Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, June 7, 2016

റമളാനിനെ റയ്യാനിലേക്കുളള റൂട്ടാക്കാൻ 20സൂത്രങ്ങൾ

റമളാനിനെ റയ്യാനിലേക്കുളള റൂട്ടാക്കാൻ 20സൂത്രങ്ങൾ

⛳ ⛳ ⛳ ⛳ ⛳ ⛳ 
1⃣▶ഫർള് നിസ്കാരത്തിനും തറാവീഹിനും
പുറമെ റവാതിബ്,ളുഹാ,തഹ
ജ്ജുദ്,തസ്ബീഹ്,അവ്വാബീൻ,വിത്ർ
തുടങ്ങിയ സ്രേഷ്ഠസുന്നത്ത് നിസ്കാരങ്ങൾ
മടിക്കാതെ മുടക്കാതെ
നിർവ്വഹിക്കുക✅ 
2⃣▶ഹറാമും കറാഹത്തും കലരുന്ന
അനാവശ്യ സംസാരങ്ങൾ വർജ്ജിക്കുക✅

3⃣▶ചുരുങ്ങിയത് ഒരു ഖത്തമെങ്കിലും
ഓതിത്തീർക്കാൻ എല്ലാ
നിസ്കാരത്തിൻറെയും മുമ്പും
പിമ്പും 2⃣പേജ് ഖുർആൻ പാരായണം
ചെയ്യുക✅ ✅
4⃣➡ ബാങ്ക് വിളിയുടെ 1⃣5⃣മിനിറ്റ്
മുമ്പെങ്കിലും അത്താഴം
അവസാനിപ്പിച്ച് പണ്ഡിതപഠുക്കളുട
െ വാക്കിന് വിലനൽകുക✅ 
5⃣▶ആത്മീയ മജ് ലിസുകളിൽ നിറ
സാന്നിധ്യമാവുക✅ 
6⃣▶കുടുംബ ബന്ധം വിളക്കിച്ചേർക്കുക 

7⃣▶ഒരു കാരക്ക ചുള
കൊണ്ടെങ്കിലും നിങ്ങൾ
നോമ്പ് തുറ സംഘടിപ്പിക്കണമെന്ന
മുത്ത് നബിയുടെ വാക്കിനെ
മുഖവിലക്കെടുത്ത് ചെറുനോമ്പ്
തുറയെങ്കിലും സംഘടിപ്പിച്ച്
പുണ്യം നേടുക ✅ ✅
8⃣▶ധൂർത്തും അമിത ഭോജനവും ഒഴിവാക്കുക✅

9⃣▶ദാനധർമ്മങ്ങൾ അധികരിപ്പിക്കുക✅
▶ജമാഅത്തിനും ഖുർആൻ
പാരാണത്തിനും വിഘാതമാകുന്ന വിധം
WHATSAPP ഉപയോഗിക്കാതിരിക്കുക✅✅
1⃣1⃣▶ഉപയോഗിച്ചാൽ തന്നെ ഖുർആനും
മദ്ഹും വോയ്സ് വഴി മറ്റുളളവരെ
കേൾപ്പിച്ച് പുണ്യം സ്വായത്തമാക്കുക✅

1⃣2⃣▶സ്വലാത്ത്,തഹ് ലീൽ,ഖത്മുൽഖുർആൻ എന്നീ ആത്മീയ ഗ്രൂപ്പുകളിൽ
സജീവമായി ഇടപെടുക✅✅
1⃣3⃣▶വ്യക്തിഹത്യകളും കുത്ത് വാക്കുകളും
അനാവശ്യ തമാശകളും വർജ്ജിക്കുക✅

1⃣4⃣▶ദിക്റുകളാലും സ്വലാത്തുകളാലും സദാ
ചുണ്ടുകൾ ചലിപ്പിക്കുക✅✅
1⃣5⃣▶സർവ്വ ദുആകളിലും
മാതാപിതാക്കളെയു
ം ഉസ്താദുമാരെയും
കൂട്ടുകാരെയും മറക്കാതിരിക്കുക✅
1⃣6⃣▶അസഭ്യ വാക്കുകൾ,പരിഹാസങ്ങൾ
ഒഴിവാക്കുക✅
1⃣7⃣▶ആരെങ്കിലും
നിങ്ങൾക്കെതിരെ
അസഭ്യവാക്കുകൾ ചൊരിഞ്ഞാൽ
മുത്ത് നബി പറഞ്ഞ പോലെ ``ഞാൻ
നോമ്പുകാരനെന്ന് ''മൊഴിഞ്ഞ് നന്മ
കൊണ്ട് പ്രതിരോധിക്കുക✅
1⃣8⃣▶ലൈലതുൽ ഖദ്റിനെ പ്രതീക്ഷാവുന്ന
അവസാനപത്തിലെ ഒറ്റയിട്ട
രാവുകളെ സൽക്കർമ്മ
സമ്പന്നമാക്കുക✅
1⃣9⃣▶ഭൂരിപക്ഷ പണ്ഡിതരെയും
അനുദാവനം ചെയ്ത്2⃣7⃣ആം
രാവിനെ കൂടുതൽ ധന്യമാക്കുക✅
2⃣0⃣▶കണ്ണീരോടെ റമളാനിനെ
യാത്രയാക്കുക✅

ഈ ഉപദേശങ്ങളെല്ലാം
ഒന്നാമതും രണ്ടാമതും മൂന്നാമതും
എൻറെ സ്വശരീരത്തോടും.
.നാലാമതായി നിങ്ങളോടുമാണ്..ഈ സൂത്രങ്ങൾ
നാം റമളാനിൽ പ്രയോഗവൽക്കരിക്
കുക..മറ്റുളളവർക്ക് ഷെയർ
ചെയ്യുക..

റമളാനിനെ റയ്യാനിലേക്കുളള റൂട്ടാക്കാൻ
നമുക്കെല്ലാർക്കും അല്ലാഹു
തൗഫീഖ്
നൽകട്ടെ..ആമീൻ


No comments: