേമമമന്ത്രിയായ ബാലന് അതേ വകുപ്പുകള്‍ ലഭിച്ചേക്കും.
ബുധനാഴ്ചയാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തുക. 20 അംഗ മന്ത്രിസഭയായിരിക്കും അധികാരത്തില്‍ വരിക.

No comments:
Post a Comment